കേരളത്തിലെ പാലക്കാട് ജില്ലയിൽ നെന്മാറ - നെല്ലിയാമ്പതി പാതയിൽ നെന്മാറ ഗ്രാമപഞ്ചായത്തിലെ പോത്തുണ്ടിയിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയുടെ പോഷകനദിയായ മംഗലം പുഴയുടെ കൈവഴിയായ അയിലൂർപ്പുഴയുടെ കൈവഴികളായ മീൻചാടി, ചാടി എന്നീ പുഴകളിൽ നിർമിച്ച മണ്ണ് കൊണ്ടുള്ള അണക്കെട്ടാണ് പോത്തുണ്ടി അണക്കെട്ട്.[1] പാലക്കാട് പട്ടണത്തിൽ നിന്നും 42 കിലോമീറ്ററും നെന്മാറയിൽ നിന്ന് 8 കിലോമീറ്ററുമാണ് പോത്തുണ്ടിയിലേക്കുള്ള ദൂരം. പോത്തുണ്ടി അണക്കെട്ട് ഇന്ത്യയിലെ മണ്ണുകൊണ്ടുണ്ടാക്കിയ വലിയ അണക്കെട്ടുകളിൽ ഒന്നാണ്. [അവലംബം ആവശ്യമാണ്] 1958-ൽ കേരള ഗവർണറായിരുന്ന ഡോ. ആർ. രാധാകൃഷ്ണറാവുവാണ് ഡാമിന്റെ നിമ്മാണം അരംഭിച്ചത്. 1672 മീറ്റർ നീളമുള്ള അണക്കെട്ടിനു മുകളിൽ 8 മീറ്റർ വീതിയും താഴെ 154 മീറ്റർ വീതിയുമാണുള്ളത്.

വസ്തുതകൾ നദി, Creates ...
പോത്തുണ്ടി അണക്കെട്ട്
Thumb
പോത്തുണ്ടി അണക്കെട്ടും സംഭരണിയും
നദി പോത്തുണ്ടിപുഴ
Creates പോത്തുണ്ടി റിസർവോയർ
സ്ഥിതി ചെയ്യുന്നത് നെന്മാറ,പാലക്കാട്, കേരളം, ഇന്ത്യ
പരിപാലിക്കുന്നത് കേരള സംസ്ഥാന ജലസേചന വകുപ്പ്
നീളം 1680
ഉയരം 32.61
തുറന്നു കൊടുത്ത തീയതി 1971
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°32′41″N 76°37′29.3916″E
പോത്തുണ്ടി ജലസേചനപദ്ധതി
അടയ്ക്കുക


പാലക്കാട് ജില്ലയിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് പോത്തുണ്ടി ജലസേചനപദ്ധതി[2] , [3] -|website= www.idrb.kerala.gov.in }}</ref> തയ്യാറാക്കിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ, നെന്മാറ, ആലത്തൂർ, തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലുള്ള കൃഷിസ്ഥലങ്ങൾക്കാണ് ഈ ജലസേചന പദ്ധതിമൂലം പ്രയോജനം ലഭിക്കുന്നു. പാവങ്ങളുടെ ഊട്ടി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നെല്ലിയാമ്പതി മലകൾ [4]പോത്തുണ്ടിയിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്. അടുത്തുള്ള പട്ടണമായ നെന്മാറയിലെ ഉത്സവമായ നെന്മാറ വല്ലങ്ങി വേല പ്രശസ്തമാണ്.

എത്തിച്ചേരാനുള്ള വഴി

  • ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ വിമാനത്താവളം
  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: പാലക്കാട്, തൃശ്ശൂർ.
  • കൊച്ചി വിമാനത്താവളത്തിൽ നിന്നും: തൃശ്ശൂർ ബസ് സ്റ്റാന്റിലേക്ക് 30 കിലോമീറ്റർ ആണ് ദൂരം. തൃശ്ശൂർ ബസ് സ്റ്റാന്റുവരെ ഒരു ടാക്സി എടുക്കുക. തൃശ്ശൂർ ബസ് സ്റ്റാന്റിൽ നിന്ന് നെന്മാറയിലേയ്ക്ക് ബസ്, ടാക്സി ഇവ ലഭിക്കും (48 കി.മി. ദൂരം).
  • കോയമ്പത്തൂർ വിമാനത്താ‍വളത്തിൽ നിന്നും : പാലക്കാട്ടേയ്ക്ക് ബസ്, ടാക്സി ഇവ ലഭിക്കും (60 കി.മി. ദൂരം).
  • പാലക്കാട്ടു നിന്നും: നെന്മാറയിലേക്ക് ബസ്സ്, ടാക്സി എന്നിവ ലഭിക്കും (30 കി.മി. ദൂരം).
  • ഏറ്റവും അടുത്തുള്ള പട്ടണം: നെന്മാറ (8 കി.മി. ദൂരം).

ചിത്രശാ‍ല

കൂടുതൽ കാണുക

ഇതും കാണുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.