വിശ്വ സാഹിത്യ താരാവലി, പേജ് 662 From Wikipedia, the free encyclopedia
സംസ്കൃത ഭാഷയിലെ ഒരു നാടകമാണ് മൃച്ഛകടികം. ഈ നാടകം എന്നു വിരചിതമായി എന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഈ നാടകത്തിന്റെ രചയിതാവ് ശൂദ്രകൻ ആണ്. എ.ഡി അഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ള ഒരു പുരാതന നാടകകൃത്ത്, ക്ഷത്രിയ രാജാവ്, 100 വർഷക്കാലം ജീവിച്ചിരുന്ന ശിവന്റെ ഭക്തൻ എന്നീ ആമുഖങ്ങളാൽ അദ്ദേഹത്തെ തിരിച്ചറിയുന്നു.[1]
മൃ = മണ്ണ്, ശകടികാ = ചെറിയവണ്ടി (കളിവണ്ടി). മൺവണ്ടിയുടെ കഥ - മൃച്ഛകടികം.
ഇതിന്റെ രചനാകാലം ബി.സി രണ്ട് ആണെന്നു കരുതുന്നു. [2] മറ്റ് പ്രാചീനരായ എഴുത്തുകാരെപ്പോലെ ശൂദ്രകന്റെ കാലവും വ്യക്തമല്ല. ആരഭി വംശത്തിലെ രാജകുമാരനായ ശിവദത്തനാണ് ശൂദ്രകനെന്ന് ഒരു വാദമുണ്ട്. ഇദ്ദേഹത്തിന്റെ മറ്റു കൃതികളൊന്നും ലഭ്യമായിട്ടില്ല. ശൂദ്രകൻ എന്നതു വ്യാജമായ ഒരു പേരാകുവാനും സാധ്യത ഉണ്ടെന്നും ചില പണ്ഡിതർ കരുതുന്നു. രാജഭരണത്തെ വിമർശിക്കുന്ന ഒരു കൃതിയാണെന്നതിനാലാകാം ഇത്തരമൊരു വാദം. ശതവാഹന വംശത്തിന്റെ സ്ഥാപകനായ ശിമുകൻ ആണ് ശൂദ്രകൻ എന്ന വാദവും നിലനിൽക്കുന്നു. എന്നാൽ ഭാസൻ തന്നെയാണു ശൂദ്രകൻ എന്നുള്ള വിചിത്രമായ തർക്കവും രംഗത്തുണ്ട്. ഭാസന്റെ നാടകമായ ചാരുദത്തവും മൃച്ഛകടികവുമായുള്ള ആദ്യ അങ്കങ്ങളിലെ സാമ്യമാകാം ഇതിനു കാരണം. എന്നാൽ ഈ വാദത്തിനു അധികം അംഗീകാരം ലഭിച്ചിട്ടില്ല.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.