From Wikipedia, the free encyclopedia
പീറ്റർ ജീൻ ഹെർ നാൻഡസ് (ഒക്ടോബർ 8, 1985 ജനനം), എന്ന ബ്രൂണോ മാർസ് ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവുമാണ് ഹൊനോലുലു ലെ ഹവായ് ൽ ഒരു സംഗീത കുടുംബത്തിൽ ജനിച്ചു വളർന്ന മാർസ് ചെറുപ്പത്തിൽത്തന്നെ സംഗീതത്തിന്റ വഴിയിലായിരുന്നു . തന്റെ കുട്ടിക്കാലം മുതൽ തന്റെ ജന്മനാട്ടിലെ വിവിധ സംഗീത വേദികളിൽ അവതരിപ്പിച്ചുവരുന്ന ഇദ്ദേഹം പിന്നീട് തന്റെ ഔദ്യോഗിക സംഗീത ജീവിതം ആരംഭിക്കുന്നതിനായി ലോസ് ഏഞ്ചൽസ് - ലേക്കു താമസം മാറി.[1][2]
Bruno Mars | |
---|---|
ജനനം | Peter Gene Hernandez ഒക്ടോബർ 8, 1985 |
തൊഴിൽ(കൾ) |
|
Musical career | |
വിഭാഗങ്ങൾ |
|
ഉപകരണ(ങ്ങൾ) |
|
വർഷങ്ങളായി സജീവം | 2004–present |
ലേബലുകൾ |
|
വെബ്സൈറ്റ് | brunomars |
മറ്റു കലാകാരന്മാർക്കു വേണ്ടി ഗാനങ്ങൾ തയ്യാറാക്കി തുടങ്ങിയ മാർസിന്റെ സംഗീത ജീവിതം മോട്ടോൺ റെക്കോർഡിന്റെ കൂടെ വിജയകരമായിരുന്നില്ല. എന്നാൽ 2009 ൽ അത്ലാന്റിക് മായി കരാർ ഒപ്പിട്ട ഇദ്ദേഹം ബി.ഒ.ബ് നതിംഗ് ഓൺ യുവിലും ട്രാവിസ് മക്കോയ് യുടെ ബില്യൈണർ എന്ന ഗാനത്തിനു ശബദം നൽകുകയും ചെയ്തു.[3][4][5][6][7]ഇത് രണ്ടും വളരെ ലോകശ്രദ്ധ നേടി.തുടർന്ന് 2010ൽ ഇദ്ദേഹം തന്റെ ആദ്യ ആൽബം ഡൂ വോപ്സ് & ഹൂളിഗൻസ് പുറത്തിറക്കി.ഈ ആൽബത്തിലെ രണ്ടു ഗാനങ്ങൾ അമേരിക്കൻ ഹോട് 100 ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തി. 2012-ൽ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ സ്റ്റുഡിയോ ആൽബമായ അൺ ഓർത്തോഡ്ക്സ് ജ്യൂക്ബോക്സ് പുറത്തിങ്ങി. ഇത് അമേരിക്കൻ ബിൽബോർഡ് 200 ചാർട്ടിൽ ഒന്നാമതെത്തുകയും വലിയ വിജയമാവുകയും ചെയ്തു.
രണ്ട് ഗ്രാമി പുരസ്കാരങ്ങൾ അടക്കം നിരവധി പുരസ്കാരത്തിനർഹനായിട്ടുള്ള ഇദ്ദേഹം 2011ൽ ടൈം മാഗസിന്റെ ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള 100 അളുകളിൽ ഒരാളായി ഇടം പിടിച്ചു.[8][9] 2013 ഡിസംബറിൽ ബിൽബോട് മാഗസിൻ 'ആർട്ടിസ്റ്റ് ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തു. അതുപോലെ ഫോബ്സ് 30 വയസ്സിനു താഴെയുള്ള 30 ആർട്ടിസ്റ്റുകളുടെ പട്ടികയിൽ ഒന്നാമനായി തിരഞ്ഞെടുത്തു.[10]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.