ദില്ലി മെട്രോയുടെ രണ്ടാമത്തെ പാതയായ മഞ്ഞ പാത 2004 ഡിസംബർ 20-ആം തിയതി ഉദ്ഘാടനം ചെയ്തു. 34 നിലയങ്ങളും 45 കിലോമീറ്റർ നീളവുമുണ്ട്. ദില്ലിയുടെ വടക്കുള്ള ജഹാംഗീർപുരിയെ ദില്ലിക്കു തെക്കുള്ള ഗുർഗാവോൺ നഗരത്തിലെ ഹുഡ സിറ്റി സെന്ററുമായി ബന്ധിപ്പിക്കുന്നു.[1] വടക്കുനിന്നും ജഹാംഗീർപുരി, വിശ്വ വിദ്യാലയ (ദില്ലി സർവകലാശാല), വിധാൻ സഭ (ലെജിസ്ലേറ്റിവ് അസംബ്ലി), കാശ്മീരി ഗേറ്റ് (ചുവന്ന പാത), ചാന്ദ്നി ചൗക്ക് (ഓൾഡ് ഡെൽഹി തീവണ്ടി നിലയം), ന്യൂ ഡെൽഹി (ന്യൂ ഡെൽഹി തീവണ്ടി നിലയം, വിമാനത്താവളം പാത), രാജീവ് ചൗക്ക് (നീല പാത), സെക്രട്ടേറിയറ്റ് (വയലറ്റ് പാത), എയിംസ് (ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ദില്ലി) കുത്തബ് മിനാർ, ഹുഡ സിറ്റി സെന്റർ എന്നിവയാണ് പ്രധാന നിലയങ്ങൾ. പാളം ബ്രോഡ് ഗേജാണ്. മഞ്ഞ പാതയിലെ പട്ടേൽ ചൗക്ക് നിലയത്തിലാണ് മെട്രോ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
മഞ്ഞ പാത | |||
---|---|---|---|
അടിസ്ഥാനവിവരം | |||
സംവിധാനം | Delhi Metro | ||
സ്ഥാനം | Delhi, Gurgaon | ||
തുടക്കം | Jahangirpuri | ||
ഒടുക്കം | HUDA City Centre | ||
നിലയങ്ങൾ | 34 | ||
പ്രവർത്തനം | |||
പ്രാരംഭം | December 20, 2004 | ||
പ്രവർത്തകർ | Delhi Metro Rail Corporation | ||
മേഖല | Underground and Elevated | ||
റോളിങ്ങ് സ്റ്റോക്ക് | Mitsubishi-ROTEM Broad gauge Bombardier MOVIA | ||
സാങ്കേതികം | |||
മൊത്തം റെയിൽവേ ദൂരം | 45 കിലോമീറ്റർ (28 മൈ) | ||
പാതയുടെ ഗേജ് | Broad gauge | ||
വൈദ്യുതീകൃതം | 25 kV, 50 Hz AC through overhead catenary | ||
|
ദില്ലി മെട്രോയുടെ മാപ്പ്
References
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.