ബോൺസായ്

From Wikipedia, the free encyclopedia

ബോൺസായ്

വൻ‌ മരങ്ങളുടെ രൂപ ഭംഗി നഷ്ട്ടപ്പെടാതെ വളർച്ച നിയന്ത്രിച്ച് ഒരു ചെടി ചട്ടിയിൽ ഒതുങ്ങുന്ന രീതിയിൽ വളർത്തുന്ന ഒരു ഉദ്യാന കലയാണ്‌ ബോൺ സായ്.'ബോൺ' എന്നും 'സായ്' എന്നുമുള്ള രണ്ട് ജപ്പാനിസ് വാക്കുകൾ ചേർന്നതാണ് 'ബോൺ സായ്'എന്ന പദംഉണ്ടായിരിക്കുന്നത്.ആഴം കുറഞ്ഞ പാത്രം എന്നാണ് 'ബോൺ'എന്ന വാക്കിൻറെ അർത്ഥം.;'സായ്' എന്ന വാക്കിൻറെ അർത്ഥം സസ്യം എന്നാണ്.ഉദ്യാന കൃഷിയിൽ താൽപ്പര്യമുള്ളവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ കലാവിരുതും ശാസ്ത്ര ബോധവും വെളിവാക്കാൻ പറ്റിയ ഒരു മേഖല കൂടിയാണിത്. ഏ ഡി 200-നോട് അടുപ്പിച്ച് ചൈനയിലെ പെൻ‌ജിങ്ങിൽ ആയിരുന്നു ഇതിന്റെ ഉത്ഭവം[1]. ഒൻപതാം നൂറ്റാണ്ടോടെ ജപ്പാനിലേക്ക് കുടിയേറിയതോടെയാണ് ഈ കലാരൂപത്തിൽ നൂതനവിദ്യകൾ ചേർക്കപ്പെട്ട് ജനകീയമായിത്തുടങ്ങിയത്. വൻവൃക്ഷങ്ങളുടെ കുഞ്ഞന്മാരെ ഇപ്പോൾ ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ‍ കാണാൻ സാധിക്കും.

Thumb
ബോൺസായ്
Thumb
ബോൺസായ്
Thumb
ബോൺസായ്
Thumb
ഒരു ബോൺ സായ് മരം

പരിപാലനം

മിക്കവാറും എല്ലാ മരങ്ങളും ചെറിയ അലങ്കാര സസ്യങ്ങളായ അഡീനിയം പോലെയുള്ളവ വളരെ പെട്ടെന്നു തന്നെ ബോൺ സായ് ആക്കി മാറ്റാൻ സാധിക്കുന്നവയാണ്. അതീവ ശ്രദ്ധയോടുള്ള വർഷങ്ങൾ കൊണ്ടുള്ള പരിപാലനത്തിൽ ബോൺ സായ് ആക്കി മാറ്റാൻ സാധിക്കും. ബോൺ സായ്ആക്കി മാറ്റാൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട വസ്തുതകൾ ഇവയാണ്

  • കിളിർത്ത് വരുമ്പോൾ മുതലേ വേരുകൾ ശ്രദ്ധാപൂർവം വെട്ടിയൊതുക്കുക
  • ചട്ടിയിൽ വെക്കുമ്പോഴുള്ള വിവിധ ക്രമീകരണങ്ങൾ
  • ശിഖരങ്ങളുടെ വളർച്ച നിയന്ത്രിക്കുക.
  • തായ് വേര് വളരാൻ അനുവദിക്കരുത്.

തരങ്ങൾ

Thumb
ബോൺ സായ്

വളർത്തുന്ന രീതി കൊണ്ടും വലിപ്പ ക്രമീകരണങ്ങൾ കൊണ്ടും ബോൺ സായ് മരങ്ങളെ പല വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഈ വന്മരങ്ങളെ കുഞ്ഞൻ മാരാക്കി വളർത്തുക മാത്രമല്ല , അവയുടെ ആകൃതി നമുക്ക് ഇഷ്ടപ്പെട്ട രീതിയിലാക്കുക എന്നതും ഈ കലയുടെ പ്രധാന ഭാഗമാണ്. ചെമ്പു കമ്പികൊണ്ടോ, അലൂമിനിയം കമ്പി കൊണ്ടോ കൊമ്പുകളും ശിഖരങ്ങളും വലിച്ചു കെട്ടുകയും ചുറ്റി വക്കുകയും ചെയ്ത് നമുക്ക് ഇവയെ ഉദ്ദേശിക്കുന്ന ആകൃതിയിൽ വളർത്താം. വയറിങ്ങ് എന്നാണ് ഈ പ്രക്രിയക്ക് പറയുന്നത്. ഇങ്ങനെ ഇഷ്ടപ്പെട്ട ആകൃതിയിൽ വളർത്തുന്നത് പ്രധാനമായും 5 വിഭാഗത്തിലാണ്

  1. Formal Upright ( നേർ ലംബ രീതി )
  2. Informal upright ( ഏകദേശ ലംബ രീതി )
  3. Slanting style ( ചരിഞ്ഞ തായ്ത്തടി രീതി )
  4. Cascade (വെള്ളച്ചാട്ട രീതി )
  5. Semi-Cascade (അർദ്ധ വെള്ളച്ചാട്ട രീതി )
  6. Wind swept ( കാറ്റ് ഏറ്റ രീതി )
  7. Twin trunk (ഇരട്ട തായ് തടി രീതി )
  8. Multi trunk (ബഹുല തായ് തടി രീതി )

മരം വളർത്തുന്നതിനാവശ്യമായ ഘടകങ്ങൾ

ബോൺ സായ് മരം വളർത്തുന്നതിന് വേണ്ട പ്രധാനപ്പെട്ട മറ്റു ഘടകങ്ങൾ ഇവയാണ്‌.

  • മരം വെട്ടുന്നതിനും പരിപാലിക്കുന്നതിനും വേണ്ട ആയുധങ്ങൾ
  • ചട്ടി
  • കാലാവസ്ഥ (ചില മരങ്ങൾക്ക്)
  • അനുയോജ്യമായ മണ്ണ്
  • വളം

ആയുധങ്ങളിൽ പ്രധാനപ്പെട്ടവ, പല ആകൃതിയിൽ ഉള്ള കോൺകേവ് കട്ടറുകൾ , പ്ലെയേഴ്സ്, വയർ റിമൂവർ എന്നിവയാണ്. ഇങ്ങനെ ശ്രദ്ധാപൂർവം വളർത്തിക്കൊണ്ട് വരുന്ന നല്ല ബോൺ സായ് മരങ്ങൾക്ക് ലക്ഷക്കണക്കിന് മേലെയാണ് വില.

ചിത്രശാല

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.