From Wikipedia, the free encyclopedia
ഫ്രഞ്ച് ബുദ്ധിജീവിയും, നോവലിസ്റ്റും, ഉപന്യാസകാരനും വിമർശകനുമായിരുന്നു വാലെന്റിൻ ലൂയി ജോർജ്ജെസ് യൂജിൻ മാർസെൽ പ്രൂസ്ത് (ഫ്രെഞ്ച് IPA: [maʀ'sɛl pʀust]) (ജൂലൈ 10, 1871 – നവംബർ 18, 1922). ഇൻ സെർച്ച് ഓഫ് ലോസ്റ്റ് റ്റൈം (ഫ്രെഞ്ച് ഭാഷയിൽ À la recherche du temps perdu, എന്ന കൃതിയുടെ രചയിതാവ് എന്ന നിലയിലാണ് ആണ് പ്രൂസ്ത് പ്രശസ്തൻ. ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തിലെ മഹത്തായ കൃതികളിലൊന്നായ ഈ പുസ്തകം ഏഴു വാല്യങ്ങളിലായി 1913 മുതൽ 1927 വരെയുള്ള വർഷങ്ങളിൽ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷിൽ ആദ്യമായി പരിഭാഷ വന്നത് റിമംബ്രൻസ് ഓഫ് തിങ്സ് പാസ്റ്റ് എന്ന പേരിലാണ്. ഷെയ്ക്സ്പിയറിന്റെ മുപ്പതാം സോണറ്റിലെ രണ്ടാമത്തെ വരിയിൽ നിന്ന് കടമെടുത്തതാണ് ഈ പേര്. നഷ്ടപ്പെട്ട കാലം തേടി എന്നർത്ഥം വരുന്ന ഫ്രെഞ്ചു പേരിന്റെ ശരിയായ പരിഭാഷ അല്ല ഇത്. ആദ്യത്തെ ആറു വാല്യങ്ങൾക്കാണ് ഇപ്പേരിൽ പരിഭാഷ വന്നത്. അവസാന വാല്യം ബ്രിട്ടണിൽ റ്റൈം റീഗെയിൻഡ് എന്നപേരിലും അമേരിക്കൻ ഐക്യനാടുകളിൽ ദ പാസ്റ്റ് റീകേപ്ച്ചേർഡ് എന്ന പേരിലും പ്രസിദ്ധീകൃതമായി. ആധികാരികമായ ഒരു ഫ്രെഞ്ച് ഭാഷ്യത്തെ അടിസ്ഥാനമാക്കി ഇൻ സെർച്ച് ഓഫ് ലോസ്റ്റ് റ്റൈം എന്ന പേരിൽ മൂലകൃതിയുടെ പേരിനെ ശരിയായി പ്രതിഫലിപ്പിക്കുന്ന ഇംഗ്ലീഷ് ഭാഷ്യം പുറത്തിറങ്ങിയത് 1992-ലാണ്.
മാർസെൽ പ്രൂസ്ത് | |
---|---|
ജനനം | ജൂലൈ 10, 1871 Auteuil, ഫ്രാൻസ് |
മരണം | November 18, 1922 പാരിസ്, ഫ്രാൻസ് |
തൊഴിൽ | നോവലിസ്റ്റ്, ഉപന്യാസകാരൻ, നിരൂപകൻ |
Genre | ആധുനികത |
പ്രൂസ്ത് ആത്വീൽ എന്ന പാരീസിന്റെ അവികസിതമായ തെക്കൻ പ്രവിശ്യയിൽ ജനീച്ചു. ഫ്രാങ്ക്‌ഫർട്ട് ഉടമ്പടി അനുസരിച്ച് ഫ്രാങ്കൊ-പ്രഷ്യൻ യുദ്ധം അവസാനിച്ച് രണ്ടു മാസം കഴിഞ്ഞ സമയത്ത്‍ തന്റെ മുതിർന്ന അമ്മാവന്റെ ഭവനത്തിലായിരുന്നു പ്രൂസ്ത് ജനിച്ചത്. അദ്ദേഹത്തിന്റെ ജനന ദിവസത്തോട് അടുത്തായിരുന്നു പാരീസ് കമ്യൂണിനെ അടിച്ചമർത്തിയതും പരക്കെ അക്രമം പൊട്ടിപ്പുറപ്പെട്ടതും. പ്രൂസ്തിന്റെ ബാല്യകാലത്താണ് മൂന്നാം ഫ്രഞ്ച് റിപ്പബ്ലിക്ക് ഒരുമിക്കുന്നത്. റിമംബ്രൻസ് ഓഫ് തിങ്ങ്സ് പാസ്റ്റ് എന്ന കൃതിയുടെ വലിയ ഭാഗം ഈ പരക്കെയുള്ള മാറ്റങ്ങളെ, പ്രധാനമായും മുന്നാം ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ കാലത്തും ഫിൻ ദ് സീക്ലിന്റെ കാലത്തുമുള്ള ഉന്നതകുലജാതരുടെ പതനത്തെയും മദ്ധ്യവർഗ്ഗത്തിന്റെ ഉയർച്ചയെയും, പ്രതിപാദിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.