ഇന്ത്യയിലെ ഒരു മരുന്നു കമ്പനി From Wikipedia, the free encyclopedia
ഇന്ത്യയിലെ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫാർമസ്യൂട്ടിക്കൽസ് കമ്പനിയാണ് ഭാരത് ബയോടെക് ലിമിറ്റഡ് അഥവാ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ്. വാക്സിനുകൾ, ബയോ തെറാപ്പിറ്റിക്സ്, ആരോഗ്യ പരിരക്ഷാ ഉൽപ്പന്നങ്ങൾ എന്നിവയാണ് കമ്പനിയുടെ പ്രധാന ഉല്പന്നങ്ങൾ.[4] ഭാരത് ബയോടെക്കിന്റെ നിർമ്മാണ കേന്ദ്രം ഹൈദരാബാദിലെ ജീനോം വാലിയിലാണ്.[4] നിലവിൽ 700-ൽ അധികം ജീവനക്കാരുണ്ട്.[5] ആഗോളമായിത്തന്നെ കമ്പനിയുടെ സാന്നിധ്യമുണ്ട്.[4] ചിക്കുൻഗുനിയ,[6][7] സിക[8][9] തുടങ്ങിയ വൈറസ് രോഗങ്ങൾക്ക് വാക്സിനുകൾ ആദ്യമായി വികസിപ്പിച്ചവരിൽ പ്രധാനിയാണ് കമ്പനി. ജാപ്പനീസ് എൻസെഫലൈറ്റിസിനുള്ള വാക്സിനുകളും കമ്പനി ഉത്പാദിപ്പിക്കുന്നു.[10]
സ്വകാര്യം | |
വ്യവസായം | ഫാർമസ്യൂട്ടിക്കൽസ് |
സ്ഥാപിതം | 1996 |
ആസ്ഥാനം | Hyderabad, India |
പ്രധാന വ്യക്തി | Dr. Krishna M. Ella |
ഉത്പന്നങ്ങൾ | ROTAVAC[1], TypbarTCV[2], Biopolio, Comvac and JENVAC |
അനുബന്ധ സ്ഥാപനങ്ങൾ | Chiron Behring Vaccines [3] |
വെബ്സൈറ്റ് | www |
കോവിഡ് -19-നുള്ള ഒരു മരുന്ന് വികസിപ്പിക്കുന്നതിന് യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ ഫ്ലൂജെൻ, വിസ്കോൺസിൻ-മാഡിസൺ സർവകലാശാല എന്നിവയുമായി പങ്കാളിത്തമുണ്ടെന്ന് 2020 ഏപ്രിലിൽ കമ്പനി പ്രഖ്യാപിച്ചു.[11][12] 2020 മേയ് മാസത്തിൽ ഐസിഎംആർ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂർണ്ണമായും തദ്ദേശീയമായ COVID-19 വാക്സിൻ വികസിപ്പിക്കുന്നതിന് അംഗീകാരം നൽകി.[13][14] ഘട്ടം I, II ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷം ഇന്ത്യൻ ഗവൺമെന്റിന്റെ ഡിസിജിഐയിൽ നിന്ന് കോവാക്സിൻ എന്ന കോവിഡ് -19 വാക്സിൻ മനുഷ്യനിൽ പരീക്ഷിക്കാൻ ജൂൺ 29 ന് കമ്പനിക്ക് അനുമതി നൽകി.[15][16][17][18] ഹിമാചൽ പ്രദേശിലെ കസൗലിയിലുള്ള സെൻട്രൽ ഡ്രഗ്സ് ലബോറട്ടറി (CDL) ബാരത് ബയോടെക്കിന്റെ കാേവാക്സിന് മുൻഗണന നൽകികൊണ്ട് ഇതിന്മേൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.