കേരളത്തിലെ അണക്കെട്ട് From Wikipedia, the free encyclopedia
കേരളത്തിലെ ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തിൽ പൊന്മുടിയിൽ പെരിയാറിന്റെ കൈവഴിയായ പന്നിയാർ പുഴക്ക് കുറുകെ നിർമിച്ച ഒരു അണക്കെട്ടാണ് പൊന്മുടി അണക്കെട്ട്.[1] 294 മീറ്റർ നീളവും 59 മീറ്റർ ഉയരവും ഉണ്ട് ഈ അണക്കെട്ടിന് .
പൊന്മുടി അണക്കെട്ട്. | |
---|---|
സ്ഥലം | കൊന്നത്തടി, ഇടുക്കി ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 9°57′36.936″N 77°3′23.742″E |
പ്രയോജനം | വൈദ്യുതി നിർമ്മാണം |
നിർമ്മാണം പൂർത്തിയായത് | 1963 |
പ്രവർത്തിപ്പിക്കുന്നത് | KSEB,കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | പന്നിയാർ |
ഉയരം | 59 മീ (194 അടി) |
നീളം | 294 മീ (965 അടി) |
സ്പിൽവേകൾ | 3 |
സ്പിൽവേ തരം | Ogee |
സ്പിൽവേ ശേഷി | 1416.3 M3/Sec |
റിസർവോയർ | |
Creates | പൊന്മുടി റിസർവോയർ |
ആകെ സംഭരണശേഷി | 51,540,000 ഘന മീറ്റർ (1.820×109 cu ft) |
ഉപയോഗക്ഷമമായ ശേഷി | 47,400,000 ഘന മീറ്റർ (1.67×109 cu ft) |
പ്രതലം വിസ്തീർണ്ണം | 278.9 ഹെക്ടർ (689 ഏക്കർ) |
Power station | |
Operator(s) | KSEB |
Commission date | 1964 |
Turbines | 2 x 16.2 Megawatt (Francis-type) |
Installed capacity | 32.4 MW |
Annual generation | 158 MU |
പന്നിയാർ പവർ ഹൗസ് |
അണക്കെട്ടിലെ വെള്ളം 3,066 മീറ്റർ നീളമുള്ള തുരങ്കത്തിലൂടെ ഒഴുകി 1.7 മീറ്റർ വ്യാസമുള്ള രണ്ട് പെൻസ്റ്റോക്ക് പൈപ്പുകൾ വഴി വെള്ളത്തൂവലിൽ മുതിരപ്പുഴക്ക് ഇടതുവശം കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശത്തുള്ള പന്നിയാർ പവർ ഹൗസിൽ എത്തിച്ച് 15 മെഗാവാട്ടിന്റെ 2 ടർബൈനുകൾ ഉപയോഗിച്ച് 30 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.1964 ജനുവരി 26 ന് കെ.എസ്.ഇ.ബിയുടെ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി നിലവിൽ വന്നു. വാർഷിക ഉൽപ്പാദനം 158 MU ആണ്. 2003 ൽ പദ്ധതി നവീകരിച്ചു 30 മെഗാവാട്ടിൽ നിന്ന് 32.4 മെഗാവാട്ടായി ഉയർത്തി. [2] [3][4]
2007 സെപ്റ്റംബർ 17 നു നടന്ന ഒരു വലിയ ദുരന്തത്തിൽ പെൻസ്റ്റോക്ക് വാൽവുകളിൽ ഒന്ന് പൊട്ടി 7 പേർ കൊല്ലപ്പെടുകയും 15 വീടുകൾ നശിക്കുകയും 150 ഏക്കർ (61 ഹെക്ടർ) കൃഷിനാശവും ഉണ്ടായി [5][6] [7] [8]കേടായ വാൽവ് 2009 ൽ പുനർ നിർമ്മിക്കപ്പെട്ടു [9]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.