Remove ads
From Wikipedia, the free encyclopedia
ഒരു മലയാള സാഹിത്യപ്രവർത്തകനായിരുന്നു[1] മനോജ് (ഗയയിൽ മനോജ്; 1956 മേയ് 06-2022 ആഗസ്റ്റ് 06). വാക്കറിവ് എന്ന മാസികയുടെ പത്രാധിപരായിരുന്നു. കോയമ്പത്തൂർ കേരള കൾച്ചറൽ സെൻററിൻറെ 2013 ലെ സാഹിത്യ അവാർഡ് ലഭിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോടാണ് 1956 മേയ് 06-ന് മനോജിന്റെ ജനനം. ചിറ്റൂർ, കല്ലേപ്പള്ളി എന്നിവിടങ്ങളിലായി വളർന്ന അദ്ദേഹം കൊല്ലങ്കോട്ട് സ്ഥിരതാമസമാക്കി. എഴുത്തിൽ ശ്രദ്ധിച്ചുവന്ന അദ്ദേഹം 1976-ൽ തന്റെ ആദ്യനോവലായ മിന്നാമിനുങ്ങുകൾ,മെഴുകുതിരികൾ പ്രസിദ്ധീകരിച്ചു[2].
ജീവിക്കുന്നവരുടെ ശ്മശാനം, കാട്ടാളൻ, കാലാവധി[3], വേദാരണ്യം, സത്യവാഗീശ്വരൻ, സമാന്തരയാത്രകൾ, രാക്ഷസകുലം, ദേഹവിയോഗം, ജ്ഞാനയോഗം, ജീവകാരുണ്യം, മതബോധത്തിൻറെ ദൃശ്യശാസ്ത്രം, സുഖവാസികളുടെ ലോകം[4], ശരിയുത്തരങ്ങൾ, യാത്രയിൽ തനിയെ[5], ചിതലെടുക്കാത്ത ജീവിതം, ചിതയൊരുക്കം എന്നിവയാണ് പുസ്തക രൂപത്തിൽ പ്രസിദ്ധീകൃതമായ കൃതികൾ.
ശവസംസ്കാരം, മാംസഭുക്കുകൾ, സഹജം, ഗന്ധർവകഥകൾ എന്നീ നോവലുകളും, മഹാബലി, തണുപ്പ് എന്നീ നാടകങ്ങളും, ഇങ്ങനെയും ഒരാൾ (മുണ്ടൂർ രാവുണ്ണിയുമായുള്ള അഭിമുഖം), യോഗവിയോഗം, ദാർശനിക-സാഹിത്യ ലേഖനങ്ങൾ, എം.സുകുമാരൻറെ കത്തുകൾ എന്നിവ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാനുണ്ട്.
ഭാര്യ : ഡോ. പി.സുഖലത. 2022 ആഗസ്റ്റ് 6 ന് മനോജ് അന്തരിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.