പോളിവൈനൈൽ ക്ലോറൈഡ് (ആംഗലേയം:Polyvinyl Chloride)[1] പി.വി.സി. എന്ന ചുരുക്കപ്പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്. തീരെ കുറഞ്ഞ വിലക്ക്, വിവിധ തരങ്ങളിൽ പിപണിയിൽ സുലഭമായ ഈ തെർമോപ്ലാസ്റ്റിക് നീർക്കുഴലുകളും വൈദ്യുതകമ്പികളുടെ അചാലക സംരക്ഷണ കവചങ്ങളും (insulation cover) തറയിലും ഭിത്തികളിലും വിരിക്കാനുളള ഷീറ്റുകളും മറ്റനേകം വസ്തുക്കളും നിർമ്മിക്കാൻ ഉപയോഗപ്പെടുന്നു.[2] [3] നിർദ്ദിഷ്ട ഗുണ മേന്മകളുളള, അതീവ ശ്രദ്ധയോടെ ഉത്പാദിപ്പിക്കപ്പെടുന്ന മെഡിക്കൽ ഗ്രേഡ് പിവിസി ചികിത്സാരംഗത്ത് രക്തസഞ്ചികളുണ്ടാക്കാനുപയോഗപ്പെടുന്നു.[4]
രസതന്ത്രം
വൈനൈൽ ക്ലോറൈഡ് തന്മാത്രകൾ ഇണക്കിച്ചേർത്താണ് പിവിസി നിർമ്മിക്കുന്നത്. സാധാരണ താപനിലയിൽ വൈനൈൽ ക്ലോറൈഡ് വാതകരൂപത്തിലാണ്. രാസത്വരകങ്ങളോ, ഇനീഷിയേറ്ററുകളോ ഉപയോഗിച്ച് എമൾഷനായോ [5] ഊറിക്കൂടുന്ന കണികകളായോ (സസ്പെൻഷൻ), പോളിമറീകരിക്കുന്നു. എമൾഷൻ പല സന്ദർഭങ്ങളിലും അതേപടി ഉപയോഗപ്പടുത്താം. സസ്പെൻഷൻ പോളിമറൈസേഷനിലൂടെ കിട്ടുന്ന കണികകൾ അരിച്ചെടുത്ത ഉണക്കുന്നു. വൈനൈൽ ക്ലോറൈഡ് തന്മാത്രകൾ ഇണക്കിച്ചേർക്കുന്ന രാസപ്രക്രിയ, പോളിമറീകരണം നടക്കുമ്പോൾ വളരെയധികം താപം ഉത്പാദിപ്പിക്കപ്പടുന്നു. ഈ താപം അനായാസകരമായി കൈകാര്യം ചെയ്യാനാവുന്നത് സസ്പെൻഷൻ പോളിമറൈസേഷനിലൂടെയാണ് .
ഉറപ്പും കാഠിന്യവുമുളള പിവിസി മയപ്പെടുത്തിയെടുക്കാനായി പ്ലാസ്റ്റിസൈസറുകളും, ചൂടും പ്രകാശവുമേറ്റ് എളുപ്പത്തിൽ വിഘടിക്കാതിരിക്കാനായി സ്റ്റെബിലൈസറുകളും ചേർക്കുന്നു.
ഉപയോഗമേഖലകൾ
തെർമോപ്ലാസ്റ്റിക് , തെർമോപ്ലാസ്റ്റിക് ഇലാസ്റ്റോമർ, എഞ്ചിനിയറിംഗ് പ്ലാസ്റ്റിക്, മെഡിക്കൽ ഗ്രേഡ് പ്ലാസ്റ്റിക് എന്നിങ്ങനെ പല വിധത്തിലും പവിസി ഉപകരിക്കുന്നു.
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.