ബ്രിട്ടീഷ് ലൈബ്രറി
From Wikipedia, the free encyclopedia
ബ്രിട്ടീഷ് ലൈബ്രറി, യു.കെ.യിലെ ദേശീയ ലൈബ്രറിയും[2] പട്ടികയിൽപ്പെടുത്തിയിട്ടുള്ള[3] ഇനങ്ങളുടെ എണ്ണമനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറിയുമാണ്.[4] പല രാജ്യങ്ങളിൽ നിന്നുമായി ഏകദേശം 150 ദശലക്ഷത്തിലധികം[5] പുസ്തകങ്ങളും മറ്റ് ഇനങ്ങളും ഇവിടെയുണ്ട്. നിയമപരമായ ഒരു നിക്ഷേപ ലൈബ്രറി എന്ന നിലയിൽ, യു.കെ.യിലും അയർലണ്ടിലും ഉൽപ്പാദിപ്പിക്കപ്പെടുന്ന എല്ലാ പുസ്തകങ്ങളുടേയും ഓരോ കോപ്പികൾ ബ്രിട്ടീഷ് ലൈബ്രറി സ്വീകരിക്കുന്നതു കൂടാതെ ബ്രിട്ടനിൽ വിതരണം ചെയ്യുന്ന വിദേശ ടൈറ്റുകളുടെ ഒരു വലിയ ഭാഗവും ഇവിടെയെത്തുന്നു.
![]() | |
Pictured from the concourse | |
Country | United Kingdom |
---|---|
Type | National library |
Established | 1973 | (1753)
Location | Euston Road London, NW1 |
Branches | 1 (Boston Spa, West Yorkshire) |
Collection | |
Items collected | Books, journals, newspapers, magazines, sound and music recordings, patents, databases, maps, stamps, prints, drawings and manuscripts |
Size | over 150,000,000 items 13,950,000 books[1] |
Legal deposit | Yes, as enshrined in the Legal Deposit Libraries Act 2003 (United Kingdom) and the Copyright and Related Rights Act, 2000 (Republic of Ireland) |
Access and use | |
Access requirements | Open to anyone with a need to use the collections and services |
Other information | |
Budget | £142 million[1] |
Director | Roly Keating (chief executive, since 12 September 2012) |
Website | bl.uk |
ചരിത്രം
1972 ലെ ബ്രിട്ടീഷ് ലൈബ്രറി ആക്ട് അനുസരിച്ച്, 1973 ജൂലൈ 1 നാണ് ബ്രിട്ടീഷ് ലൈബ്രറി രൂപീകരിക്കപ്പെട്ടത്.[6] ഇതിനു മുൻപ് ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ഭാഗമായിരുന്ന ഈ ലൈബ്രറിയ്ക്ക്, അവിടെയുള്ള വൻ പുസ്തകശേഖരം കൈമാറ്റം ചെയ്യപ്പെടുകയും അതോടൊപ്പം നാഷണൽ സെൻട്രൽ ലൈബ്രറി, ദ നാഷണൽ ലെൻഡിങ്ങ് ലൈബ്രറി ഫോർ സയൻസ് ആൻഡ് ടെക്നോളജി, ബ്രിട്ടീഷ് നാഷണൽ ബൈബ്ലിയോഗ്രഫി തുടങ്ങിയ പ്രവർത്തനം നിറുത്തിയ ചെറു സംഘടനകളുടെ പുസ്തക ശേഖരങ്ങൾ പുതിയ ലൈബ്രറി ഏറ്റെടുക്കുകയും ചെയ്തു.[7]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.