അമേരിക്കൻ ചലചിത്ര നടൻ From Wikipedia, the free encyclopedia
ഓസ്കാർ അവാർഡ് ജേതാവായ അമേരിക്കൻ ചലച്ചിത്രകാരനും ഗ്രന്ഥകാരനും ഉദാരവത്കൃത രാഷ്ട്രീയത്തിന്റെ വക്താവുമാണ് മൈക്കൽ മൂർ എന്ന മൈക്കൽ ഫ്രാൻസിസ് മൂർ (ജനനം:1954 ഏപ്രിൽ 23). എക്കാലത്തെയും ഏറ്റവുമധികം പണംവാരിയ അഞ്ച് ഡോക്കിമെന്ററി ചിത്രങ്ങളിലെ മൂന്ന് ചിത്രങ്ങളായ "ബൗളിംഗ് ഫോർ കൊളംബൈൻ", “ഫാരൻഹീറ്റ് 9/11”, "സിക്കോ" എന്നിവയുടെ നിർമ്മാതാവും സംവിധായകനുമാണ് മൈക്കൽ മൂർ.[3][4]. 2008 സെപ്റ്റംബറിൽ പുറത്തിറങ്ങിയ "സ്ലാക്കർ അപ്റൈസിംങ്ങ്" എന്ന തന്റെ ആദ്യ സൗജന്യ ഇന്റർനെറ്റ് ചിത്രത്തിലൂടെ രാഷ്ട്രപതി തെരെഞ്ഞെടുപ്പിൽ കൂടുതൽ അമേരിക്കക്കാർ തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കണമെന്ന് ശക്തമായ പ്രചരണം നടത്തി.[5]. "ടി.വി. നാഷൻ" , "ദ അവ്ഫുൽ ട്രൂത്ത്" എന്നീ ടി.വി. പരിപാടികൾ സ്വന്തമായി സ്ക്രിപ്റ്റ് തയ്യാറാക്കി അവതരിപ്പിച്ചിട്ടുണ്ട് മൈക്കൽ മൂർ.
മൈക്കൽ മൂർ | |
---|---|
ജനനം | മൈക്കൽ ഫ്രാൻസിസ് മൂർ ഏപ്രിൽ 23, 1954 |
തൊഴിൽ | സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, നടൻ. |
സജീവ കാലം | 1972 -തുടരുന്നു [2] |
ജീവിതപങ്കാളി(കൾ) | കാതലിൻ ഗ്ലിൻ (1991-തുടരുന്നു) |
വെബ്സൈറ്റ് | michaelmoore.com |
ഒരു പരിഷ്കരണ വാദിയെന്ന് സ്വയം പ്രഖ്യാപിച്ച മൈക്കൽ മൂർ.[5] ആഗോളവത്കരണം,വമ്പൻ കോർപറേഷനുകൾ,തോക്ക് കൈവശം വെക്കൽ,ഇറാഖ് യുദ്ധം, മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷ്,അമേരിക്കൻ ആരോഗ്യ സംവിധാനം എന്നീ നിരവധി വിഷയങ്ങളെ എഴുത്തിലൂടെയും ചലച്ചിത്രത്തിലൂടെ വിമർശനവിധേയമാക്കി. മൂറിന്റെ രാഷ്ട്രീയ ധാർമ്മിക കാഴ്ചപ്പാടുകളും നിരൂപക പ്രശംസനേടിയ ഇത്തരം വിവാദവിഷയങ്ങളിലുള്ള ഡോക്കിമെന്ററികളും അദ്ദേഹത്തെ സാംസ്കാരിക രംഗത്തെ ഒരു ശ്രദ്ധേയനായ വ്യക്തിത്വമാക്കി മാറ്റി. ഏറ്റവും സ്വാധീനം ചെലുത്തിയ എക്കാലത്തേയും ചലച്ചിത്രകാരന്മാരിൽ ഒരാളായിട്ടാണ് മൈക്കൽ മൂറിനെ പലപ്പോഴും പരിഗണിക്കപ്പെടുന്നത്. ടൈം മാഗസിൻ "ഏറ്റവും സ്വാധീനം നേടിയ നൂറ് വ്യക്തികൾ" എന്ന ഗണത്തിൽ മൂറിനെ തിരഞ്ഞെടുക്കുകയുണ്ടായി[6].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.