ഫിലോസോഫിയ നാച്ചുറാലി പ്രിൻസിപ്പിയ മാത്തമാറ്റിക്ക
From Wikipedia, the free encyclopedia
ഭൗതികശാസ്ത്രശാഖയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധേയമായതുമായ പുസ്തകമാണ് 1687 [1] ൽ പ്രസിദ്ധീകരിക്കപ്പെട്ട “ഫിലോസോഫിയ നാച്ചുറാലി പ്രിൻസിപ്പിയ മാത്തമാറ്റിക്ക” (ലാറ്റിൻ:Philosophiae Naturalis Principia Mathematica)[2] എന്നു മുഴുവൻ പേരും “പ്രിൻസിപ്പിയ” എന്ന ചുരുക്ക് പേരും ഉള്ള സർ ഐസക് ന്യൂട്ടന്റെ ഗ്രന്ഥം.
![]() Title page of Principia, first edition (1686/1687) | |
യഥാർത്ഥ പേര് | Philosophiæ Naturalis Principia Mathematica |
---|---|
ഭാഷ | ലാറ്റിൻ |
പ്രസിദ്ധീകരിച്ച തിയതി | 1687 |
ആംഗലേയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് | 1728 |
LC Class | QA803 .A53 |

ചലനനിയമങ്ങൾ വിശദീകരിച്ച് ഉദാത്തബലതന്ത്രത്തിന്(classical mechanics) അടിസ്ഥാനമിട്ട ഈ ഗ്രന്ഥം ഗുരുത്വാകർഷണനിയമത്തെക്കുറിച്ച് പ്രതിപാദിക്കുകയും കെപ്ലറുടെ ഗ്രഹചലനനിയമങ്ങൾക്ക് സൈദ്ധാന്തിക വിശദീകരണം നൽകുകയും ചെയ്തു. മൂന്ന് വാല്യങ്ങളായി പ്രസിധീകരിക്കപ്പെട്ട ഇതിന്റെ ആദ്യവാല്യം (De motu corporum On the motion of bodies) ചലനനിയമങ്ങളെക്ക്ക്കുറിച്ച് പ്രതിപാദിക്കുന്നു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.