Remove ads
From Wikipedia, the free encyclopedia
ഒരു മലയാള ചലച്ചിത്ര പിന്നണിഗായികയാണ് പി.മാധുരി . തിരുച്ചിറപ്പള്ളിയിൽ ജനിച്ചു. കടൽപ്പാലം എന്ന ചിത്രത്തിൽ ആദ്യമായി പാടി. ഇരുനൂറിലേറെ ചിത്രങ്ങൾക്കു വേണ്ടി പാടിയിട്ടുണ്ട് . 1973, 1978 എന്നീ വർഷങ്ങളിൽ ഏറ്റവും നല്ല ചലച്ചിത്രപിന്നണിഗായികയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി[1]. സിന്ദൂരച്ചെപ്പ്, ചെണ്ട, ഗായത്രി, തരൂ ഒരു ജന്മംകൂടി, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങിയ സിനിമകൾക്കു വേണ്ടി പാടിയഗാനങ്ങൾ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.
1941 നവംബർ 3-ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഒരു ബ്രാഹ്മണകുടുംബത്തിൽ ജനിച്ച മാധുരിയുടെ ശരിയായ പേര് ശിവജ്ഞാനം എന്നായിരുന്നു. കുടുംബാചാരമനുസരിച്ച് മുത്തശ്ശിയുടെ പേരാണ് അവർക്കിട്ടത്. വളരെ ചെറുപ്പത്തിൽ തന്നെ അവരുടെ വിവാഹം കഴിഞ്ഞു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.