From Wikipedia, the free encyclopedia
രണ്ട് മാധ്യമങ്ങളെ തമ്മിൽ വേർതിരിക്കുന്ന ഒരു തലത്തിൽ അപവർത്തനാങ്കം കൂടിയ മാധ്യമത്തിൽ നിന്നും കുറഞ്ഞ മാധ്യമത്തിലേക്ക് ഒരു പ്രകാശ രശ്മി ഒരു പ്രത്യേക ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ കോണിൽ പതിച്ചാൽ ആ രശ്മി, സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് കടന്നു പോകൂന്നതിനു പകരം തിരിച്ച് സാന്ദ്രത കൂടിയ മാധ്യമത്തിലേക്ക് തന്നെ പ്രതിഫലിപ്പിക്കപ്പെടും. പ്രകാശത്തിന്റെ ഈ പ്രതിഭാസം ആണ് പൂർണ്ണ ആന്തരിക പ്രതിഫലനം എന്നറിയപ്പെടുന്നത്.
സാധാരണയായി രണ്ട് മാധ്യമങ്ങളെ വേർതിരിക്കുന്ന തലത്തിൽ ഒരു പ്രകാശ രശ്മി പതിക്കുമ്പോൾ, ആ രശ്മി ഭാഗികമായി പ്രതിഫലനതിനും ഭാഗികമായി അപവർത്തനതിനും വിധേയമാകുന്നു. എന്നാൽ പതന കോൺ ഒരു നിശ്ചിത കോണിൽ കൂടുതൽ ആകുമ്പോൾ (അതായത് രശ്മി തലത്തിന് കൂടുതൽ സമാന്തരമാകുമ്പോൾ) ആ രശ്മി ആദ്യ മാധ്യമത്തിലേക്ക് തന്നെ പൂർണ്ണമായി പ്രതിഫലിപ്പിക്കപ്പെടുന്നു. ഇത് പ്രകാശം ഉയർന്ന അപവർത്തനാങ്കം ഉള്ള മാധ്യമത്തിൽ നിന്നും കുറഞ്ഞ അപവർത്തനാങ്കം ഉള്ള മാധ്യമത്തിലേക്ക് പ്രവഹിക്കുമ്പോൾ മാത്രമേ സംഭവിക്കൂ. മേല്പറഞ്ഞ ക്രിട്ടിക്കൽ കോൺ, രണ്ട് മാധ്യമങ്ങളുടെയും അപവർത്തനാങ്കവുമായി ബന്ധപ്പെട്ടിരിക്കുന്നു.
Seamless Wikipedia browsing. On steroids.