മലബാർ വന്യജീവി സങ്കേതം

From Wikipedia, the free encyclopedia

മലബാർ വന്യജീവി സങ്കേതംmap

2010 ഓഗസ്റ്റ് 8 - ന്‌ നിലവിൽ വന്ന [1] വന്യജീവി സങ്കേതമാണ്‌ മലബാർ വന്യജീവി സങ്കേതം. കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപീകൃതമായ വന്യജീവി സങ്കേതമാണ്‌ ഇത്. [2] കോഴിക്കോട് നിന്നും 65 കി.മി ദൂരത്തായാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. 'മലബാറിന്റെ ഊട്ടി' എന്നറിയപ്പെടുന്ന കക്കയത്താണ്‌ ഈ വന്യജീവിസങ്കേതം. കോഴിക്കോട് - കൊയിലാണ്ടി താലൂക്കിലെ കക്കയം പന്നിക്കോട്ടൂർ വനമേഖലയാണ്‌ ഈ സം‌രക്ഷണ മേഖലയായി മാറ്റിയിരിക്കുന്നത്. ഈ സം‌രക്ഷണ മേഖലയ്ക്ക് 74.22 ചതുരശ്ര കിലോമീറ്റർ വിസ്തീർ‌ണമുണ്ട്. കോർ ഏരിയ ഏതാണ്ട് 54 ചതുരശ്ര കിലോമീറ്റർ ആണ്‌. കൽ‌പ്പറ്റയിലെ കുറിച്ചി വനമേഖലയും പെരുവണ്ണാമൂഴിയിലെ ഏതാനും വനമേഖലയും താമരശേരി റെയിഞ്ചിലെയും കോഴിക്കോടിലെയും ചില വനമേഖലകളും ചേരുന്നതാണ്‌ ഇതിന്റെ അതിർത്തികൾ. മലനിരകൾക്ക് 1500 അടി മുതൽ 4500 അടി വരെ ഉയരമുണ്ട്. ഇവിടെ നിന്നും കോഴിക്കോടിന്റെ വെള്ളവും വെളിച്ചവുമായി കുറ്റ്യാടിപ്പുഴ ഒഴുകുന്നുണ്ട്. ഇതിന്റെ കൈവഴിയായി മറ്റു ചെറുനദികളും ഇവിടെ നിന്നും ഉൽഭവിക്കുന്നുണ്ട്.

വസ്തുതകൾ Malabar Wildlife Sanctuary, Location ...
Malabar Wildlife Sanctuary
മലബാർ വന്യജീവി സങ്കേതം
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area)
Idea malabarica in the Sanctuary
Map showing the location of Malabar Wildlife Sanctuary
LocationKozhikode District, Kerala, India
Nearest cityKozhikode
Coordinates11.4446°N 75.6935°E / 11.4446; 75.6935
Area74.215015 ച. �കിലോ�ീ. (798,843,770 sq ft)
Established2010
Governing bodyDepartment of Forests and Wildlife, Kerala
അടയ്ക്കുക

പഴമയും പാരമ്പര്യത്തനിമയും നിറഞ്ഞുനിൽക്കുന്ന ഇവിടെ നിന്ന് 680 ഇനം സപുഷ്പികളും 39 ജാതി പുല്ലുകളും 22 ജാതി ഓർ‌ക്കിഡുകളും 28 ജാതി പന്നല്ലുകളും കണ്ടെത്തിയിരുന്നു. ദേശീയ മൃഗമായ കടുവ, സംസ്ഥാന മൃഗമായ ആന, പുലി, കാട്ടുപോത്ത്, പലജാതി കുരങ്ങുകൾ,മലമാൻ, കേഴമാൻ, കാട്ടുനായ, കരടി, ചെങ്കീരി, കാട്ടുപന്നി, മുള്ളൻപന്നി, പശ്‌ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഈഞ്ച അണ്ണാൻ ഉൾപ്പെടെയുള്ള അണ്ണാനുകൾ തുടങ്ങി പല വന്യജീവികളുടെയും ആവാസകേന്ദ്രമാണ്‌ ഇവിടം[3].

പക്ഷികളിൽ പശ്‌ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന നീലഗിരി ചിലപ്പൻ, ചെഞ്ചിലപ്പൻ, കോഴിവേഴാമ്പൽ, മരപ്രാവ്, നീലക്കിളി, പാറ്റ പിടിയൻ എന്നിവ ഉൾപ്പെടെ ഏതാണ്ട് 180 ൽ അധികം ജാതി പക്ഷികളെ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ധാരാളം ഉഭയജീവികളും ഉരഗജീവികളും ഇവിടെ കാണപ്പെടുന്നു. 'റീഡ്ഫ്രോഗ്' എന്നു വിളിക്കുന്ന ഒരിനം തവള ഇന്ത്യയിൽ ഇവിടെ മാത്രമേ കാണപ്പെടുന്നുള്ളു എന്നത് ഈ അടുത്ത കാലത്താണ്‌ കണ്ടെത്തിയത്.

മൽസ്യ വിഭാഗത്തിൽ 50 ൽ അധികം മൽസ്യങ്ങളെ ഇവിടത്തെ നദികളിൽ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയിൽ പലതും അത്യപൂർ‌വങ്ങളും ശാസ്ത്രലോകത്തിനു പുതിയ കണ്ടെത്തലുകളുമാണ്‌. കൂടാതെ അത്യപൂർ‌വ ചിത്രശലഭങ്ങളുൾപ്പടെ 150ൽ അധികം പൂമ്പാറ്റകളും 200ൽ അധികം നിശാശലഭങ്ങളും ഈ കാടകത്തുണ്ട്.

ചരിത്രം

ആദ്യം റിസർ‌വ് ഫോറസ്റ്റായിരുന്നു. മലബാറിന്റെ സസ്യാവരണത്തിന്റെ സവിശേഷതയും മഴക്കാടുകളുടെ പ്രാധാന്യവും മനസ്സിലാക്കിയാണ്‌ വന്യജീവിസങ്കേതമാക്കി മാറ്റിയിരിക്കുന്നത്. കാടിന്റെ ചരിത്രം മൈസൂർ രാജാക്കൻ‌മാരിൽനിന്നാണ്‌ ആരംഭിക്കുന്നത്. കേരളസിംഹമായി അറിയപ്പെടുന്ന പഴശിരാജയുടെയും ബ്രിട്ടീഷുകാരുടെയും അഭിനന്ദനത്തിനു പാത്രമായിട്ടുണ്ട് ഈ കാനനഭൂമി. ഒരുകാലത്ത് പഴശിരാജയുടെ ഒളിത്താവളമായിരുന്ന വയനാട്ടിലെ കാടുകളുടെ ഭാഗമായിരുന്നു ഇപ്പോഴത്തെ ഈ മലബാർ വന്യജീവി സങ്കേതം. പതിനെട്ടാം നൂറ്റാണ്ടുവരെ ഈ വനമേഖലകൾ സ്വകാര്യവ്യക്തിയുടെതായിരുന്നു. പഴശിരാജയുടെ കാലശേഷം ബ്രിട്ടീഷുകാർ ഈ കാടുകൾ ഒരോന്നായി ഏറ്റെടുത്തു. പിന്നീട് അവർ തന്നെ ഇവിടെ നിന്നും മുന്തിയ ഇനം തടികൾ വെട്ടിയെടുത്തു. അതോടുകൂടി ഈ കാടുകൾ വെളുത്തു തുടങ്ങി. ഒടുവിൽ ബ്രിട്ടീഷുകാർ തന്നെ ഉണർന്നു പ്രവർത്തിക്കുകയും 1900ന്റെ ആരംഭത്തിൽ മരങ്ങൾ വച്ചു പിടിപ്പിക്കുകയും ആസൂത്രിതമായ വനപരിപാലനം ആരംഭിക്കുകയും ചെയ്തു. അക്കാലത്ത് ഇതിന്റെ കുറെ ഭാഗം റിസർ‌വ് വനമേഖലയായി മാറ്റുകയും ചെയ്തു.

ആരംഭം

ബ്രിട്ടീഷുകാരുടെ വനപരിപാലനത്തോടെയാണ്‌ ഈ വന്യജീവിസങ്കേതത്തിന്റെ ആരംഭം കുറിച്ചത്. എന്നാൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ വനനശീകരണവും നിർബാധം തുടർന്നു.

അവലംബം

ബാഹ്യകണ്ണികൾ

Wikiwand - on

Seamless Wikipedia browsing. On steroids.