ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
മാധവ് സിംഗ് സോളങ്കി (ജീവിതകാലം: 30 ജൂലൈ 1927 - 9 ജനുവരി 2021) ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ നേതാവും നരസിംഹ റാവു മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയുമായിരുന്നു. 1976 മുതൽ നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980 കളിൽ ഗുജറാത്തിൽ അധികാരത്തിൽ വന്ന KHAM (ക്ഷത്രിയ, ഹരിജൻ, ആദിവാസി, മുസ്ലിം) സിദ്ധാന്തത്തിന്റെ പേരിൽ അദ്ദേഹം പ്രശസ്തനായിരുന്നു.[1] രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആസൂത്രണ വകുപ്പ് സഹമന്ത്രിയായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.[2]
മാധവ് സിംഗ് സോളങ്കി | |
---|---|
Minister of External Affairs | |
ഓഫീസിൽ 21 ജൂൺ 1991 – 31 മാർച്ച് 1992 | |
7th ഗുജറാത്ത് മുഖ്യമന്ത്രി | |
ഓഫീസിൽ 24 ഡിസംബർ 1976 – 10 ഏപ്രിൽ 1977 | |
മുൻഗാമി | രാഷ്ട്രപതി ഭരണം |
പിൻഗാമി | ബാബുഭായ് ജെ. പട്ടേൽ |
ഓഫീസിൽ 7 ജൂൺ 1980 – 6 ജൂലൈ 1985 | |
മുൻഗാമി | രാഷ്ട്രപതി ഭരണം |
പിൻഗാമി | അമർസിംഗ് ചൌധരി |
ഓഫീസിൽ 10 ഡിസംബർ 1989 – 4 മാർച്ച് 1990 | |
മുൻഗാമി | അമർസിംഗ് ചൌധരി |
പിൻഗാമി | ചിമൻഭായ് പട്ടേൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Piludara, ബറോഡ സംസ്ഥാനം, ബ്രിട്ടീഷ് ഇന്ത്യ | 30 ജൂലൈ 1927
മരണം | 9 ജനുവരി 2021 93) | (പ്രായം
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
കുട്ടികൾ | 3 |
2021 ജനുവരി 9 ന് ഗാന്ധിനഗറിലെ വസതിയിൽവച്ച് ഉറക്കത്തിനിടെ അദ്ദേഹത്തിന്റെ മരണം സംഭവിച്ചു.[3]
1927 ജൂലൈ 30 ന് [4][5][6] ഗുജറാത്തിലെ ഒരു കുടുംബത്തിലാണ് മാധവ് സിംഗ് സോളങ്കി ജനിച്ചത്.[7] അദ്ദേഹത്തിന്റെ മൂത്തമകൻ ഭരത് സിംഗ് മാധവ്സിങ് സോളങ്കിയും ഒരു രാഷ്ട്രീയ പ്രവർത്തകനാണ്.
സമർത്ഥനായ ഒരു രാഷ്ട്രീയക്കാരനായിരുന്ന മാധവ് സിംഗ് സോളങ്കി 1957-60 കാലഘട്ടത്തിൽ ബോംബെ സംസ്ഥാനത്തെ നിയമസഭയിലും 1960-68 വരെയുള്ള കാലത്ത് ഗുജറാത്ത് നിയമസഭയിലും അംഗമായിരുന്നു. 1976 ലാണ് അദ്ദേഹം ആദ്യ തവണ ഗുജറാത്ത് മുഖ്യമന്ത്രി പദവിയിലെത്തിയത്. 1981 ൽ ഗുജറാത്ത് മുഖ്യമന്ത്രി മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തിലുള്ള സർക്കാർ ബക്ഷി കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്നവർക്കായി സംവരണം ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനത്തുടനീളം സംവരണ വിരുദ്ധ പ്രക്ഷോഭത്തിനിടയാക്കിയ ഈ സംഭവത്തേത്തുടർന്ന്, കലാപങ്ങൾ വ്യാപിക്കുകയും നൂറിലധികം പേർ മരണമടയുകയും ചെയ്തു. 1985 ൽ മാധവ് സിംഗ് സോളങ്കി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചെങ്കിലും പിന്നീട് ആകെയുള്ള182 നിയമസഭാ സീറ്റുകളിൽ 149 എണ്ണം നേടി അധികാരത്തിൽ തിരിച്ചെത്തി. അദ്ദേഹത്തെ പിന്തുണച്ച ക്ഷത്രിയ, ഹരിജൻ, ആദിവാസി, മുസ്ലീം വിഭാഗങ്ങൾ ഒന്നായി KHAM സമവാക്യം എന്ന് വിളിക്കപ്പെടുന്നു. ഇത് മറ്റ് സമുദായങ്ങൾക്ക് രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുന്നതിനിടയാക്കി.[8] 1988 മുതൽ 1994 വരെയുള്ള കാലത്ത് അദ്ദേഹം രാജ്യസഭാംഗമായിരുന്നു. ഈ കാലയളവിൽ കേന്ദ്ര ആസൂത്രണ വകുപ്പ് സഹ മന്ത്രി (1988-89), വിദേശകാര്യ മന്ത്രി (1991) എന്നീ ചുമതലകൾ വഹിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.