മസാർ-ഇ ശരീഫ്

From Wikipedia, the free encyclopedia

മസാർ-ഇ ശരീഫ്map

മസാർ-ഇ-ഷെരീഫ്, മസാർ എന്നും അറിയപ്പെടുന്ന 500,207 ജനസംഖ്യയുള്ള അഫ്ഗാനിസ്ഥാനിലെ നാലാമത്തെ വലിയ നഗരമാണ്. ബാൽഖ് പ്രവിശ്യയുടെ തലസ്ഥാനമായ ഇത് കിഴക്ക് കുന്ദൂസ്, തെക്കുകിഴക്ക് കാബൂൾ, തെക്ക് പടിഞ്ഞാറ് ഹെറാത്ത്, വടക്ക് ഉസ്ബെക്കിസ്ഥാനിലെ ടെർമെസ് എന്നിവയുമായി ഹൈവേ വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഉസ്ബെക്കിസ്ഥാൻ അതിർത്തിയിൽ നിന്ന് ഈ നഗരത്തിലേയ്ക്ക് ഏകദേശം 55 കിലോമീറ്റർ (34 മൈൽ) ദൂരമുണ്ട്. പ്രശസ്തമായ ആരാധനാലയങ്ങളും ഇസ്ലാമിക, ഹെല്ലനിസ്റ്റിക് കാലഘട്ടങ്ങളിലെ പുരാവസ്തു സൈറ്റുകളും നിലനിൽക്കുന്നതിനാൽ ഈ നഗരം ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. പുരാതന നഗരമായ ബാൽഖും സമീപത്തായാണ് സ്ഥിതിചെയ്യുന്നത്.

വസ്തുതകൾ മസാർ-ഇ ശരീഫ്مزار شریف, Country ...
മസാർ-ഇ ശരീഫ്
مزار شریف
City
Thumb
Thumb
Thumb
Thumb
Thumb
Mazar-i-Sharif
Location in Afghanistan
Thumb
Mazar-i-Sharif
Mazar-i-Sharif (Bactria)
Thumb
Mazar-i-Sharif
Mazar-i-Sharif (West and Central Asia)
Coordinates: 36°42′N 67°07′E
CountryAfghanistan
ProvinceBalkh Province
DistrictMazar-i-Sharif District
സർക്കാർ
  MayorAbdullhaq Khurami
വിസ്തീർണ്ണം
  ഭൂമി83 ച.കി.മീ. (32  മൈ)
ഉയരം
357 മീ (1,171 അടി)
ജനസംഖ്യ
  ഏകദേശം 
(2021)
5,00,207[1]
സമയമേഖലUTC+4:30 (Afghanistan Standard Time)
ClimateBSk
അടയ്ക്കുക

ചരിത്രപരമായി ഗ്രേറ്റർ ഖൊറാസാന്റെ ഭാഗമായിരുന്ന മസാർ-ഇ-ഷെരീഫിന് ചുറ്റുമുള്ള പ്രദേശം 1751 ൽ ദുറാനി സാമ്രാജ്യത്തിന്റെ (സ്വയംഭരണാധികാരമുള്ള അമീറുമാരുടെ കീഴിലാണെങ്കിലും) ഭാഗമാകുന്നതുവരെയുള്ള കാലത്ത് താഹിരിദുകൾ, സഫാരിഡുകൾ, സമാനിഡുകൾ, ഗസ്‌നാവിഡുകൾ, ഗൂരിഡുകൾ, ഇൽഖാനേറ്റുകൾ, തിമൂരിഡുകൾ, ബുഖാറയിലെ ഖാനേറ്റ് എന്നിവരുടെ നിയന്ത്രണത്തിലായിരുന്നു. 1849-ൽ അഫ്ഗാനിസ്ഥാന്റെ ഭാഗമാകുന്നതിന് മുമ്പ് നഗരം ഏതാനും പ്രാദേശിക ഭരണാധികാരികൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെട്ടു.

വടക്കൻ അഫ്ഗാനിസ്ഥാന്റെ പ്രാദേശിക കേന്ദ്രമായ മസാർ-ഇ-ഷെരീഫ്, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് അടുത്ത് സ്ഥിതി ചെയ്യുന്നു.

ചരിത്രം

ബിസി ആറാം നൂറ്റാണ്ട് മുതൽ അക്കീമെനിഡുകൾ ഈ പ്രദേശം നിയന്ത്രിച്ചു. മഹാനായ അലക്സാണ്ടർ ഈ പ്രദേശം കീഴടക്കിയെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം സെലൂസിഡ് സാമ്രാജ്യത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. സെലൂക്കിഡുകളുടെ തകർച്ച ഗ്രീക്കോ-ബാക്ട്രിയൻ സാമ്രാജ്യത്തിന്റെ ആവിർഭാവത്തിലേക്ക് നയിച്ചു. ബിസി 130-നടുത്ത്, ശാകന്മാർ ഈ പ്രദേശം കൈവശപ്പെടുത്തിയതോടെ ഗ്രീക്കോ-ബാക്ട്രിയൻ രാജ്യത്തിൻറെ അന്ത്യംകുറിച്ചു. മസാർ-ഇ-ഷെരീഫും ചുറ്റുമുള്ള പ്രദേശങ്ങളും യുയേഷി പിടിച്ചെടുക്കുകയും ഇത് കുഷാന സാമ്രാജ്യത്തിന്റെ സൃഷ്ടിയിലേക്ക് നയിക്കുകയും ചെയ്തു. കുശാനന്മാരുടെ പതനത്തിനുശേഷം സസാനിയക്കാർ ഈ പ്രദേശം നിയന്ത്രിച്ചു. CE 651-ൽ ഇസ്ലാമിക അധിനിവേശങ്ങൾ മസാർ-ഇ-ഷരീഫിൽ എത്തി.[2]

9-ആം നൂറ്റാണ്ട് മുതൽ 1919 വരെ

ചരിത്രപരമായി ഗ്രേറ്റർ ഖൊറാസാന്റെ ഭാഗമായ മസാർ-ഇ-ഷെരീഫിന് ചുറ്റുമുള്ള പ്രദേശം തുടർന്ന് താഹിരിഡുകൾ, സഫാരിഡുകൾ, സമാനിഡുകൾ, ഗസ്‌നാവിഡുകൾ, ഗുരിഡുകൾ, ഇൽഖാനറ്റുകൾ, തിമൂരിഡുകൾ, ബുഖാറയിലെ ഖാനേറ്റ് എന്നിവരുടെ നിയന്ത്രണത്തിലായിരുന്നു.

ഭൂമിശാസ്ത്രം

കാലാവസ്ഥ

ഒരു തണുത്ത സ്റ്റെപ്പി കാലാവസ്ഥയുള്ള (കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണം BSk) മസാർ-ഇ-ഷെരീഫ് നഗരത്തിൽ ചൂടുള്ള വേനൽക്കാലവും തണുത്ത ശൈത്യകാലവുമാണ് അനുഭവപ്പെടാറുള്ളത്. മഴ കുറവായ ഇവിടെ കൂടുതലും ഡിസംബറിനും ഏപ്രിൽ മാസത്തിനും ഇടയിലാണ് മഴക്കാലം. ചൂടേറിയ വേനൽക്കാലമുള്ള മസാർ-ഇ-ഷെരീഫിൽ ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലത്തെ പ്രതിദിന താപനില 40 °C ൽ (104 °F) കൂടുതലാണ്. ശീതകാലം തണുപ്പുള്ളതും താപനില തണുത്തുറയുന്നതിനും താഴെയാണ്. നവംബർ മുതൽ മാർച്ച് വരെയുള്ള സയമത്ത് മഞ്ഞുവീഴ്ചയുണ്ടാകും.

കൂടുതൽ വിവരങ്ങൾ Mazar-i-Sharif പ്രദേശത്തെ കാലാവസ്ഥ, മാസം ...
Mazar-i-Sharif പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 24.0
(75.2)
28.6
(83.5)
32.4
(90.3)
37.8
(100)
43.0
(109.4)
45.6
(114.1)
48.1
(118.6)
46.0
(114.8)
39.5
(103.1)
37.0
(98.6)
29.8
(85.6)
24.4
(75.9)
48.1
(118.6)
ശരാശരി കൂടിയ °C (°F) 8.0
(46.4)
10.7
(51.3)
16.3
(61.3)
24.3
(75.7)
31.2
(88.2)
37.0
(98.6)
38.9
(102)
36.9
(98.4)
31.9
(89.4)
24.7
(76.5)
16.4
(61.5)
10.8
(51.4)
23.93
(75.06)
പ്രതിദിന മാധ്യം °C (°F) 2.6
(36.7)
5.1
(41.2)
10.8
(51.4)
17.9
(64.2)
24.5
(76.1)
29.9
(85.8)
33.3
(91.9)
29.9
(85.8)
23.9
(75)
16.7
(62.1)
9.1
(48.4)
5.1
(41.2)
17.4
(63.32)
ശരാശരി താഴ്ന്ന °C (°F) −2.1
(28.2)
0.0
(32)
5.1
(41.2)
11.3
(52.3)
16.6
(61.9)
22.5
(72.5)
25.9
(78.6)
23.8
(74.8)
17.1
(62.8)
9.4
(48.9)
3.2
(37.8)
0.0
(32)
11.07
(51.92)
താഴ്ന്ന റെക്കോർഡ് °C (°F) −22.3
(−8.1)
−24.0
(−11.2)
−6.1
(21)
−0.8
(30.6)
1.0
(33.8)
11.4
(52.5)
11.1
(52)
13.7
(56.7)
2.6
(36.7)
4.5
(40.1)
−8.7
(16.3)
−15.5
(4.1)
−24
(−11.2)
മഴ/മഞ്ഞ് mm (inches) 28.9
(1.138)
34.8
(1.37)
43.8
(1.724)
28.3
(1.114)
11.2
(0.441)
0.2
(0.008)
0.0
(0)
0.0
(0)
0.1
(0.004)
3.9
(0.154)
13.5
(0.531)
21.7
(0.854)
186.4
(7.338)
ശരാ. മഴ ദിവസങ്ങൾ 4 7 10 9 4 0 0 0 0 2 4 6 46
ശരാ. മഞ്ഞു ദിവസങ്ങൾ 4 3 1 0 0 0 0 0 0 0 0 2 10
 % ആർദ്രത 79 77 72 64 44 27 25 24 28 41 62 75 51.5
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 122.2 118.4 158.1 193.8 299.9 352.9 364.4 332.7 298.2 223.2 173.6 125.5 2,762.9
ഉറവിടം: NOAA (1959–1983)[3]
അടയ്ക്കുക

ജനസംഖ്യാശാസ്ത്രം

ആകെ 500,207 ജനസംഖ്യയുള്ള മസാർ-ഇ-ഷെരീഫ് നഗരം, ജനസംഖ്യാടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ വലിയ നഗരമാണ്.[4] 77,615 പാർപ്പിടങ്ങളുള്ള ഈ നഗരത്തിന് 8,304 ഹെക്ടർ ഭൂവിസ്തൃതിയുണ്ട്.[5]

ഏകദേശം 375,000 ആളുകളടങ്ങിയ ഒരു ബഹുവംശ, ബഹുഭാഷാ സമൂഹമാണ് മസാർ-ഇ-ഷെരീഫ്. കൃത്യമായ വംശീയ രൂപീകരണത്തെക്കുറിച്ച് ഗവൺമെന്റിന്റെ ഔദ്യോഗിക റിപ്പോർട്ട് ഒന്നും ലഭ്യമല്ല എന്നിരുന്നാലും നാഷണൽ ജിയോഗ്രാഫിക് മാസികയുടെ നവംബർ 2003 ലക്കത്തിൽ പ്രത്യക്ഷപ്പെട്ട ഒരു ഭൂപടം അനുസരിച്ച്, താജിക്കുകൾ 60%, ഹസാരകൾ 10%, പഷ്തൂൺ 10%, തുർക്ക്മെൻ 10%, ഉസ്ബെക്ക് 10% എന്നിങ്ങനെയാണ് ഇവിടുത്തെ വംശീയ വിഭജനം.[6] പ്രധാനമായും പഷ്തൂണുകളും മറ്റ് ഗ്രൂപ്പുകളും തമ്മിൽ കഴിഞ്ഞ ദശകങ്ങളിൽ ഇടയ്ക്കിടെ വംശീയ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്..[7][8][9][10] 2011-ലെ വാർത്താ റിപ്പോർട്ടുകൾ പ്രദേശത്ത് നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ച് പരാമർശിച്ചെങ്കിലും ആരാണ് ഇതിന് പിന്നിൽ എന്നതിന് തെളിവില്ല.[11] മസാർ-ഇ-ഷെരീഫിലെ പ്രബലമായ ഭാഷ ദാരിയും തുടർന്ന് പാഷ്തോ, ഉസ്ബെക്ക് എന്നിവയുമാണ്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.