From Wikipedia, the free encyclopedia
പുനരുപയോഗിക്കാനാവാത്തതും വാണിജ്യപരമായും റഷ്യൻ സർക്കാറിന്റെ ആവശ്യങ്ങൾക്കുമായി ഉപയ്യോഗിക്കുന്ന റോക്കറ്റ് പരമ്പരയാണ് പ്രോട്ടോൺ (റോക്കറ്റ് പരമ്പര)(Russian: Протон) (formal designation: UR-500). 1965ലാണ് ആദ്യമായി ഈ റോക്കറ്റ് വിക്ഷേപണം ആരംഭിച്ചത്. ഇന്ന് 2016ലും ഈ റോക്കറ്റ് വാണിജ്യപരമായും കരുത്തിലും മുൻപിൽ നിൽക്കുന്നു[അവലംബം ആവശ്യമാണ്]. എല്ലാ പ്രോട്ടോൺ റോക്കറ്റും റഷ്യയിലെ മോസ്കോയിലെ ഖ്രുണിചെവ് അറ്റേറ്റ് റിസർച്ച് ആന്റ് പ്രൊഡക്ഷൻ സ്പേസ് സെന്ററിൽ നിർമ്മിച്ച്, കസാക്കിസ്ഥാനിലെ ബൈകനൂർ കോസ്മൊഡ്രൊമിലെത്തിച്ച് കുത്തനെ വിക്ഷേപിക്കുന്നു.[3][4]
Launch of a Proton-K rocket | |
കൃത്യം | ബഹിരാകാശ വിക്ഷേപണ വാഹനം |
---|---|
നിർമ്മാതാവ് | ക്രൂണിച്ചേവ് സ്റ്റേറ്റ് റിസർച്ച് & പ്രൊഡക്ഷൻ സ്പേസ് സെന്റർ |
രാജ്യം | സോവ്യറ്റ് യൂണിയൻ; റഷ്യ |
Size | |
ഉയരം | 53 മീറ്റർ (174 അടി) |
വ്യാസം | 7.4 മീറ്റർ (24 അടി) |
ദ്രവ്യം | 693.81 metric ton (1,529,600 lb) (3 stage) |
സ്റ്റേജുകൾ | 3 or 4 |
പേലോഡ് വാഹനശേഷി | |
Payload to LEO | 22.8 metric ton (50,000 lb)[1] |
Payload to GTO |
6 metric ton (13,000 lb) |
വിക്ഷേപണ ചരിത്രം | |
സ്ഥിതി | Active |
വിക്ഷേപണത്തറകൾ | ബൈക്കനൂർ, LC-200 & LC-81 |
മൊത്തം വിക്ഷേപണങ്ങൾ | 410 (29 ജനു 2016) |
വിജയകരമായ വിക്ഷേപണങ്ങൾ | 363 |
പരാജയകരമായ വിക്ഷേപണങ്ങൾ | 47 |
ആദ്യ വിക്ഷേപണം | പ്രോട്ടോൺ: 16 July 1965 Proton-K: 10 March 1967 Proton-M: 7 April 2001 |
അവസാന വിക്ഷേപണം | പ്രോട്ടോൺ: 6 July 1966 Proton-K: 30 March 2012 |
ശ്രദ്ധേയമായ പേലോഡുകൾ | Salyut 6 & Salyut 7 Mir & ISS components ViaSat-1 |
First stage | |
എഞ്ജിനുകൾ | 6 RD-275 |
തള്ളൽ | 10.47 MN (1.9 million pounds) |
Burn time | 126 s |
ഇന്ധനം | N2O4/UDMH |
Second stage | |
എഞ്ജിനുകൾ | 3 RD-0210 & 1 RD-0211 |
തള്ളൽ | 2.399 മെ.N (539,000 lbf)[2] |
Specific impulse | 327 s |
Burn time | 208 s |
ഇന്ധനം | N2O4/UDMH |
Third stage | |
എഞ്ജിനുകൾ | 1 RD-0212 |
തള്ളൽ | 630 കി.N (140,000 lbf) |
Specific impulse | 325 s |
Burn time | 238 s |
ഇന്ധനം | N2O4/UDMH |
Fourth stage - Blok-D/DM | |
എഞ്ജിനുകൾ | RD-58M |
തള്ളൽ | 83.4 കി.N (18,700 lbf) |
Specific impulse | 349 s |
Burn time | 770 s |
ഇന്ധനം | LOX/RP-1 |
പ്രോട്ടോൺ [5]ആദ്യം സോവിയറ്റു യൂണിയനിൽ നിർമ്മിച്ചപ്പോൾ അത്യധികമായ ഭാരമുള്ള അന്തർഭൂഖണ്ഡ ബാലിസ്റ്റിക് മിസ്സൈൽ ആയാണു നിർമ്മിക്കപ്പെട്ടത്. 13000 കിലോമീറ്ററിനപ്പുത്തേയ്ക്ക് ആണവായുധങ്ങൾ വിക്ഷേപിക്കാനായാണ് രൂപകൽപ്പന ചെയ്തത്. ഒരു അന്തർഭൂഖണ്ഡ ബാലിസ്റ്റിക് മിസ്സൈലിനേയ്ക്കാൽ വളരെയധികം വലിപ്പം ഉണ്ടായിരുന്നതിനാൽ അത് ആ ആവശ്യത്തിൻ ഒരിക്കലും ഉപയോഗിച്ചില്ല. അത് തുടർന്ന് ഒരു വിക്ഷേപണ വാഹനമായി മാറ്റുകയായിരുന്നു. വ്ലാഡിമിർ ചെലോമിയുടെ ടിമാണിത് യാഥാർഥ്യമാക്കിയത്.
1965 മുതൽ 1972 വരെയുള്ള കാലത്താണ് ഇത് അനേകം പരാജയങ്ങൾക്കുശേഷം വിജയിച്ചത്. 1977ൽ ഇത് യാഥാർഥ്യമായി.
1986 വരെ ഇതിന്റെ രൂപകല്പന ഒരു രഹസ്യമായി സൂക്ഷിച്ചു. മിർ പേടകത്തിന്റെ യാത്രയിലാണ് ഇതിന്റെ മുഴുവൻ ചിത്രം പുറത്തുവിട്ടത്.
യു എസ് അപ്പോളോ ദൗത്യം തുടങ്ങുന്നതിനു മുമ്പുതന്നെ ചന്ദ്രനിലേയ്ക്ക് ഈ റോക്കറ്റ് ഉപയോഗിച്ച് സോവിയറ്റ് യൂണിയൻ മനുഷ്യൻ കയറാത്ത വാഹനങ്ങൾ അയച്ചു. സല്യൂട്ട് സ്പേസ് സ്റ്റേഷനുകളും മിർന്റെ പ്രധാന ഭാഗവും അതു വികസിപ്പിക്കാനാവശ്യമായ ഭാഗങ്ങളും ഈ റോക്കറ്റുപയോഗിച്ചാണ് വിക്ഷേപിച്ചത്. പിന്നീട്, സോവിയറ്റു യൂണിയന്റെ പതനശേഷം അന്താരാഷ്ട്രീയ സ്പേസ് സ്റ്റേഷന്റെ സാര്യ, സ്വെസ്ദ എന്നി ഭാഗങ്ങൾ ഇതുപയോഗിച്ചാണ് വിക്ഷേപിച്ചത്.
പ്രോട്ടോൺ വാണിജ്യപരമായി ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുവരുന്നുണ്ട്. ഇത്തരത്തിൽ വിക്ഷെപിച്ച മിക്ക ഉപഗ്രഹങ്ങളും ഇന്റെർനാഷണൽ ലോഞ്ച് സർവീസസ് എന്ന റഷ്യ-അമേരിക്ക സംരംഭത്തിൻ കീഴിലാണ്. [6]
1994ൽത്തന്നെ പ്രോട്ടോൺ $4.3 billion റഷ്യയ്ക്കു നേടിക്കൊടുത്തു. [7]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.