കേരളത്തിലെ ജില്ലാ പഞ്ചായത്ത് From Wikipedia, the free encyclopedia
കേരളത്തിലെ ജില്ലയായ മലപ്പുറം ജില്ലയിലെ മലപ്പുറം നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്താണ് മലപ്പുറം ജില്ല പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിൻ്റെ വിസ്ത്രീണം 3,554 ചതുരശ്ര കിലോമീറ്റർ ആണ്.[1] മലപ്പുറം ജില്ലയിലെ ഗ്രാമീണ ഭരണത്തിന്റെ പരമോന്നത സ്ഥാപനമാണിത്. മലപ്പുറം ജില്ലയിലെ 15 ബ്ലോക്കുകളിലായി 94 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് അധികാര പരിധി. മലപ്പുറം ജില്ലയിലെ 12 നഗരസഭകൾ ഒഴികെ മറ്റെല്ലാ പ്രദേശങ്ങളും മലപ്പുറം ജില്ലാ പഞ്ചായത്ത് പരിധിയിൽ വരുന്നു. 32 ഡിവിഷനുകൾ ആണ് ഈ ജില്ലാ പഞ്ചായത്തിൽ ഉള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്. നിലവിൽ മുസ്ലിം ലീഗിൽ നിന്നുമുള്ള ശ്രീമതി. എം. കെ റഫീഖ ആണ് പ്രസിഡൻ്റ്.
ചെയർപേഴ്സൺമാർ ആണ് കമ്മിറ്റികൾക്ക് നേതൃതം നൽകുന്നത്. ജില്ലാ പഞ്ചായത്തിലെ ഓരോ അംഗവും ഏതെങ്കിലും കമ്മിറ്റികളിൽ അംഗം ആയിരിക്കും.
32 ഡിവിഷനുകൾ ആണ് ഉള്ളത്.
ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകൾ ഉൾപ്പെടുന്നു.
ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്നു.
ജില്ലാ പഞ്ചായത്തുകളുടെ ചുമതലകൾ, അധികാരങ്ങൾ തുടങ്ങിയവ വിശദമായി അറിയാൻ "ജില്ലാ പഞ്ചായത്ത്"എന്ന ഈ താൾ കാണുക.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.