From Wikipedia, the free encyclopedia
ബോൺ ഓഫ് ബെറി (1362/1365 – 30 ഡിസംബർ1435) ഡ്യൂക്ക് ഓഫ് ബെറിയായ ജോണിന്റെയും, ജോയന്ന ഓഫ് അർമഗ്നകിന്റെയും പുത്രി ആയിരുന്നു.[1]അവളുടെ പിതാവുവഴി ജോൺ II ഓഫ് ഫ്രാൻസിന്റെ കൊച്ചുമകളും ആയിരുന്നു.
കൗണ്ട് ഓഫ് സാവോയ് ലെ അമാഡിയസ് VII ആയിട്ടായിരുന്നു ആദ്യവിവാഹം.1372 മേയ് 7നായിരുന്നു വിവാഹ ഉടമ്പടിയെങ്കിലും 1377ജനുവരി 18 നായിരുന്നു അവർ വിവാഹിതരായത്. 1381വരെ അവൾക്ക് സാവോയിൽ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. [2]1391-ൽ അമാഡിയസ് VIIന്റെ മരണത്തെ തുടർന്ന് അടുത്ത ഭരണം നടത്തുന്ന രാജപ്രതിനിധിയുടെ പേരിൽ തർക്കമായി. അമാഡിയസ് VIIന്റെ മാതാവായ ബോൺ ഓഫ് ബൗർബന്റെ സഹായത്തോടെ അവളുടെ പുത്രനായ അമാഡിയസ് VIII അടുത്ത രാജപ്രതിനിധിയായി 1393 മേയ് 8 ന് കരാറിൽ ഒപ്പുവച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.