പ്രാഥമിക വർണ്ണങ്ങൾ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങളെ (സങ്കലന) പ്രാഥമിക വർണ്ണങ്ങൾ (Additive primary colours or (simply) Primary colours) എന്നു വിളിക്കുന്നു. ഈ വർണങ്ങളുടെ പ്രകാശരശ്മികൾ ഉപയോഗിച്ച് മറ്റ് നിറങ്ങൾ നിർമ്മിക്കാവുന്നതാണ്.
മനുഷ്യനേത്രത്തിന് തിരിച്ചറിയാനാകുന്ന നിറങ്ങൾ ഓരോന്നും പ്രാഥമിക നിറങ്ങളുടെ വ്യത്യസ്ത അളവിലുള്ള സംയോജനങ്ങളുടെ ഫലമായിട്ടാണ് ഉണ്ടാകുന്നത്. കണ്ണിലെ കോശങ്ങൾ ഉദ്ദീപിക്കപ്പെടുന്നതിന്റെ അളവിന്റെ വ്യത്യാസമനുസരിച്ചാണ് ഇങ്ങനെ വിവിധ സംയോജനങ്ങളുണ്ടാകുന്നത്.[1]
പ്രാഥമിക വർണ്ണങ്ങൾ ചേർന്ന് ദ്വിതീയ വർണ്ണങ്ങളായ സയൻ (നീല - പച്ച), മഞ്ഞ (പച്ച - ചുവപ്പ്), മജന്ത (ചുവപ്പ് - നീല) എന്നീ നിറങ്ങൾ ഉണ്ടാകുന്നു. ദ്വിതീയ വർണ്ണങ്ങൾ തമ്മിലുള്ളതോ, ദ്വിതീയ വർണ്ണങ്ങളും പ്രാഥമിക വർണ്ണങ്ങളും തമ്മിലുള്ളതോ ആയ സംയോജനഫലമായി നിരവധി വർണ്ണങ്ങൾ കാണാൻ കഴിയുന്നു.[2] വ്യത്യസ്ത തീവ്രതയിലുള്ള പ്രാഥമിക വർണ്ണങ്ങൾ ചേരുമ്പോഴും വ്യത്യസ്തങ്ങളായ നിരവധി വർണ്ണങ്ങൾ കാണാൻ കഴിയുന്നതാണ്.[3]
ടെലിവിഷൻ തുടങ്ങിയ ഉപകരണങ്ങൾ കണ്ണിന്റെ ഈ പ്രത്യേകതയെ അടിസ്ഥാനമാക്കിയാണ് വർണ്ണദൃശ്യങ്ങൾ കാട്ടിത്തരുന്നത്. ടെലിവിഷനിലുള്ള ചുവപ്പ്, പച്ച, നീല ബിന്ദുക്കളുടെ ആവശ്യാനുസരണ ഉത്തേജനമാണ് വിവിധ നിറങ്ങളെ കാണിച്ചു തരുന്നത്.
കണ്ണിലെ ഏതെങ്കിലും വിധത്തിലുള്ള കോൺകോശങ്ങൾക്ക് എന്തെങ്കിലും തകരാറുണ്ടെങ്കിൽ അതും അതിന്റെ സംയോജനത്താലുണ്ടാകുന്ന നിറങ്ങളും കാണുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതാണ്, ഈ അവസ്ഥയ്ക്ക് വർണ്ണാന്ധത എന്നു പറയുന്നു.
മഞ്ഞ, സയൻ, മജന്ത എന്നീ നിറങ്ങളെ വ്യവകലന പ്രാഥമിക വർണ്ണങ്ങൾ (Subtractive primary colours) എന്നു വിളിക്കുന്നു. ഈ വർണങ്ങളുടെ ചായങ്ങൾ ഉപയോഗിച്ച് ചേർത്ത് ദ്വീതീയ വർണ്ണങ്ങളായ നീല, പച്ച, ചുവപ്പ് എന്നീ ദ്വിതീയവർണ്ണങ്ങൾ നിർമ്മിക്കാം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.