ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
പ്രധാനമായും ഹിന്ദി ചലച്ചിത്രമേഖലയിൽ അഭിനയിക്കുന്ന ഒരു നടിയാണ് പ്രീതി സിൻഡ (ഹിന്ദി: प्रीति ज़िंटा. (ജനനം: ജനുവരി 31, 1975)[2]
പ്രീതി ജി സിന്റ[1] | |
---|---|
ജനനം | ഷിംല, Himachal Pradesh, India | 31 ജനുവരി 1975
ദേശീയത | Indian |
തൊഴിൽ(s) | Actress, producer, entrepreneur |
സജീവ കാലം | 1998–2014 2018-present |
ജീവിതപങ്കാളി | ജീൻ ഗുഡ്ഇനഫ് (m. 2016) |
അവാർഡുകൾ | Full list |
ഹിന്ദി കൂടാതെ തെലുങ്ക്, ഇംഗ്ലീഷ് ഭാഷാചിത്രങ്ങളിലും പ്രീതി അഭിനയിച്ചിട്ടുണ്ട്.
ഹിമാചലിലെ ഒരു ഹിന്ദു വിശ്വകർമ്മ കുടുംബത്തിലാണ് പ്രീതി ജനിച്ചത്.[2] പിതാവ് ദുർഗാനന്ദ് സിൻഡ ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു.[3] പ്രീതിയുടെ പതിമൂന്നാം വയസ്സിൽ പിതാവ് ഒരു കാർ അപകടത്തിൽ മരണമടഞ്ഞു.[4] രണ്ട് സഹോദരന്മാരുണ്ട്.[5]
സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത് സിംലയിലെ ജീസസ് മേരി ബോർഡിംഗ് സ്കൂളിലാണ്.[3][6] പഠന കാലത്ത് സാഹിത്യത്തിൽ വളരെ തൽപ്പരയായിരുന്നു പ്രീതി.[3] കോളെജ് വിദ്യാഭ്യാസവും പൂർത്തീകരിച്ചത് സിംലയിൽ തന്നെയാണ്. മനഃശാസ്ത്രത്തിലാണ് പ്രീതി ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ചത്.[7] ക്രിമിനൽ സൈകോളജിയിലാണ് ബിരുദാനന്തര ബിരുദം നേടിയത്.[3] പക്ഷേ, പിന്നീട് പ്രീതി മോഡലിംഗിലേക്ക് തിരിയുകയായിരുന്നു.
തന്റെ ഉന്നത വിദ്യാഭ്യാസത്തിനു ശേഷം പ്രീതി 1998-ൽ ദിൽ സേ, സോൾജിയർ എന്നീ ചിത്രങ്ങളിൽ ഒരേ വർഷം അഭിനയിച്ചു. ഈ ചിത്രങ്ങളിലെ അഭിനയം മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം നേടിക്കൊടുത്തു. ഹിന്ദി ചിത്രങ്ങളിലെ നായിക പദവിയുടെ പ്രതിച്ഛായ മാറ്റുന്ന രീതിയിലുള്ള വേഷങ്ങൾ പിന്നീട് പ്രീതി സിൻഡ അഭിനയിച്ചു.
മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം 2003 ലെ കൽ ഹോ ന ഹോ എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. അതിനു ശേഷം വ്യാവസായികമായി വിജയിച്ച കോയി മിൽ ഗയ എന്ന ചിത്രത്തിൽ അഭിനയിച്ചു.[8] പിന്നീട് വീർ സര , സലാം നമസ്തേ , കബി അൽവിദ നാ കഹ്ന എന്നീ വൻ വിജയ ചിത്രങ്ങൾ [9] പ്രീതിയെ ഒരു മുൻ നിര നായികയായി ഉയർത്തി.[10][11]
1997 ൽ ആദ്യമായി സംവിധായകനായ ശേഖർ കപൂർ ആണ് പ്രീതിയെ തന്റെ ഒരു ചിത്രത്തിലേക്ക് നിർദ്ദേശിക്കുകയും പിന്നീട് ആ ചിത്രം നിർമ്മിക്കപ്പെടാതെ പോയപ്പോൾ മണി രത്നത്തിന്റെ ചിത്രത്തിലേക്ക് നിർദ്ദേശിക്കുകയും ചെയ്തത്.[7][12]. അതിനു ശേഷം കുന്ദൻ ഷാ സംവിധാനം ചെയ്ത ചിത്രമായ ക്യാ കെഹ്ന എന്ന ചിത്രം 2000 വരെ നിർമ്മാണം നീണ്ടു.[13] ഇതിനിടക്കാണ് ദിൽ സേ പുറത്തിറങ്ങിയത്. ഇതിൽ നായിക മനീഷ കൊയ്രാളയും, നായകൻ ഷാരൂഖുമായിരുന്നു. ഒരു സമ്പൂർണ്ണ നായികയായി ആ വർഷം തന്നെ സോൾജിയർ (1998) എന്ന ചിത്രത്തിൽ അഭിനയിച്ചു.[14]
ഇതിനു ശേഷം ആ വർഷം തന്നെ രണ്ട് തെലുഗു ചിത്രങ്ങളിൽ അഭിനയിച്ചു.
നിർമ്മാണം വൈകിയ ചിത്രം ക്യാ കെഹന 2000 ൽ പുറത്തിറങ്ങി. ഇത് ഒരു വിജയമായിരുന്നു.[15] 2000 ൽ തന്നെ വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ചിത്രമായ മിഷൻ കാശ്മീർ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിൽ ഒരു ടി.വി. റിപ്പോർട്ടർ ആയിട്ടാണ് പ്രീതി അഭിനയിച്ചത്.[16] ഇതും ഒരു സാമ്പത്തികമായി വിജയിച്ച ചിത്രമായിരുന്നു.[17]
2001ൽ ഫറാൻ അക്തർ സംവിധാനം ചെയ്ത ചിത്രമായ ദിൽ ചാഹ്ത ഹേ എന്ന ചിത്രത്തിൽ അഭിനയിച്ചത് വളരെയധികം പ്രശംസ പിടിച്ചു പറ്റി.[18] 2001 ൽ തന്നെ പ്രീതിയുടെ മൂന്ന് ചിത്രങ്ങൾ കൂടി പുറത്തിറങ്ങി.[19][20]
2003 ൽ വിജയിച്ച ചിത്രങ്ങളിൽ കൂടുതലിലും അഭിനയിച്ചത് പ്രീതിയായിരുന്നു. .[21] ഹീറൊ, കോയി മിൽ ഗയ എന്നിവയായിരുന്നു ഇതിലെ പ്രധാന ചിത്രങ്ങൾ.[22][23]
2003 ലെ തന്നെ കൽ ഹോ ന ഹോ അഭിനയ ജീവിതത്തിലെ ഒരു മികച്ച ചിത്രമായിരുന്നു. ഇന്ത്യയിലും വിദേശത്തും പ്രീതി ഇതിലെ അഭിനയത്തിന് പ്രശസ്തി നേടി.[9][24]
2004 ലെ ലക്ഷ്യ,[25] വീർ സര ,[26] എന്നിവയും മികച്ച ചിത്രങ്ങളായിരുന്നു. 2005 ൽ ഖുല്ലം ഖുല്ലം പ്യാർ കരെ എന്ന ചിത്രത്തിൽ ഗോവിന്ദയോടും,[27] സലാം നമസ്തെ എന്ന ചിത്രത്തിൽ സൈഫ് അലി ഖാൻ ന്റെ ഒപ്പവും രണ്ട് ചിത്രങ്ങളിൽ പ്രീതി അഭിനയിച്ചു. ഇതു രണ്ടും അത്ര വിജയിച്ചില്ല. 2006 ൽ കരൺ ജോഹർ സംവിധാനം ചെയ്ത കബി അല്വിദ നാ കഹ്ന എന്ന ചിത്രത്തിൽ അഭിനയിച്ചത് വിജയിച്ചു.[28]
അഭിനയം കൂടാതെ പ്രീതി ബി.ബി.സി. ന്യൂസ് ഓൺലൈൻ എന്ന ഓൺലൈൻ പത്രത്തിൽ ചില ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഇത് കൂടാതെ ചില സ്റ്റേജ് പരിപാടികളിലും പ്രീതി പങ്കെടുക്കാറുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന ക്രിക്കറ്റ് സീരിസിൽ കിംഗ്സ് XI പഞ്ചാബ് എന്ന ടീമിന്റെ ഉടമസ്ഥത തന്റെ പങ്കാളിയായ നെസ്സ് വാഡിയയുമ്മൊത്ത് പ്രീതി പങ്കിടുന്നുണ്ട്. മാധ്യമങ്ങളോട് തുറന്ന് സംസാരിക്കുന്നതിൽ പ്രീതി വളരെ പ്രമുഖയാണ്.[29][30]
2006 ൽ പ്രീതി തന്റെ ജന്മസ്ഥലമായ ശിംലയിൽ നിന്ന് മുംബൈയിലേക്ക് താമസം മാറി.[31] തന്റെ അഭിനയ ജീവിതത്തിൽ പ്രീതി പല നടന്മാരുമായി ബന്ധമുണ്ടെന്ന് പലപ്പോഴും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.[32] 2004 ൽ പ്രമുഖ മോഡലായ മാർക്ക് റോബിൻസനിനോടൊപ്പം പ്രണയത്തിലായിരുന്നു. പിന്നീട് ഒരു വർഷത്തിനു ശേഷം ഇവർ പിരിഞ്ഞു.[33] 2005 മുതൽ പ്രമുഖ വ്യവസായിയായ നെസ്സ് വാഡിയയുമായി പ്രീതി പ്രണയത്തിലാണ്.[34]
മാധ്യമങ്ങളോട് തന്റെ തുറന്ന സത്യസന്ധമായ സമീപനം വളരെ പ്രസിദ്ധമാണ്.[29][30]. 2003 ൽ റെഡിഫ്.കോം എന്ന വെബ് സൈറ്റിന്റെ മുൻ നിര റാങ്കിംഗിൽ പ്രീതി സിൻഡ പല പ്രാവശ്യം മുന്നിലെത്തിയിരുന്നു.[10] പിന്നീടുള്ള മൂന്ന് വർഷങ്ങളിൽ പ്രീതി ഈ റാംങ്കിങ്ങിൽ രണ്ടാം സ്ഥാനം നിലനിർത്തി.[35][36][37] ഈ സൈറ്റിലെ തന്നെ മികച്ച സുന്ദരികളായ നടികളിൽ പ്രീതി പലപ്പോഴും മുന്നിലെത്തിയിരുന്നു.[38] ഏഷ്യയിലെ മികച്ച സുന്ദരികളിൽ 41 മതായി പ്രീതിയെ 2006 ൽ യു.കെ മാഗസിനായ ഈസ്റ്റേൺ ഐ തിരഞ്ഞെടുത്തു.[39]
2004 മുതൽ 2007 വരെ കാലഘട്ടത്തിൽ പ്രമുഖ ചാറ്റ് ഷോ ആയ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ മൂന്ന് പ്രാവശ്യം പ്രീതി പ്രത്യക്ഷപ്പെട്ടു. ഇതിൽ സൈഫ് അലി ഖാൻ, അഭിഷേക് ബച്ചൻ, ബോബി ഡിയോൾ എന്നിവർക്കൊപ്പമാണ് പ്രീതി വന്നത്. 2007 ൽ 60-മത് കേൻസ് ചലച്ചിത്ര ഉത്സവത്തിൽ പ്രീതി പങ്കെടുത്തു.[40]
Seamless Wikipedia browsing. On steroids.