From Wikipedia, the free encyclopedia
മുസ്ലീം പള്ളികളിൽ കാണുന്ന ഉയരത്തിലുള്ള സ്തൂപത്തെയാണ് മിനാരം എന്നുപറയുന്നത്. അറബി ഭാഷയിൽ നിന്നാണ് മിനാരം എന്ന വാക്ക് മലയാളത്തിലേക്ക് കടന്നുവന്നത്. ഇംഗ്ലീഷിൽ ഇതിനെ മിനാർ (Minar) എന്നു പറയുന്നു.
ഒരു പള്ളിയിൽ എത്ര മിനാരം ആകാം എന്നതിൽ കണക്കുകൾ ഒന്നും ഇല്ല. പള്ളികളിൽ മിനാരം തന്നെ നിർബദ്ധമില്ല. ലോകത്തെ ആദ്യ മുസ്ലീം പള്ളിയായ കഅബ, മിനാരം ഒന്നും ഇല്ലാതെയാണ് പണിതിരിക്കുന്നത്. എന്നാൽ ഇന്ന് വളരെയധികം പള്ളികളിൽ മിനാരം പണിയുന്നത് കണ്ടുവരുന്നു. പള്ളികളെ മറ്റു കെട്ടിടങ്ങളിൽ നിന്ന് വേർതിരിച്ചറിയുന്നതിനും മറ്റും മിനാരം സഹായകരമാണ്. ബാങ്ക് വിളിക്കായുള്ള ഉച്ചഭാഷിണി ഘടിപ്പിക്കുന്നത് മിക്കവാറും ഉയരത്തിലുള്ള ഈ സ്തൂപത്തിലാണ്. മിനാരങ്ങളുടെ മുകളിൽ ചന്ദ്രക്കലയും സ്ഥാപിക്കാറുണ്ട്. ഒറ്റ മിനാരമാണ് കൂടുതൽ കാണുന്നതെങ്ങിലും ഇരട്ട മിനാരങ്ങൾ സാധാരണമാണ്. ചിലയിടങ്ങളിൽ പള്ളിയുടെ നാല് മൂലകളിലും മിനാരം പണിയുന്നത് കാണാവുന്നതാണ്.
പൊതുയിടങ്ങളിലെ മത ചിഹ്നങ്ങൾ ഒഴുവാക്കുന്നതിന്റെ ഭാഗമായി ചില യുറോപ്യൻ രാജ്യങ്ങൾ മിനാരം പണിയുന്നത് നിരോധിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്]
Seamless Wikipedia browsing. On steroids.