ബൈകാൽ തടാകം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
റഷ്യയിലെ തെക്കൻ സൈബീരിയയിലെ ഒരു തടാകമാണ് ബൈകാൽ. വടക്ക് പടിഞ്ഞാറ് ദിശയിൽ ഇർകുട്സ്ക് ഒബ്ലാസ്റ്റിനും തെക്ക് കിഴക്ക് ദിശയിൽ ബുറിയാറ്റ് റിപ്പബ്ലിക്കിനും ഇടയിലായി സ്ഥിതി ചെയ്യുന്നു. ഇർകുട്സ്ക് നഗരം തടാകത്തിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. "സൈബീരിയയുടെ നീല കണ്ണ്" എന്ന വിളിപ്പേരിലും അറിയപ്പെടുന്നു. വടക്കേ അമേരിക്കയിലെ മഹാ തടാകങ്ങളിലെല്ലാം (Great Lakes) കൂടി ഉള്ളതിനേക്കാൾ ജലം ബൈകാലിലുണ്ട്.
ബൈകാൽ തടാകം | |
---|---|
സ്ഥാനം | Siberia, Russia |
നിർദ്ദേശാങ്കങ്ങൾ | 53°30′N 108°0′E |
Lake type | Continental rift lake |
പ്രാഥമിക അന്തർപ്രവാഹം | Selenge, Barguzin, Upper Angara |
Primary outflows | Angara |
Catchment area | 560,000 കി.m2 (6.027789833×1012 sq ft) |
Basin countries | Russia and Mongolia |
പരമാവധി നീളം | 636 കി.മീ (2,087,000 അടി) |
പരമാവധി വീതി | 79 കി.മീ (259,000 അടി) |
Surface area | 31,722 കി.m2 (3.4145×1011 sq ft)[1] |
ശരാശരി ആഴം | 744.4 മീ (2,442 അടി)[1] |
പരമാവധി ആഴം | 1,642 മീ (5,387 അടി)[1] |
Water volume | 23,615.39 കി.m3 (5,700 cu mi)[1] |
Residence time | 330 years[2] |
തീരത്തിന്റെ നീളം1 | 2,100 കി.മീ (6,889,760 അടി) |
ഉപരിതല ഉയരം | 455.5 മീ (1,494 അടി) |
Frozen | January–May |
Islands | 27 (Olkhon) |
അധിവാസ സ്ഥലങ്ങൾ | Irkutsk |
Type | Natural |
Criteria | vii, viii, ix, x |
Designated | 1996 (22nd session) |
Reference no. | 754 |
State Party | Russia |
Region | Asia |
1 Shore length is not a well-defined measure. |
ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമാണ് ബെയ്ക്കൽ തടാകം. 1,637 മീറ്റർ (5,371 അടി) ആണ് ഇതിന്റെ ആഴം. 330 പുഴകളിൽ നിന്നും വെള്ളം എത്തിച്ചേരുന്ന ഈ തടാകത്തിൽ 27ദ്വീപുകളും ഉണ്ട്[3] ഭൂമിയിലെ ദ്രാവകാവസ്ഥയിലുള്ള ശുദ്ധജലത്തിന്റെ 20ശതമാനവും[3][4] 1642മീറ്റർ ആഴമുള്ള ഈ തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്.[5] ലോകത്തിലെ ഏറ്റവും പഴയ തടാകമെന്നു കരുതപ്പെടുന്ന[6] ബെയ്ക്കൽ തടാകത്തിന് രണ്ടര കോടി വർഷം പ്രായമുണ്ട്.[3][7]
30,000 ചതുരശ്ര കി.മീറ്ററാണ് ഇതിന്റ് വിസ്തൃതി. 1085 ഇനത്തിലുള്ള സസ്യങ്ങളും 1550 ജന്തു വർഗ്ഗങ്ങളുമുണ്ട്.[3] ഈ തടാകത്തിനടിയിൽ 1993 മുതൽ ബെയ്ക്കൽ ഡീപ് അണ്ടർവാട്ടർ ന്യൂട്രിനോ ടെലസ്കോപ് ഉപയോഗിച്ച് ന്യൂട്രിനോ പഠനങ്ങൾ നടത്തി വരുന്നു. കരയിൽ നിന്നും 3.6 കി.മീറ്റർ അകലത്തിലും 1.1കി.മീറ്റർ ആഴത്തിലുമാണ് ടെലസ്കോപ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ 192 ഉപകരണങ്ങൾ അടങ്ങിയിട്ടുണ്ട്.[8]
വ്യാപ്തത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം എന്ന പദവിയും ഇതിനുതന്നെ. ഭൂമിയുടെ ഉപരിതലത്തിലുള്ള ഖരീഭവിക്കാത്ത ശുദ്ധജലത്തിന്റെ 20% ഇവിടെയാണ്.[3] ലോകത്തിലെ ആകെ ഉപരിതല ശുദ്ധജലത്തിന്റെ ഇരുപത് ശതമാനത്തോളം ഈ തടാകത്തിലാണ്. 1,700-ഓളം ജന്തു-സസ്യ സ്പീഷിസുകൾ ബൈകാലിൽ വസിക്കുന്നു. ഇവയിൽ മൂന്നിൽ രണ്ട് ഭാഗത്തേയും ലോകത്തിൽ മറ്റെവിടെയും കാണാനാവില്ല. 1996-ൽ ഇത് യുനെസ്കോ ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.