From Wikipedia, the free encyclopedia
ബംഗാളി ഭാഷയിലെ കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു ബങ്കിം ചന്ദ്ര ചതോപാഥ്യായ എന്ന ബങ്കിം ചന്ദ്ര ചാറ്റർജി (ജീവിതകാലം: 27 ജൂൺ 1838[1] – 8 ഏപ്രിൽ 1894)[2] വന്ദേമാതരത്തിന്റെ രചയിതാവെന്ന നിലയിൽ അദ്ദേഹം പ്രശസ്തനാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവർത്തകർക്ക് പ്രചോദനമായ ഈ ഗാനം പിന്നീട് ഭാരതത്തിന്റെ ദേശീയ ഗീതമായി സർക്കാർ പ്രഖ്യാപിച്ചു.
ബങ്കിം ചന്ദ്ര ചാറ്റർജി | |
---|---|
ജനനം | നൈഹാതി, ബംഗാൾ, ഇന്ത്യ | 27 ജൂൺ 1838
മരണം | 8 ഏപ്രിൽ 1894 55) കൽക്കട്ട, ബംഗാൾ, ഇന്ത്യ | (പ്രായം
തൊഴിൽ | ന്യായാധിപൻ, കവി, അദ്ധ്യാപകൻ |
ദേശീയത | ഭാരതീയൻ |
പഠിച്ച വിദ്യാലയം | കൽക്കട്ട സർവ്വകലാശാല |
Genre | ന്യായാധിപൻ, കവി, അദ്ധ്യാപകൻ |
വിഷയം | സാഹിത്യം |
സാഹിത്യ പ്രസ്ഥാനം | ബംഗാൾ നവോത്ഥാനം |
ശ്രദ്ധേയമായ രചന(കൾ) | വന്ദേമാതരത്തിന്റെ രചയിതാവ് |
ബങ്കിം ചന്ദ്ര ചാറ്റർജി ധാരാളം നോവലുകളും, കവിതകളും രചിച്ചിട്ടുണ്ട്. ആനന്ദമഠം ആണ് അദ്ദേഹത്തിൻറെ പ്രശസ്തമായ കൃതി. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ നടന്ന സന്ന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ കൃതി, ബംഗാളി സാഹിത്യത്തിലേയും ഭാരതീയ സാഹിത്യത്തിലെ തന്നെയും ഒരു പ്രധാന നോവലായി പരിഗണിക്കപ്പെടുന്നു. ബംഗാളി സാഹിത്യം പിന്തുടർന്നുപോന്ന ഒരു യാഥാസ്ഥിതിക ചട്ടക്കൂടിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള ചാറ്റർജിയുടെ രചനാരീതി പിന്നീട് ഇന്ത്യയിലൊട്ടാകെയുള്ള എഴുത്തുകാർക്ക് പ്രചോദനമായി തീരുകയുണ്ടായി.[3]
1838 ജൂൺ 27നു കൊൽക്കത്തയിലെ കംടാൽപാടയിലാണ് ബങ്കിം ചന്ദ്ര ചാറ്റർജി (ബംഗാളിയിൽ, বঙ্কিম চন্দ্র চট্টোপাধ্যায়)) ജനിച്ചത്. യാദവ് ചന്ദ്ര ചതോപാഥ്യായയുടേയും, ദുർബാദേവിയുടേയും മൂന്നുമക്കളിൽ ഏറ്റവും ഇളയ ആളായാണ് ബങ്കിം ചന്ദ്ര ജനിച്ചത്. പിതാവ് യാദവ് ചന്ദ്ര ഒരു ഡപ്യൂട്ടി കളക്ടറായിരുന്നു. യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലാണ് ബങ്കിംചന്ദ്ര ജനിച്ചത്. ഉപനയനം കഴിഞ്ഞ് അഞ്ചാം വയസ്സിൽ അക്ഷരാഭ്യാസം തുടങ്ങിയ അദ്ദേഹത്തിന് മൂന്നുഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. മൊഹ്സിൻ കോളേജിലും, കൽക്കട്ടയിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിലുമായിട്ടായിരുന്നു ഉപരിപഠനം. 1857 ൽ ബിരുദം പൂർത്തിയാക്കി. കൽക്കട്ടാ സർവ്വകലാശാലയിലെ ആദ്യ രണ്ടു ബിരുദധാരികളിൽ ഒരാളായിരുന്നു ബങ്കിം ചന്ദ്ര.[4]
ഭാരത ചരിത്രത്തിലെ ആദ്യ ബി.എ ബാച്ചിലുൾപ്പെട്ട് ബിരുദം നേടിയ അദ്ദേഹത്തിന് ഡപ്യൂട്ടികളക്ടർ ജോലി നേടാൻ കഴിഞ്ഞു. ജോലിയിൽ കൃത്യതയും,ആത്മാർഥതയും പുലറ്ത്തിയിരുന്ന അദ്ദേഹം മുഖം നോക്കാതെ ഔദ്യോഗിക കൃത്യനിർവഹണം ചെയ്തിരുന്നു.
പാശ്ചാത്യചിന്തയുടെ മായികലോകത്തിൽ അന്ധാളിച്ചു നിന്ന ബംഗാളി ഭാഷയേയും, ബംഗാളികളേയും പാരമ്പര്യത്തിന്റെ തനിമയിലേക്കു തിരിച്ചുകൊണ്ടുവരാനായി അദ്ദേഹം 'ബംഗദർശൻ' എന്ന ബംഗാളി പത്രം ആരംഭിച്ചു.രബീന്ദ്രനാഥ ടാഗോറിനെ പോലെയുള്ള മഹാരഥൻമാരുടെ സാനിദ്ധ്യംകൊണ്ട് 'ബംഗദർശൻ' വളരെ പെട്ടെന്നു തന്നെ ജനപ്രീതി നേടിയെടുത്തു. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ ഊർജ്ജ ശ്രോതസ്സും, പിൽക്കാലത്ത് ഭാരതത്തിന്റെ ദേശീയഗീതവുമായിമാറിയ വന്ദേമാതരം ഈ മഹാന്റെ ഉൽകൃഷ്ടമായ രചനാവൈഭവത്തെ വെളിവാക്കുന്നു. മഹാത്മാ ഗാന്ധി,സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ ധീരദേശാഭിമാനികൾക്കെല്ലാം ഒരേപോലെ സ്വീകാര്യവും, ഹൃദയാഭിലാഷത്തിന്റെ ബഹിർസ്ഫുരണവുമായി മാറിയ ഗാനമാണ് വന്ദേമാതരം. മാതൃരാജ്യത്തെ അളവറ്റു സ്നേഹിച്ച, വന്ദേമാതരത്തിലൂടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരായ സമരത്തെ പ്രചണ്ഡവും, പ്രബുദ്ധവുമാക്കിതീർത്ത ആ ധീരദേശാഭിമാനി 1894 ൽ അന്തരിച്ചു
വന്ദേമാതരം ബ്രിട്ടീഷുകാർക്കെതിരെ അല്ലായിരുന്നു എന്നൊരു വാദമുണ്ട്. വന്ദേമാതരം കവിത ഉൾപ്പെടുന്ന ആനന്ദമഠമെന്ന ഗ്രന്ഥം ബ്രിട്ടീഷുകാരുടെ കൂട്ട് പിടിച്ച് മുസ്ലിം ഉന്മൂലനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഹിന്ദു സംന്യാസിമാരുടെ കഥയാണെന്നാണു വാദം.[5]
ജനങ്ങൾ ബംഗാളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്ത് കൊണ്ടിരിക്കുംബോൾ ചറ്റർജി ബ്രിട്ടീഷുകാർക്കു കീഴിൽ വക്കീൽ പണി ചെയ്യുകയായിരുന്നു എന്നൊരു വിമർശനവുമുണ്ട്.[6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.