പ്രാചീനഗദ്യം

From Wikipedia, the free encyclopedia

ആധുനിക ഗദ്യരീതി രൂപപ്പെടുന്നതിനു മുൻപു നിലനിന്നിരുന്ന ഗദ്യരീതിയാണു പ്രാചീനഗദ്യരീതി എന്നു അറിയപ്പെടുന്നത് . മലയാളഭാഷയുടെ തുടക്കം മുതലേ ഗദ്യഭാഷ വ്യവഹാരത്തിന് ഉപയോഗിച്ചു പോന്നു. പക്ഷേ, സാഹിത്യത്തിൽ അതിനു സ്ഥാനമുണ്ടായിരുന്നില്ല. മലയാളഗദ്യത്തിന്റെ പ്രാചീനരൂപം മനസ്സിലാക്കാൻ സഹായിക്കുന്ന രേഖകൾ ശിലാശാസനങ്ങളും, ചെമ്പുപട്ടയങ്ങളും ഓലക്കരണങ്ങളുമാണ്. രാജാക്കന്മാരും പ്രഭുക്കന്മാരും ഭരണകാര്യങ്ങൾ വ്യവസ്ഥ ചെയ്തിരുന്നത് ഇത്തരം രേഖകളിലായിരുന്നു. താമ്രശാസനങ്ങളും ശിലാശാസനങ്ങളും ഒൻപതാം നൂറ്റാണ്ടുമുതൽ ഉണ്ടായിരുന്നതായി കരുതുന്നു. ആദ്യകാല രേഖകളിൽ തമിഴിനായിരുന്നു പ്രാധാന്യം. സംസ്‌കൃതം ചുരുക്കമായിട്ടേ ഉപയോഗിച്ചിരുന്നുള്ളു. പിന്നീട് മലയാള പ്രയോഗങ്ങൾ കൂടി വന്നു.

ഭാഷാകൗടലീയമാണു ഗദ്യസാഹിത്യത്തിലെ ഏറ്റവും പഴക്കം ചെന്ന കൃതി. ഇത് പതിമൂന്നാം നുറ്റാണ്ടിൽ രചിച്ചതാണെന്നു കരുതുന്നു. തോലകവി രചിച്ച ആദ്യകാല ഗദ്യ കൃതികൾ ഇതിൽ പെടുന്നു. പ്രാചീന ഗദ്യത്തെ അഞ്ച് വിഭാഗമായി എം.പുരുഷോത്തമൻ നായർ തരം തിരിച്ചിരിക്കുന്നു ,1- ശിലാശാസനങ്ങളുടെയും ചെപ്പേ ടു ക ളു ടെ യും ഗദ്യം ,2_ ഭാഷകൗട ലീയം ,3: കൂടിയാട്ടം 4 - പുരാണാഖ്യാന കഥകൾ .5 വാഖ്യാനങ്ങൾ:

പ്രാചീന ഗദ്യകൃതികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.