മുതുകുളം രാഘവൻപിള്ള

ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് From Wikipedia, the free encyclopedia

മുതുകുളം രാഘവൻപിള്ള

നാടകകൃത്ത്, കവി, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിയായിരുന്നു മുതുകുളം രാഘവൻപിള്ള മരണം 8 August, 1979

Thumb
മുതുകുളം രാഘവൻപിള്ള

ജീവിതരേഖ

ആലപ്പുഴ ജില്ലയിലെ മുതുകുളം എന്ന ഗ്രാമത്തിൽ വേലുപ്പിള്ളയുടെയും കാർത്ത്യാനിയമ്മയുടെയും മകനായാണ് മുതുകുളം രാഘവൻപിള്ള ജനിച്ചത്.(ജ:1900-മ:1979 ആഗസ്റ്റ് 7) അമ്മാവനും കവിയുമായ യയാതി വേലുപ്പിള്ളയിൽ നിന്ന് പ്രചോദിതനായാണ് രാഘവൻപിള്ള സാഹിത്യരംഗത്തേക്ക് പ്രവേശിച്ചത്. ബാലൻ, ജ്ഞാനാംബിക എന്നീ മലയാളത്തിലെ ആദ്യ രണ്ട് ശബ്ദചിത്രങ്ങളുടെയും ആദ്യ ഹിറ്റ് ചിത്രമായ ജീവിത നൗകയുടെയും ഉൾപ്പെടെ പത്തിലേറെ ചലച്ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും രചിച്ചത് അദ്ദേഹമാണ്. ഇക്കാരണത്താൽ തന്നെ മലയാളസിനിമയുടെ അക്ഷരഗുരു എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 150-ൽ പരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രാഘവൻപിള്ള തിരക്കഥാരചനയ്ക്ക് പുറമെ അമ്പതിൽപ്പരം നാടകങ്ങളുടെയും താടകപരിണയം എന്ന കഥകളിയുടെയും രചന നിർവ്വഹിച്ചിട്ടുണ്ട്.[1] മുതുകുളത്തിന്റെ അന്ത്യം മദ്രാസ്സിലെ ഒരു ആശുപത്രിയിൽ വച്ചായിരുന്നു.

പ്രധാന തിരക്കഥകൾ

  • വിശപ്പിന്റെ വിളി(1952)
  • വേലക്കാരൻ(1953)
  • കിടപ്പാടം(1955)
  • വിധി തന്ന വിളക്ക് (1962)
  • ദാഹം(1965)
  • കടമറ്റത്തച്ചൻ(1966)
  • പാവപ്പെട്ടവൻ(1967)
  • ബാലപ്രതിജ്ഞ (1972)[2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.