മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ, മഞ്ജു വാര്യർ, ദിവ്യ ഉണ്ണി എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1998 -ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് പ്രണയവർണ്ണങ്ങൾ. ഡ്രീംമേക്കേഴ്സിന്റെ ബാനറിൽ ദിനേശ് പണിക്കർ നിർമ്മാണം ചെയ്ത ഈ ചിത്രം വിസ്മയ റിലീസ് ആണ് വിതരണം ചെയ്തത്.
പ്രണയവർണ്ണങ്ങൾ | |
---|---|
![]() | |
സംവിധാനം | സിബി മലയിൽ |
നിർമ്മാണം | ദിനേശ് പണിക്കർ |
കഥ | ജയരാമൻ കടമ്പാട്ട്, സച്ചിദാനന്ദൻ പുഴങ്കര |
തിരക്കഥ | ജയരാമൻ കടമ്പാട്ട്, സച്ചിദാനന്ദൻ പുഴങ്കര |
അഭിനേതാക്കൾ | സുരേഷ് ഗോപി, ബിജു മേനോൻ, മഞ്ജു വാര്യർ, ദിവ്യ ഉണ്ണി |
സംഗീതം | വിദ്യാസാഗർ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി, സച്ചിദാനന്ദൻ പുഴങ്കര |
ഛായാഗ്രഹണം | സന്തോഷ് ക്ലീറ്റസ് |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
വിതരണം | വിസ്മയ റിലീസ് |
റിലീസിങ് തീയതി | 1998 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജയരാമൻ കടമ്പാട്ട്, സച്ചിദാനന്ദൻ പുഴങ്കര എന്നിവരാണ്.
ഗിരീഷ് പുത്തഞ്ചേരി, സച്ചിദാനന്ദൻ പുഴങ്കര എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ്.
Seamless Wikipedia browsing. On steroids.