Remove ads
ഏറണാകുളം ജില്ലയിലെ നഗരസഭ From Wikipedia, the free encyclopedia
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിന് കീഴിലാണ് മരട് നഗരസഭ സ്ഥിതി ചെയ്യുന്നത്. തീരദേശഭൂപ്രകൃതിയിൽ ഉൾപ്പെടുന്ന മരട് മുൻസിപ്പാലിറ്റിയുടെ മൊത്തം വിസ്തീർണ്ണം 12.35 ചതുരശ്രകിലോമീറ്ററാണ്. വടക്ക്ഭാഗത്ത് കൊച്ചി കോർപ്പറേഷനുമായും കിഴക്കുഭാഗത്ത് തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി, ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് എന്നിവയുമായും തെക്ക്ഭാഗത്ത് കുമ്പളം ഗ്രാമപഞ്ചായത്തുമായും പടിഞ്ഞാറ് ഭാഗത്ത് കുമ്പളം ഗ്രാമപഞ്ചായത്ത്, കൊച്ചി കോർപറേഷൻ എന്നിവയുമായും മരട് മുൻസിപ്പാലിറ്റി അതിർത്തി പങ്കിടുന്നു. 1953 മെയ് 18നു ഗ്രാമപഞ്ചായത്ത് ആയി രൂപം കൊണ്ട മരട്, 2010 സെപ്തംബർ മാസത്തിൽ മുൻസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടു. ഗ്രാമപഞ്ചായത്തായിരുന്നപ്പോൾ “നിർമ്മൽ ഗ്രാമം”, മികച്ച പഞ്ചായത്തുപ്രസിഡന്റിനുള്ള “നാട്ടുശക്തി അവാർഡ്” എന്നീ പുരസ്കാരങ്ങൾ മരട് കരസ്ഥമാക്കിയിട്ടുണ്ട്.[1] ദേശീയ പാതകളായ NH 47നും NH 47Aയും NH49നും മരട് മുൻസിപ്പാലിറ്റിയിലൂടെ കടന്നുപോവുന്നു. ജലഗതാഗതമാർഗങ്ങളാലും സമ്പന്നമാണ് ഈ പ്രദേശം.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മരട് നഗരസഭ | |
Coordinates: Missing latitude {{#coordinates:}}: അസാധുവായ അക്ഷാംശം | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
2001 ലെ കാനേഷുമാരി പ്രകാരം മരടിലെ ജനസംഖ്യ 40,993 ആണ്. ശരാശരി സാക്ഷരതാ നിരക്ക് 85 %.
വികസനകാര്യങ്ങളിൽ കൊച്ചിയുടെ ഉപഗ്രഹനഗരമായാണ് മരട് കണക്കാക്കപ്പെടുന്നത്. രണ്ട് പ്രധാന ദേശീയപാതകളുടെ സാന്നിധ്യം ഈ ഗ്രാമപ്രദേശത്തെ വളരെപ്പെട്ടെന്ന് തന്നെ വികസനപാതയിലെത്തിച്ചു. കൊച്ചിയിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് എന്നാൽ നഗരത്തിനു വിളിപ്പാടകലെ മാത്രം സ്ഥിതിചെയ്യുന്ന മരടിലേക്ക് വൻ നിക്ഷേപങ്ങൾ ഒഴുകിയെത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തായിരിക്കുമ്പോൾ തന്നെ ഏറ്റവും കൂടുതൽ വരുമാനസ്രോതസ്സുകൾ ഉള്ള തദ്ദേശ ഭരണ കേന്ദ്രമായി മരട് മാറിയിരുന്നു. കായലുകളാലും കണ്ടൽക്കാടുകളാലും പ്രകൃതിരമണീയമായ മരട് എക്കോ ടൂറിസം മേഖലയിലും വികസനങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. ഓഡി, ഫോക്സ് വാഗൺ, ബി എം ഡബ്ല്യൂ, മെഴ്സീഡിസ് ബെൻസ്, ടൊയോട്ട, ഹോണ്ട, ഷെവർലെ, മിത്സുബിഷി, മഹീന്ദ്ര, ഫിയറ്റ്, ഹ്യുണ്ടായ് എന്നീ വാഹനനിർമാതാക്കളുടെ ഷോറൂമുകളുമായി വിപുലമായ ഒരു കാർ വിപണന മേഖല ഈ പ്രദേശത്ത് രൂപം കൊണ്ടിട്ടുണ്ട്. ചെറുതും വലുതുമായ നിരവധി സ്റ്റാർ ഹോട്ടലുകൾ ഇവിടെയുണ്ട്, ഏതാനും ചില ഹോട്ടൽ പദ്ധതികൾ കൂടി പുരോഗമിക്കുന്നു. ശോഭാ ഡെവലപ്പേഴ്സിന്റെ കീഴിൽ നിർദ്ധിഷ്ട ഹൈടെക് സിറ്റിയുടെ നിർമ്മാണം പുരോഗമിക്കുന്നു. അബാദ് ന്യൂക്ലിയസ് മാൾ മരടിന്റെ വികസനക്കുതിപ്പിൽ ഏറ്റവും ഒടുവിലായി എഴുതിച്ചേർത്ത അധ്യായമാണ്.
മരടിന്റെ ആഘോഷങ്ങളിൽ ഏറ്റവും പ്രധാനമായത് മരട് ശ്രീ കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തിപ്പോരുന്ന താലപ്പൊലി മഹോത്സവമാണ്. ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് ഇത് നടത്തുന്നത്. മരട് വെടിക്കെട്ടുൽസവം എന്ന പേരിൽ അറിയപ്പെടുന്ന താലപ്പൊലി മഹോൽസവം കേരളത്തിലെ പ്രശസ്തമായ വെടിക്കെട്ടുകളിൽ ഒന്നാണ്. മരട് കൊട്ടാരം ഭഗവതിക്ഷേത്രത്തിനു ഇരുഭാഗത്തുമുള്ള ജനവിഭാഗം വടക്കേചേരുവാരം തെക്കേചേരുവാരം എന്നിങ്ങനെ രണ്ടു കമ്മറ്റികളായി തിരിഞ്ഞാണ് ഉത്സവാഘോഷങ്ങൾ നടത്തുന്നത്. ഓരോ വിഭാഗവും പ്രത്യേകം പ്രത്യേകമായി ഉത്സവചടങ്ങുകളും വെടിക്കെട്ടും സംഘടിപ്പിക്കും. ശബ്ദഗാംഭീര്യത്തിൽ പ്രശസ്തമായ ഈ കരിമരുന്നുപ്രയോഗം കാണാൻ ദൂരദേശങ്ങളിൽ നിന്ന് വരെ ആളുകൾ ഉത്സവദിനങ്ങളിൽ ഇവിടെയെത്തുന്നു.
മറ്റു പ്രധാന ആഘോഷങ്ങൾ മരട് സെന്റ് മാഗ്ദലിൻസ് പള്ളിയിലെ തിരുനാൾ, തിരു അയനി ശിവക്ഷേത്രം, പാണ്ഡവത്ത് ശിവ ക്ഷേത്രം, നെട്ടൂർ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവങ്ങൾ എന്നിവയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.