From Wikipedia, the free encyclopedia
ബ്രസൽസ് (French: Bruxelles, pronounced [bʁysɛl] ⓘ; ഡച്ച്: Brussel, pronounced [ˈbrʏsəl] ) ഔദ്യോഗികമായി ബ്രസൽസ്-തലസ്ഥാന പ്രദേശം അഥവാ ബ്രസൽസ് പ്രദേശം[1][2](French: Région de Bruxelles-Capitale, Dutch: ⓘ), യൂറോപ്യൻ യൂണിയന്റെ (EU) അനൗദ്യോഗിക തലസ്ഥാനവും ബെൽജിയത്തിലെ ഏറ്റവും വലിയ അർബൻ പ്രദേശവുമാണ്. [8] 19 മുനിസിപ്പാലിറ്റികൾ ചേർന്ന ഇതിൽ ബ്രസൽസ് നഗരവും ഉൾപ്പെടുന്നു.[9]
ബ്രസൽസ് Bruxelles (in French) Brussel (in Dutch) | |||
---|---|---|---|
Region of Belgium | |||
ബ്രസൽസ്-തലസ്ഥാന പ്രദേശം[1][2] Région de Bruxelles-Capitale (in French) Brussels Hoofdstedelijk Gewest (in Dutch) | |||
| |||
Nickname(s): | |||
Location of ബ്രസൽസ് (red) – in the European Union (brown & light brown) | |||
Sovereign state | ബെൽജിയം | ||
Settled | c.580 | ||
Founded | 979 | ||
Region | 18 June 1989 | ||
Municipalities | List
| ||
• Minister-President | Charles Picqué (2004-) | ||
• Governor | Hugo Nys (acting) (2009-) | ||
• Parl. President | Eric Tomas | ||
• Region | 161.4 ച.കി.മീ.(62.2 ച മൈ) | ||
ഉയരം | 13 മീ(43 അടി) | ||
• Region | 1,080,790 | ||
• ജനസാന്ദ്രത | 6,697/ച.കി.മീ.(16,857/ച മൈ) | ||
• മെട്രോപ്രദേശം | 1,830,000 | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
ISO 3166 | BE-BRU | ||
വെബ്സൈറ്റ് | www.brussels.irisnet.be |
ബ്രസൽസ് എന്ന പേര് ബ്രസൽസ്- തലസ്ഥാന പ്രദേശത്തിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ ബ്രസൽസ് നഗരം (ജനസംഖ്യ-140,000), ബ്രസൽസ്- തലസ്ഥാന പ്രദേശം (ജനസംഖ്യ-1,067,162, 1 ഫെബ്രുവരി 2008 അനുസരിച്ച്), ബ്രസൽസ് മെട്രോപൊളിറ്റൻ പ്രദേശം (ജനസംഖ്യ-2,100,000 നും 2,700,000 നും ഇടയിൽ) ഇവ മൂന്നിനേയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
യൂറോപ്യൻ യൂണിയന്റെ പ്രധാന കേന്ദ്രങ്ങളിൽ പലതും - കമ്മീഷൻ, പാർലമന്റ്റ്, കൗൺസിൽ തുടങ്ങിയവ- ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്, അതിനാൽത്തന്നെ മറ്റ് പല പാൻ യൂറോപ്യൻ സംഘടനകളുടേയും പ്രധാന കാര്യാലയങ്ങൾ ബ്രസൽസിൽ പ്രവർത്തിക്കുന്നു. നാറ്റോയും ബ്രസൽസ് കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര കോൺഫറൻസുകളുടെ ആതിഥേയത്വം വഹിക്കുന്ന എണ്ണത്തിൽ ലോക നഗരങ്ങളിൽ വച്ച് ബ്രസൽസ് മൂന്നാം സ്ഥാനത്താണ്.
ഡച്ച് ഭാഷ മാത്രം സംസാരിക്കപ്പെട്ടിരുന്ന ഇവിടം, 1830-ൽ കിങ്ഡം ഒഫ് ബെൽജിയം സ്ഥാപിക്കപ്പെട്ടതിനുശേഷം, ഫ്രഞ്ച് പ്രധാനഭാഷയായ പ്രദേശമായി.
ബ്രസൽസ് വിമാനത്താവളം(IATA: BRU) 11 കിലോമീറ്റർ വടക്ക്കിഴക്കായി സ്ഥിതിചെയ്യുന്നു. അതിവേഗ തീവണ്ടികൾ ബ്രസൽസിനെ ലണ്ടൻ, ആംസ്റ്റഡാം, പാരിസ്, കൊളോൺ, ഫ്രാങ്ക്ഫട്ട് തുടങ്ങിയ യൂറോപ്പിയൻ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.