മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ഭരതന്റെ സംവിധാനത്തിൽ ബേബി ശ്യാമിലി, ജയറാം, നെടുമുടി വേണു, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മാളൂട്ടി. സുപ്രിയ ഇന്റർനാഷണലിന്റെ ബാനറിൽ അജിത ഹരി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഗാന്ധിമതി ആണ്. കളിച്ചു കൊണ്ടിരിക്കുമ്പോൾ കുഴിയിലേക്ക് വീണ ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ജോൺപോൾ ആണ്.
മാളൂട്ടി | |
---|---|
![]() സ്ക്രീൻഷോട്ട് | |
സംവിധാനം | ഭരതൻ |
നിർമ്മാണം | അജിത ഹരി |
രചന | ജോൺപോൾ |
അഭിനേതാക്കൾ | ബേബി ശ്യാമിലി ജയറാം നെടുമുടി വേണു ഉർവശി |
സംഗീതം | ജോൺസൺ |
ഗാനരചന | പഴവിള രമേശൻ |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | ബി. ലെനിൻ വി.ടി. വിജയൻ |
സ്റ്റുഡിയോ | സുപ്രിയ ഇന്റർനാഷണൽ |
വിതരണം | ഗാന്ധിമതി |
റിലീസിങ് തീയതി | 1990 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പഴവിള രമേശൻ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.
Seamless Wikipedia browsing. On steroids.