From Wikipedia, the free encyclopedia
ഒരു സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും അവരവർക്കാവശ്യമായ അളവിൽ സുരക്ഷിതവും പോഷകസമ്പുഷ്ടവുമായ ആഹാരം ലഭ്യമാകുകയും അത് നേടാനാവശ്യമായ സാഹചര്യം എല്ലാവർക്കും ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് ഭക്ഷ്യ സുരക്ഷ. ഏതൊരു കുടുംബത്തിനും പട്ടിണിയും വിശപ്പും ഭീഷണി സൃഷ്ടിക്കാത്ത സ്ഥിതിയാണ് ഭക്ഷ്യ സുരക്ഷ മൂലം സംജാതമാകുന്നത്. എല്ലാ വർഷവും ജൂൺ 7 ഭക്ഷ്യ സുരക്ഷ ദിനമായി ആചരിക്കുന്നു. ലോകത്ത് ഒരു വിഭാഗം ജനങ്ങൾ അമിതാഹാരം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുമ്പോൾ ഗണ്യമായ മറ്റൊരു വിഭാഗം അവശ്യം വേണ്ട ആഹാരം ലഭിക്കാത്തതിൻറെ ഫലമായി പോഷകാഹാരക്കുറവ് മൂലമുള്ള രോഗങ്ങൾക്ക് കീഴ് പ്പെടുന്ന സാഹചര്യം നിലവിലുണ്ട്.
യു.എൻ ഏജൻസിയായ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ (FAO) , അമേരിക്കയിലെ കൃഷി വകുപ്പ് (United States Department of Agriculture - USDA) എന്നിവയുടെ നിർവചനങ്ങളാണ് കൂടുതൽ അംഗീകാരം നേടിയിട്ടുള്ളവ. ആരോഗ്യകരവും ഊർജ്ജസ്വലവുമായ ജീവിതത്തിനായി സുരക്ഷിതവും പോഷകസമ്പുഷ്ടവുമായ ആഹാരം, എല്ലാ ജനങ്ങൾക്കും എല്ലാ കാലത്തും, ആവശ്യത്തിന് അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തക്ക നിലയിൽ ഭൗതികവും സാമൂഹികവും സാമ്പത്തകവുമായി അവ ആർജിക്കാനുള്ള ശേഷി നിലനിൽക്കുമ്പാഴാണ് ഭക്ഷ്യ സുരക്ഷ ഉണ്ടാകുന്നതെന്ന് എഫ്.എ.ഒ വ്യക്തമാക്കുന്നു[1]. യു.എസ്.ഡി.എ. യുടെ നിർവചനപ്രകാരം ഒരു കുടുംബത്തിൻറെ ഭക്ഷ്യ സുരക്ഷ കൊണ്ട് അതിലെ അംഗങ്ങൾക്കെല്ലാം ഏതു കാലത്തും ആരോഗ്യകരവും ഊർജ്ജസ്വലവുമായ ജീവിതത്തിനായി ആവശ്യത്തിന് ആഹാരം നേടാൻ കഴിയുന്ന അവസ്ഥയാണ് അർത്ഥമാക്കുന്നത്. സുരക്ഷിതവും പോഷകസമ്പുഷ്ടവുമായ ആഹാരത്തിൻറെ ലഭ്യതയും സമൂഹത്തിന് സ്വീകാര്യമായ വിധത്തിൽ (മോഷണം തുടങ്ങിയ മാർഗങ്ങളിലൂടെയല്ലാതെ) അവ ആർജിക്കാൻ കഴിയലും ഭക്ഷ്യ സുരക്ഷയിൽ പ്രാഥമികമായി വേണ്ടവയാണ്. [2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.