ഭ്രമരം (ചലച്ചിത്രം)

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

ഭ്രമരം (ചലച്ചിത്രം)

ബ്ലെസ്സി സം‌വിധാനം ചെയ്ത് 2009 ജൂൺ 25-ന്‌ [1] തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ്‌ ഭ്രമരം. മോഹൻലാൽ പ്രധാന കഥാപാത്രമായ ശിവൻ കുട്ടിയെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെയാണ്‌.[2] ഭൂമിക ചൗള, സുരേഷ് മേനോൻ, മുരളി ഗോപി, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. അനിൽ പനച്ചൂരാൻ എഴുതിയ ഗാനങ്ങൾക്ക് മോഹൻ സിതാരയാണ് സംഗീതസം‌വിധാനം നിർവ്വഹിച്ചിരിക്കുന്നു. യൗവൻ എന്റർറ്റെയ്ൻമെന്റിന്റെ ബാനറിൽ രാജു മല്യാത്തും എ.ആർ. സുൾഫീക്കറും ചേർന്നാണ് നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.

വസ്തുതകൾ ഭ്രമരം, സംവിധാനം ...
ഭ്രമരം
Thumb
പോസ്റ്റർ
സംവിധാനംബ്ലെസ്സി
നിർമ്മാണംരാജു മല്യാത്ത്
എ.ആർ. സുൾഫീക്കർ
രചനബ്ലെസ്സി
അഭിനേതാക്കൾമോഹൻലാൽ
സുരേഷ് മേനോൻ
വി.ജി. മുരളീകൃഷ്ണൻ
ഭൂമിക ചാവ്ല
സംഗീതംമോഹൻ സിതാര
ഗാനരചനഅനിൽ പനച്ചൂരാൻ
ഛായാഗ്രഹണംഅജയൻ വിൻസെന്റ്
ചിത്രസംയോജനംവിജയ് ശങ്കർ
സ്റ്റുഡിയോയൗവ്വൻ എന്റർടെയിൻമെന്റ് കമ്പനി
വിതരണംമാക്സ്‌ലാബ് സിനിമാസ്
റിലീസിങ് തീയതി2009 ജൂൺ 25
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്3.5 കോടി
സമയദൈർഘ്യം150 മിനിറ്റ്
ആകെ12 കോടി
അടയ്ക്കുക

കഥ

ഒരു ഷെയർ ബ്രോക്കറായ ഉണ്ണിയുടെയും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഡോക്ടർ അലക്സിന്റെയും ജീവിതത്തിലേക്ക് ഹൈറേഞ്ചിൽ ജീപ്പ് ഡ്രൈവറായ ജോസ് കടന്നു വരുന്നു. എന്നാൽ അയാൾ ജോസ് അല്ലെന്നും, മറിച്ച് സ്കൂളിൽ വെച്ച് തങ്ങൾ ചെയ്ത കുറ്റത്തിനു പ്രതിയാക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച ശിവൻ കുട്ടി ആണെന്നും അവർ മനസ്സിലാക്കുന്നു. ഭാര്യയും മകളും ഉപേക്ഷിച്ച ശിവൻ കുട്ടി, തന്റെ നിരപരാധിത്വം തെളിയിക്കാനായി ഉണ്ണിയെയും അലക്സിനെയും പുളിച്ചോല എന്ന സ്ഥലത്തേക്ക് കൊണ്ടു പോകുന്നു. ആ യാത്രയും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

അഭിനേതാക്കൾ

ഗാനങ്ങൾ

അനിൽ പനച്ചൂരാന്റെ വരികൾക്ക് മോഹൻ സിതാരയാണ് ഈണം പകർന്നിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾ ക്രമനമ്പർ, ഗാനം ...
ക്രമനമ്പർഗാനംഗായകർനീളം
1 അണ്ണാറക്കണ്ണാ വാ വിജയ് യേശുദാസ്, പൂർണശ്രീ, കൃഷ്ണ, വിഷ്ണു, ഡോ. ഉണ്ണികൃഷ്ണൻ 5:06
2 അണ്ണാറക്കണ്ണാ വാ മോഹൻലാൽ, വിഷ്ണു, ഡോ. ഉണ്ണികൃഷ്ണൻ 5:06
3 കുഴലൂതും പൂന്തെന്നലേ ജി. വേണുഗോപാൽ 4:26
4 കുഴലൂതും പൂന്തെന്നലേ ജി. വേണുഗോപാൽ, സുജാതാ മോഹൻ 4:26
അടയ്ക്കുക

സ്വീകരണം

മോഹൻലാലിന്റെ അഭിനയമികവ് ഈ ചിത്രത്തിൽ അഭിനന്ദനീയർഹമാണ്. ഭ്രമരം എന്ന ചിത്രത്തിലൂടെ മോഹൻലാൽ തന്റെ അഭിനയമികവ് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്. 11 കോടിയിലധികം കളക്ഷൻ ഈ ചിത്രം നേടി.

പുരസ്കാരങ്ങൾ

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

  • മികച്ച ബാലതാരം - ബേബി നിവേദിത

ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം

  • മികച്ച നടനുള്ള അവാർഡ് - മോഹൻലാൽ
  • മികച്ച ഛായാഗ്രാഹകൻ - അജയ് വിൻസന്റ്
  • മികച്ച ബാലതാരം - ബേബി നിവേദിത
  • മികച്ച എഡിറ്റിങ്ങ് - വിജയ് ശങ്കർ

ആനുവൽ മലയാളം മൂവി അവാർഡ്സ് (അമ്മ)

  • മികച്ച കലാമൂല്യമുള്ള ചിത്രം[3]
  • മികച്ച നടൻ - മോഹൻലാൽ
  • മികച്ച ഛായാഗ്രാഹകൻ - അജയൻ വിൻ‍സെന്റ്
  • മികച്ച പശ്ചാത്തലസംഗീതം - മോഹൻ സിതാര
  • മികച്ച ബാലതാരം - ബേബി നിവേദിത

അമൃത മാതൃഭൂമി ചലച്ചിത്രപുരസ്കാരം

  • മികച്ച ഛായാഗ്രാഹകൻ - അജയൻ വിൻ‍സെന്റ്

സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ്

  • മികച്ച ബാലതാരം - ബേബി നിവേദിത

വനിതാ ഫിലിം അവാർഡ്സ്

  • മികച്ച നടൻ - മോഹൻലാൽ
  • മികച്ച ഛായാഗ്രാഹകൻ - അജയൻ വിൻ‍സെന്റ്

കൈരളി ടി.വി. - വേൾഡ് മലയാളി കൗൺസിൽ ഫിലിം അവാർഡ്

ഫെഡറേഷൻ ഫിലിം സൊസൈറ്റീസ്

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.