മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
പ്രേംനസീർ ആദ്യമായി അഭിനയിച്ച മലയാളചലച്ചിത്രമാണ് മരുമകൾ.[1] 1952-ൽ പുറത്തിറങ്ങിയ ഈ ചിത്രം എം.കെ. ചാരി സംവിധാനം ചെയ്തിരിക്കുന്നു. എം.പി. പ്രൊഡക്ഷൻസിന്റെ ബാനറിൽ പോൾ കല്ലുങ്കലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രേംനസീർ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ കെടാമംഗലം സദാനന്ദൻ, ടി.എസ്. മുത്തയ്യ, എസ്.ജെ. ദേവ്, നെയ്യാറ്റിൻകര കോമളം, രേവതി, അമ്മിണി, എസ്.വി. സുശീല, വിജയലക്ഷ്മി, ദുർഗ്ഗ വർമ്മ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
മരുമകൾ | |
---|---|
സംവിധാനം | എം.കെ. ചാരി |
നിർമ്മാണം | പോൾ കല്ലുങ്കൽ |
രചന | കെടാമംഗലം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേംനസീർ കെടാമംഗലം- സദാനന്ദൻ ടി.എസ്. മുത്തയ്യ എസ്.ജെ. ദേവ് നെയ്യാറ്റിൻകര- കോമളം രേവതി അമ്മിണി എസ്.വി. സുശീല വിജയലക്ഷ്മി ദുർഗ്ഗ വർമ്മ |
സ്റ്റുഡിയോ | എം.പി. പ്രൊഡക്ഷൻസ് |
വിതരണം | പേൾ പിക്ചേഴ്സ് |
റിലീസിങ് തീയതി | 1952, മേയ് 9 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രേംനസീർ ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ അബ്ദുൾ ഖാദർ എന്ന യഥാർഥ നാമമാണ് നിലനിന്നിരുന്നത്. അദ്ദേഹത്തിന്റെ രണ്ടാമതു ചിത്രമായ വിശപ്പിന്റെ വിളി എന്ന ചിത്രത്തോടു കൂടിയാണ് പ്രേംനസീർ എന്ന നാമം തിക്കുറിശ്ശിയിൽ നിന്നും സ്വീകരിച്ചത്. ആലപ്പുഴ കോസ്റ്റൽ ടാക്കീസിൽ നിന്നുമാണ് പ്രേംനസീർ ഈ ചിത്രം വീക്ഷിച്ചത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.