മാർട്ടി അഹ്തിസാരി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
2008-ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ജേതാവാണ് ഫിൻലാന്റ് മുൻ പ്രസിഡന്റായിരുന്ന മാർട്ടി അഹ്തിസാരി നേടി. വർഷങ്ങളായി നിലനിന്ന കൊസോവ - സെർബിയ സംഘർഷങ്ങൾ പരിഹരിക്കാനായി ഐക്യരാഷ്ട്രസഭ നടത്തിയ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത് പരിഗണിച്ചാണ് അദ്ദേഹത്തിന് നോബൽ പുരസ്കാരം നൽകപ്പെട്ടത്. കൊസോവോയിൽനിന്നുള്ള സെർബിയയുടെ പിന്മാറ്റം, നമീബിയയുടെ സ്വാതന്ത്ര്യം, ഇൻഡൊനീഷ്യയിലെ ആച്ചെ പ്രവിശ്യയുടെ സ്വയംഭരണാധികാരം എന്നിവയിൽ നിർണായക പങ്കുവഹിച്ചു. 1990-കളിലെ വടക്കൻ അയർലൻഡ് സമാധാനപ്രക്രിയയിലും പങ്കാളിയായി. മൂന്നുപതിറ്റാണ്ടിലേറെയായി വിവിധ ഭൂഖണ്ഡങ്ങളിൽ സംഘർഷ പരിഹാരത്തിനു നടത്തിയ സുപ്രധാനശ്രമങ്ങൾ’ക്കാണ് 2008-ൽ അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിച്ചത്. 1994-2000 കാലത്ത് ഫിൻലൻഡിന്റെ പ്രധാനമന്ത്രിയായിരുന്നു.
മാർട്ടി അഹ്തിസാരി | |
---|---|
ഫിൻലാൻറിൻറെ 10 ആം പ്രസിഡൻറ് | |
ഓഫീസിൽ 1 March 1994 – 1 March 2000 | |
പ്രധാനമന്ത്രി | എസ്കോ അഹോ പാവോ ലിപ്പോനെൻ |
മുൻഗാമി | മൗണോ കോവിസ്റ്റോ |
പിൻഗാമി | തർജ ഹാലോനെൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Viipuri, Finland (now Vyborg, Russia) | 23 ജൂൺ 1937
രാഷ്ട്രീയ കക്ഷി | സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി |
പങ്കാളി | ഈവ ഹൈവാരിനെൻ[1] |
കുട്ടികൾ | മാർക്കോ |
അൽമ മേറ്റർ | ഔലു സർവകലാശാല |
ഒപ്പ് | |
Military service | |
Branch/service | ഫിന്നിഷ് ആർമി |
Rank | ക്യാപ്റ്റൻ |
ഹെൽസിങ്കി ആസ്ഥാനമായി ക്രൈസിസ് മാനേജ്മെന്റ് ഇനിഷ്യേറ്റീവ് എന്നസ്ഥാപനം തുടങ്ങി. അനൗദ്യോഗിക ചർച്ചകളും മധ്യസ്ഥതയും വഴി ആഗോളസംഘർഷങ്ങൾ ഒഴിവാക്കുകയും പരിഹരിക്കുകയുമായിരുന്നു സ്ഥാപനത്തിന്റെ ലക്ഷ്യം.[2]
അൽഷിമേഴ്സ് രോഗബാധിതനായിരുന്ന അദ്ദേഹം 2023 ഒക്ടോബർ 16 ന് അന്തരിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.