മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ഷാജി എൻ. കരുൺ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് 1988-ൽ പുറത്തിറങ്ങിയ പിറവി. ആ വർഷത്തെ ഏറ്റവും മികച്ച ചലച്ചിത്രത്തിനും സംവിധായകനുമുള്ള ദേശീയപുരസ്കാരം, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്, ലൊക്കാർണോ ഫെസ്റ്റിവലിൽ ഗ്രാന്റ് ജൂറി പ്രൈസ്, ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ ഔട്ട് സ്റ്റാൻഡിങ് സിനിമ, കാൻ ഫെസ്റ്റിവലിൽ പ്രത്യേക പരാമർശം എന്നീ ബഹുമതികൾ ഈ ചിത്രം നേടി. പ്രേംജി, അർച്ചന, ലക്ഷ്മി കൃഷ്ണമൂർത്തി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. രാജൻ കേസുമായി സിനിമയ്ക്കുള്ള സാദൃശ്യവും പ്രേംജിയുടെ അഭിനയ വൈഭവവും ചലച്ചിത്രത്തെ മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കി.
പിറവി | |
---|---|
സംവിധാനം | ഷാജി എൻ. കരുൺ |
നിർമ്മാണം | ഷാജി എൻ. കരുൺ |
രചന | എസ്. ജയചന്ദ്രൻ നായർ രഘുനാഥ് പാലേരി ഷാജി എൻ. കരുൺ |
അഭിനേതാക്കൾ | പ്രേംജി അർച്ചന ലക്ഷ്മി കൃഷ്ണമൂർത്തി സി.വി. ശ്രീരാമൻ മുല്ലനേഴി കെ. ഗോപാലകൃഷ്ണൻ |
സംഗീതം | ജി. അരവിന്ദൻ |
ഛായാഗ്രഹണം | സണ്ണി ജോസഫ് [1] |
ചിത്രസംയോജനം | വേണുഗോപാൽ |
റിലീസിങ് തീയതി | 1988 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 110 മിനിറ്റ് |
രാഘവ ചാക്യാരുടെ മകനായ രഘു ദൂരെയുള്ള പട്ടണത്തിൽ എഞ്ചിനീറിങിനു പഠിക്കുകയാണ്. സഹോദരിയുടെ വിവാഹനിശ്ചയത്തിന് എത്താമെന്ന് ഉറപ്പ് പറഞ്ഞിട്ടുള്ള രഘു പക്ഷേ എത്തുന്നില്ല. തുടർന്ന് പിതാവ് തന്റെ അനന്തമായ തിരച്ചിൽ തുടങ്ങുന്നു. പത്രങ്ങളിൽ നിന്നും രഘുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടാകുമെന്ന് മനസ്സിലാക്കുന്ന രാഘവ ചാക്യാർ സഹായത്തിനായി വിവിധ രാഷ്ട്രീയ നേതാക്കളേയും പോലീസ് ഉന്നതോദ്യോഗസ്ഥരേയും സമീപിക്കുന്നുണ്ടെങ്കിലും എല്ലാവരും കൈമലർത്തുന്നു. രഘുവിന്റെ സഹോദരിയടക്കം മിക്കവർക്കും രഘു പോലീസ് മർദ്ദനത്തെത്തുടർന്ന് മരണപ്പെട്ടിട്ടുണ്ടാകുമെന്ന് മനസ്സിലാകുമെങ്കിലും പിതാവിനോട് പറയാനാകുന്നില്ല. രാഘവ ചാക്യാർ ആകട്ടെ രഘു തന്റെ ഒപ്പമുണ്ടെന്ന് സങ്കല്പിച്ച് തുടങ്ങുന്നു.
ഈ ചിത്രത്തിനു താഴെപ്പറയുന്ന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്
1989 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ)
1989 കാൻസ് ഫിലിം ഫെസ്റ്റിവൽ (ഫ്രാൻസ്)
1989 എഡിൻബർഗ്ഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (യു.കെ.)
1989 ലൊകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (സ്വിറ്റ്സർലാന്റ്)
1989 ഹവായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ (യു.എസ്.എ.)
1989 ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ (യു.എസ്.എ.)
1990 ബെർഗമോ ഫിലിം മീറ്റിങ്ങ് (ഇറ്റലി)
1990 ഫ്രിബോർഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ (സ്വിറ്റ്സർലാന്റ്)
1991 ഫജ്ർ ഫിലിം ഫെസ്റ്റിവെൽ (ഇറാൻ)
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.