From Wikipedia, the free encyclopedia
ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ ഡെഹ്റാഡൂൺ ജില്ലയിലെ ഒരു പട്ടണമാണ് മസൂറി (ഹിന്ദി: मसूरी Masūrī) . ഹിമാലയ നിരകളുടെ താഴ്വരകളിൽ സ്ഥിതിചെയ്യുന്ന ഈ മലമ്പ്രദേശം കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടുന്നു. ഇതിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന ലന്തൂർ മിലിട്ടറി പട്ടണവും ഇരട്ടപട്ടണങ്ങൾ എന്നറിയപ്പെടുന്നു.
മസൂറി मसूरी | |
---|---|
ഹിൽ സ്റ്റേഷൻ | |
രാജ്യം | India |
സംസ്ഥാനം | ഉത്തരാഖണ്ഡ് |
ജില്ല | ഡെഹ്റാഡൂൺ |
ഉയരം | 2,005.5 മീ(6,579.7 അടി) |
(2001) | |
• ആകെ | 26,069 |
• ഔദ്യോഗികം | ഹിന്ദി |
• മറ്റുള്ളവ | ഘർവാലി, ഹിന്ദി, ജൗൻസാരി, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | UK 07, UK 09 |
സമുദ്രനിരപ്പിൽ നിന്ന് 2,000 മീ (6,600 ft) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മസൂറി ഉത്തരാഖണ്ഡ് ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാരമലമ്പ്രദേശമാണ്.
മസൂറി സ്ഥിതി ചെയ്യുന്നത് 30.45°N 78.08°E അക്ഷാംശരേഖാംശത്തിലാണ്.[1] ശരാശരി ഉയരം of 1,826 metres (5,991 ft) ആണ്. ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ലാൽ ഡിബ്ബ 7700 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
2001 ലെ കാനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ [2] 26,069 ആണ്. ഇതിൽ പുരുഷ ശതമാനം 56% ഉം , സ്ത്രീ ശതമാനം 44% വും ആണ്.ശരാശരി സാക്ഷരത നിരക്ക് 79% ആണ്.
ഡെൽഹിയിൽ നിന്നും, മറ്റു ഉത്തരേന്ത്യം പട്ടണങ്ങളിൽ നിന്നും മസൂറി ബസ്സ് മാർഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ റെയിൽ മാർഗ്ഗം ഡെഹ്റാഡൂണിൽ എത്തിച്ചേർന്നതിനു ശേഷം, 34 കി.മി സഞ്ചരിച്ചാൽ മസൂറിയിൽ എത്തിച്ചേരാവുന്നതാണ്. കൂടാതെ ഡെൽഹിയിൽ നിന്നും ഡെഹ്റാഡൂണിലേക്ക് വിമാനമാർഗ്ഗവും എത്തിച്ചേരാം.
വടക്കേ ഇന്ത്യയിലെ പ്രധാന നദികളായ യമുന, ഗംഗ എന്നിവയുടെ ഉത്ഭവസ്ഥാനമായ യമുനോത്രി, ഗംഗോത്രി എന്നിവടങ്ങളിലേക്കും മസൂറിയിൽ നിന്ന് എത്തിച്ചേരാവുന്നതാണ്. ഇവിടുത്തെ യാത്രക്ക് പ്രധാനമായും ബസ്സ്, ടാക്സി എന്നിവയാണ് ലഭിക്കുന്നത്. ഇവിടെ സന്ദർശിക്കാൻ പറ്റിയ സമയം മാർച്ച് പകുതി മുതൽ നവംബർ പകുതി വരെയാണ്.
ജൂലൈ മുതൽ സെപ്റ്റംബർ വരെ നല്ല മഴ ലഭിക്കുന്ന സമയമാണ്.
മസൂറിയിലും, ചുറ്റുപാടുമായിട്ട് ഒരു പാട് മനോഹര സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നു. അവയിൽ ചില പ്രധാന സ്ഥലങ്ങൾ താഴെപ്പറയുന്നു.
കാമൽ ബാക് റോഡ് കാമൽ ബാക് റോഡ് എന്ന കുന്നുകളുടെ വശങ്ങളിലൂടെ പോകുന്ന റോഡിലൂടെ മനോഹരമായ മലകളുടെ ദൃശ്യം കണ്ട് യാത്ര ചെയ്യാവുന്നതാണ്.
ഗൺ ഹിൽ മസൂറിയിലെ പ്രധാന മാർഗ്ഗമായ മാൽ റോഡിൽ നിന്നും നടന്ന് എത്തിച്ചേരാവുന്ന ഗൺ ഹിൽ ഒരു സൈനിക ആസ്ഥാനവും[അവലംബം ആവശ്യമാണ്] കൂടാതെ ഒരു പ്രധാന ആകർഷണവുമാണ്. മാൽ റോഡിൽ നിന്ന് ഗൺ ഹില്ലിലേക്ക് കയറാൻ റോപ്പ് വേ സംവിധാനവും നിലവിലുണ്ട്.
കെംപ്റ്റി ഫാൾസ് മസൂറിയിൽ നിന്ന് ഏകദേശം 17 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കെംപ്ടി ഫാൾസ് മനോഹരമായ ഒരു വെള്ളച്ചാട്ടമാണ്. ഇവിടെ ഒരു ചെറിയ ഉല്ലാസകേന്ദ്രവും സ്ഥിതി ചെയ്യുന്നു.
ലേക് മിസ്റ്റ് കെംപ്ടി വെള്ളച്ചാട്ടത്തിൽ നിന്നും 5 കി.മി മുൻപായി സ്ഥിതി ചെയ്യുന്ന ലേക് മിസ്റ്റ് ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്.
മുനിസിപ്പൽ ഗാർഡൻ - മസൂറി പട്ടണത്തിൽ നിന്ന് 2 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് മനോഹരമായ ഒരു പൂന്തോട്ടമാണ് . ഇവിടെ നിന്ന് വൈകുന്നേരം സൂര്യാസ്തമനം കാണാവുന്നതാണ്.
കമ്പനി ഗാർഡൻ - മസൂറിയിൽ നിന്ന് 4 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഒരു പൂന്തോട്ടമാണ് കമ്പനി ഗാർഡൻ.
മസൂറി തടാകം പുതുതായി പണിതീർത്തിരിക്കുന്ന മസൂറി തടാകം മറ്റൊരു പ്രധാന ആകർഷണമാണ്. മസൂറി - ഡെഹ്റാഡൂൺ റോഡിൽ മസൂറിക്ക് 6 കി. മി മുൻപായി ഇത് സ്ഥിതി ചെയ്യുന്നു.
ഭട്ട വെള്ളച്ചാട്ടം മസൂറി-ഡെഹ്റാഡൂൺ റോഡിൽ തന്നെ 7 കി.മി മസൂറിയിൽ നിന്ന് അകലത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് ഭട്ട വെള്ളച്ചാട്ടം. ഇവിടെ പിക്നിക് സ്ഥലവും കൂടാതെ പാര ഗ്ഗ്ലൈഡിംഗ് സൌകര്യവും ഉണ്ട്.
ഇത് കൂടാതെ തന്നെ ധാരാളം ചെറിയ വെള്ളച്ചാട്ടങ്ങളും, ചെറിയ ചെറിയ വിനോദസഞ്ചാരകേന്ദ്രങ്ങളും മസൂറിയിൽ സ്ഥിതി ചെയ്യുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.