മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മുതലാളി. പെണ്ണരശ് എന്ന തമിഴ് സിനിമയുടെ മലയാളപ്പതിപ്പാണു മുതലാളി. തമിഴ് സംവിധാനം ചെയ്ത എം.എ. വി. രാജേന്ദ്രൻ തന്നെ മലയാളത്തിന്റെയും സംവിധായകൻ.[1] ബ്രദേഴ്സ് പിക്ചേഴ്സിനു വേണ്ടി എസ്.എം. രാജു നിർമിച്ച ഈ ചിത്രത്തിന്റെ നിർമ്മാണം സേലം രത്നാസ്റ്റുഡിയോയിലാണ് നടന്നത്. കേരളത്തിലെ വിതരണാവകാശം ഈസ്റ്റിന്ത്യ ഫിലിം കമ്പനി പ്രൈവറ്റ് ലിമിറ്റഡ്നായിരുന്നു. 1965 ഏപ്രിൽ 30-നു ചിത്രം പ്രദർശനം തുടങ്ങി.
മുതലാളി | |
---|---|
സംവിധാനം | എം.എ.വി. രാജേന്ദ്രൻ |
നിർമ്മാണം | എസ്.എം. രാജു |
രചന | എ.കെ. വെങ്കിട്ടരാമാനുജം |
തിരക്കഥ | തിക്കുറിശ്ശി |
അഭിനേതാക്കൾ | പ്രേം നസീർ ടി.എസ്. മുത്തയ്യ തിക്കുറിശ്ശി എസ്.പി. പിള്ള ഷീല ആറന്മുള പൊന്നമ്മ |
സംഗീതം | പുകഴേന്തി |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ഇ. അരുണാചലം |
സ്റ്റുഡിയോ | രത്നാസ്റ്റുഡിയോ |
വിതരണം | ഫിലിംകമ്പനി പ്രൈവറ്റ് ലിമിറ്റഡ് |
റിലീസിങ് തീയതി | 30/04/1965 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സരസ്വതിയമ്മയുടെ മകൻ വേണു കണ്ണാടി ഫാകടറിയുടെ ഉടമയാണ്. അഞ്ചുകൊല്ലം അമേരിക്കയിൽ ഉപരിപഠനത്തിനു പോയി മടങ്ങുമ്പോൾ ബോംബേയിൽ വച്ച് പരിചാരകൻ കേശവൻ തൊഴിലാളികളുടെ യാതനകളെക്കുറിച്ച് ബോധവാനാക്കുന്നു. വേണു വേലു എന്ന പേരു സ്വീകരിച്ച് സ്വന്തം ഫാക്റ്ററിയിൽ തൊഴിലാളിയായി ജോലി നേടി. മാനേജർ വിക്രമൻ നായർ ദുർമ്മോഹിയും ദുർവർത്തനുമാണെന്ന് മനസ്സിലാക്കി വേലു (വേണു). തന്റെ പ്രതിശൃത വധു മാലതിയെ അയാൾ പാട്ടിലാക്കിക്കഴിഞ്ഞു. വേലു രാമൻ നായരുടെ കൂടെയാണു താമസം. മകൾ ദേവകിയും ആ ഫാക്റ്റ്റി ജോലിക്കാരിയാണ്- വേലുവിന്റെ പ്രണയിനിയും. തൊഴിലാളികളുടെ യാതനകളുടെ നഗ്നരൂപം അനുഭവിച്ചു മനസ്സിലാക്കുന്നു. മുതലാളിയായി വേഷം തിരിച്ചെടുത്ത് മാനേജരുടെ വേലത്തരങ്ങൽ മനസ്സിലാക്കുന്നുമുണ്ട്. വേലുവിനെ കാണാതെ ഉഴന്ന ദേവകി വിക്രമൻ അവളെ പിരിച്ചയച്ചു കഴിഞ്ഞിരുന്നു- തിരുവനന്തപുരത്തു വച്ച് റിക്ഷാ വലിയ്ക്കുന്ന ജോലിക്കാരനായി മാറിയ, പണ്ട് വീട് ഉപേക്ഷിച്ചു പോയ സഹോദരനായ കേശവനെ കാണുന്നു. ബോംബേയിലെ ജോലി അയാൾ ഉപേക്ഷിച്ചിരുന്നു. അവിടെയെത്തിയ വേണു കേശവനെ തിരിച്ചറിഞ്ഞ് ദേവകിയേയും കണ്ടു മുട്ടുന്നു. സമർത്ഥനായ മാനേജർ ആൾമാറാട്ടം ആരോപിച്ച് വേണുവിനെ പോലീസിൽ ഏൽപ്പിയ്ക്കുന്നു. സത്യമറിഞ്ഞ പോലീസ് വേണുവിനെ വെറുതേ വിടുന്നു. ദേവകിയുമായുള്ള വിവാഹം താമസിയാതെ നടക്കുന്നു.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.