ലോകത്തിലെ പ്രശസ്തമായ ഒരു ദേശാടനശലഭമാണ് രാജശലഭം (Monarch butterfly). ശാസ്ത്രനാമം : Danaus plexippus. കാഴ്കയിൽ കേരളത്തിൽ കാണുന്ന വരയൻ കടുവയെപ്പോലെയിരിക്കും. വടക്കേ അമേരിക്കയാണ് രാജശലഭത്തിന്റെ സ്വദേശം. അമേരിക്കയുടെ വടക്കുള്ള കാനഡയിൽ നിന്ന് അമേരിക്കക്ക് തെക്കുള്ള മെക്സിക്കോയിലേക്കാണ് രാജശലഭത്തിന്റെ സഞ്ചാരം. 3200 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു സാഹസികയാത്രയാണത്. ഇവ വിശ്രമമില്ലാതെ ആയിരക്കണക്കിന് കിലോമീറ്റർ പറക്കും. മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ പറക്കാൻ സാധിയ്ക്കുന്ന ഇവ വലിയ കൂട്ടങ്ങളായിട്ടാണ് കാണപ്പെടുക.

വസ്തുതകൾ Monarch, പരിപാലന സ്ഥിതി ...
Monarch
Thumb
Female
Thumb
Male
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Danaini
Genus:
Danaus

Kluk, 1780
Species:
D. plexippus
Binomial name
Danaus plexippus
(Linnaeus, 1758)
Thumb
Synonyms

Danaus archippus (Fabricius, 1793)[1]
Danaus menippe (Hübner, 1816)[2]

അടയ്ക്കുക

വടക്കേ അമേരിക്കയിൽ ശൈത്യകാലം ആരംഭിയ്ക്കുമ്പോഴാണ് രാജശലഭത്തിന്റെ യാത്ര ആരംഭിക്കുക. മെക്സിക്കോയിലെ സുഖകരമായ കാലവസ്ഥയിലെത്തുമ്പോഴേക്കും വടക്കേ അമേരിക്കയിലെ കൊടുംശൈത്യം കുറഞ്ഞുത്തുടങ്ങിയിട്ടുണ്ടാവും. അതേവഴിയിലൂടെ തന്നെ ശലഭം തിരിച്ച് ദേശാടനം നടത്തും. മടക്കയാത്രയിലാണ് അവശേഷിക്കുന്ന ശലഭങ്ങൾ മുട്ടയിട്ട് പ്രത്യുൽപാദനം നടത്തുന്നത്. പാൽപായൽ (milk weed) എന്ന ചെടിയുടെ ഇലയിലാണ് രാജശലഭം മുട്ടയിടുക. മുട്ടവിരിഞ്ഞുണ്ടായ ശലഭപ്പുഴുക്കൽ പാൽപായലിന്റെ ഇലതിന്ന് വളരുന്നു. സമാധിദശകഴിഞ്ഞ് പുറത്തുവരുന്ന ചിത്രശലഭം വീണ്ടും ദേശാടനമാരംഭിക്കുന്നു.

വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ശലഭവർഗ്ഗമാണ് രാജശലഭം. കീടനാശിനികളുടെ അമിതപ്രയോഗവും വനനശീകരണവും ഇവയുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്. പാൽപായലുകളുടെ നാശവും ഇവയുടെ വംശവർദ്ധനവിന് തടസമാണ്.[3]

2016 -ൽ രാജശലഭങ്ങളുടെ ദേശാടനത്തിന്റെ രഹസ്യം ശാസ്ത്രജ്ഞന്മാർ അഴിച്ചെടുക്കുകയുണ്ടായി.[4]

ജീവിതചക്രം

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.