From Wikipedia, the free encyclopedia
മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും ഗദ്യകാരനുമായിരുന്നു പുത്തൻകാവ് മാത്തൻ തരകൻ (1903 സെപ്തംബർ 6 - 1993 ഏപ്രിൽ 5). ഇദ്ദേഹം രചിച്ച മഹാകാവ്യമാണ് വിശ്വദീപം.
ചെങ്ങന്നൂരിനടുത്തുള്ള പുത്തൻകാവിൽ കിഴക്കേത്തലക്കൽ ഈപ്പൻ മത്തായിയുടെയും മറിയാമ്മയുടെയും മകനായി 1903-ൽ ജനനം. സ്കൂൾ ഫൈനൽ വരെയായിരുന്നു ഔപചാരിക വിദ്യാഭ്യാസമെങ്കിലും സ്വപ്രയത്നത്താൽ വിദ്വാൻ പരീക്ഷയും മലയാളം എം.എ പരീക്ഷയും എഴുതി ജയിച്ചു. സ്കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1952 മുതൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ അദ്ധ്യാപകനായും മലയാളം വിഭാഗം മേധാവിയായും പ്രിൻസിപ്പളായും പ്രവർത്തിച്ചു. 1958-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു.
മദ്രാസ് - കേരള സർവ്വകലാശാലകളുടെ പരീക്ഷ ബോർഡ്, ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവയിൽ അംഗമായിരുന്നു. 1960-64 കാലഘട്ടത്തിൽ സാഹിത്യഅക്കാദമി അംഗമായിരുന്നു.[1] പത്രം, സ്കൗട്ട് എന്നീ രംഗങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 1993 ഏപ്രിൽ 5-ന് അന്തരിച്ചു.
ഇദ്ദേഹത്തിന്റെ പുത്രന്മാരാണ് ഡോ.കെ.എം. തരകനും ഡോ.കെ.എം. ജോസഫും.
കവിത, നിരൂപണം, ഉപന്യാസം, നോവൽ, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യ മേഖലകളിലായി നിരവധി കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഭാഷാപ്രയോഗത്തിൽ വലിയ നിഷ്ഠ പുലർത്തുന്ന മാത്തൻ തരകൻ സംസ്കൃതവൃത്തങ്ങളിലും ദ്രാവിഡവൃത്തങ്ങളിലും കവിതയെഴുതിയിട്ടുണ്ട്. വിശ്വദീപം എന്ന മഹാകാവ്യത്തിനു പുറമേ കാവ്യസങ്കീർത്തനം, കൈരളി ലീല, ഹേരോദാവ്, വേദാന്തമുരളി, വികാരമുകുളം, ഉദയതാരം, കേരളഗാനം, ഉദ്യാനപാലകൻ, കാവ്യതാരകം, ആര്യഭാരതം, തോണിക്കാരൻ, വസന്ത സൗരഭം തുടങ്ങിയ കവിതാസമാഹാരങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇണങ്ങാത്ത മനുഷ്യൻ, ജീവിതാമൃതം, മധുബാലിക എന്നീ നോവലുകളുടെയും പൗരസ്ത്യ നാടകദർശനം, സാഹിത്യവിഹാരം, സാഹിത്യവേദി, സാഹിത്യസോപാനം തുടങ്ങിയ ഉപന്യാസ ഗ്രന്ഥങ്ങളുടെയും രചയിതാവാണ് മാത്തൻ തരകൻ. ചലച്ചിത്രങ്ങൾക്കായി ഗാന രചന നടത്തിയിട്ടുണ്ട്. ജ്ഞാനാംബിക (1948) യിലെ സുഗമധുരം, കഥയിഹു കേൾക്കുക, മോഹനമേ മനോമോഹനമേ, തുടങ്ങി പത്തോളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചവയാണ്.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.