ബൃഹദ്രഥൻ

From Wikipedia, the free encyclopedia

ഇന്ത്യയിലെ മൗര്യ സാമ്രാജ്യത്തിലെ അവസാനത്തെ രാജാവായിരുന്നു ബൃഹദ്രഥൻ. ക്രി.മു. 197 മുതൽ ക്രി.മു. 185 വരെ ബൃഹദ്രഥൻ രാജ്യം ഭരിച്ചു. പാടലീപുത്രം തലസ്ഥാനമായ മൗര്യ സാമ്രാജ്യത്തിന്റെ പ്രദേശങ്ങൾ അശോകന്റെ കാലത്തുനിന്നും ബൃഹദ്രഥൻ അധികാരമേറ്റപ്പൊഴേയ്ക്കും ഗണ്യമായി ചുരുങ്ങിയിരുന്നു.

വസ്തുതകൾ ബൃഹദ്രഥൻ, ഭരണകാലം ...
ബൃഹദ്രഥൻ
9th Mauryan emperor
ഭരണകാലം c.187 – c.185 BCE
മുൻഗാമി Shatadhanvan
പിൻഗാമി Pushyamitra
മതം Buddhism
അടയ്ക്കുക

ബൃഹദ്രഥന്റെ സേനാനായകനായ പുഷ്യമിത്ര ശുംഗൻ ക്രി.മു. 185-ൽ ബൃഹദ്രഥനെ കൊന്ന് കിരീടധാരിയായി. പുഷ്യമിത്ര ശുംഗൻ ശുംഗ സാമ്രാജ്യം സ്ഥാപിച്ചു. ക്രി.മു. 180-ൽ ഗ്രീക്കോ-ബാക്ട്രിയൻ രാജാവായ ദിമിത്രിയസ് വടക്കുപടിഞ്ഞാറേ ഇന്ത്യ (ഇന്നത്തെ അഫ്ഗാനിസ്ഥാന്റെയും പാകിസ്താന്റെയും ഭാഗങ്ങൾ) ആക്രമിച്ചു. കാബൂൾ താഴ്വരയിലും ഇന്നത്തെ പാകിസ്താനിലെ പഞ്ജാബിലും ദിമിത്രിയസ് ഭരണം സ്ഥാപിച്ചു. ദിമിത്രിയസിന്റെ പിൻ‌ഗാമികൾ ശുംഗ രാജാക്കന്മാരുമായി അനേകം യുദ്ധങ്ങൾ ചെയ്തു.

അവലംബം

ബൃഹദ്രഥൻ
Preceded by
ശതധന്വാൻ
മൗര്യ ചക്രവർത്തി
ക്രി.മു. 187ക്രി.മു. 185
Succeeded by
Succeeded by
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.