പിയറെ സൈമൺ ലാപ്ലേസ്

From Wikipedia, the free encyclopedia

പിയറെ സൈമൺ ലാപ്ലേസ്

പിയറെ സൈമൺ ലാപ്ലേസ്(ഇംഗ്ലീഷ് : Pierre-Simon Laplace) ഒരു വിഖ്യാത ഗണിതശാസ്ത്രജ്ഞനും ജ്യോതിശ്ശാസ്‌ത്രജ്ഞനും ആയിരുന്നു.ഫ്രാൻസിലെ ന്യൂട്ടൻ എന്ന അപരാഭിധാനത്തിൽ അറിയപ്പെടുന്ന ലാപ്ലേസ് തന്റെ ഗവേഷണഫലങ്ങളും മറ്റും സെലസ്റ്റിയൽ മെക്കാനിക്സ് എന്ന ഗ്രന്ഥത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.ഗണിതസംബന്ധിയായ ജോതിശ്ശാസ്ത്രത്തിലും സംഭവ്യതാശാസ്ത്രത്തിലും അദ്ദേഹം ജീവിതകാലം മുഴുവൻ ഗവേഷണം നടത്തിയിട്ടുണ്ടെങ്കിലും ലാപ്ലേസ് അനശ്വരനായത് അദ്ദേഹം രൂപകൽപ്പന ചെയ്ത ലാപ്ലേസ് പരിവർത്തനം,ലാപ്ലേസ് സമവാക്യം എന്നിവകളിലൂടെയാണ്. എക്കാലത്തെയും മികച്ച ഒരു ശാസ്ത്രജ്ഞൻ ആയി ലാപ്ലേസിനെ ലോകം കണക്കാക്കുന്നു.

വസ്തുതകൾ Pierre-Simon Laplace, ജനനം ...
Pierre-Simon Laplace
Thumb
Pierre-Simon Laplace (1749–1827). Posthumous portrait by Madame Feytaud, 1842.
ജനനം23 March 1749
Beaumont-en-Auge, Normandy, France
മരണം5 മാർച്ച് 1827(1827-03-05) (പ്രായം 77)
ദേശീയതFrench
കലാലയംUniversity of Caen
അറിയപ്പെടുന്നത്
 
  • Work in celestial mechanics
    Predicting the existence of black holes[1]
    Bayesian inference
    Bayesian probability
    Laplace's equation
    Laplacian
    Laplace transform
    Inverse Laplace transform
    Laplace distribution
    Laplace's demon
    Laplace expansion
    Young–Laplace equation
    Laplace number
    Laplace limit
    Laplace invariant
    Laplace principle
    Laplace's principle of insufficient reason
    Laplace's method
    Laplace expansion
    Laplace force
    Laplace formula
    Laplace filter
    Laplace functional
    Laplacian matrix
    Laplace motion
    Laplace plane
    Laplace pressure
    Laplace resonance
    Laplace's spherical harmonics
    Laplace smoothing
    Laplace expansion
    Laplace expansion (potential)
    Laplace-Bayes estimator
    Laplace–Stieltjes transform
    Laplace–Runge–Lenz vector
    Nebular hypothesis
Scientific career
FieldsAstronomer and Mathematician
InstitutionsÉcole Militaire (1769–1776)
അക്കാഡമിക്ക് ഉപദേശകർJean d'Alembert
Christophe Gadbled
Pierre Le Canu
ഗവേഷണ വിദ്യാർത്ഥികൾSiméon Denis Poisson
Signature
Thumb
അടയ്ക്കുക

ജീവിതരേഖ

ഫ്രാൻസിലെ നോർമൻഡിയിൽ 1749 മാർച്ച് 23ന് പിയറെ ലാപ്ലേസിന്റെയും മേരി ആനിന്റെയും മകനായി പിയറെ സൈമൺ ലാപ്ലേസ് ജനിച്ചു. ഒരു കർഷകകുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ഏഴ് മുതൽ പതിനാറ് വയസ്സ് വരെ ലാപ്ലേസ് ബ്യൂമോണ്ടിലെ പ്രയറി വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചു. പതിനാറാം വയസ്സിൽ അദ്ദേഹം കെൻ സർവകലാശാലയിൽ ചേർന്നു. പിയറെ ലാപ്ലേസിന്റെ ആഗ്രഹം തന്റെ മകനെ ഒരു വൈദികൻ ആക്കാനയിരുന്നു.എന്നാൽ കെൻ സർവകലാശാലയിൽ വച്ച് ലാപ്ലേസ് തന്റെ അഭിരുചി ഗണിതശാസ്ത്രത്തിലാണെന്നു തിരിച്ചറിഞ്ഞു. ലാപ്ലേസിനെ ഈ കാര്യത്തിൽ സ്വാധീനിച്ചത് കെൻ സർവകലാശാലയിലെ ഗണിതാധ്യാപകരായിരുന്ന ഗാബിൾഡ്,ലെ കാനു എന്നിവർ ആയിരുന്നു. പത്തൊൻപതാം വയസ്സിൽ അവിടം വിട്ട ലാപ്ലേസ് പാരിസിൽ പ്രശസ്തഗണിതജ്ഞനായ ഡി ആലംബേറിനെ സമീപിച്ചു. ലാപ്ലേസിന്റെ കഴിവിൽ ഡി ആലംബേർ സംതൃപ്തനാകുകയും ശേഷം ലാപ്ലേസ് അദ്ദേഹത്തിന്റെ കീഴിൽ പഠനം ആരംഭിക്കുകയും ചെയ്തു. 1771ൽ ആണ് ലാപ്ലേസ് തന്റെ ആദ്യത്തെ പ്രബന്ധം പ്രസിദ്ധീകരിക്കുന്നത്. ലൂയി പതിനാറാമന്റെയും മേരി അന്റോയ്നെറ്റിന്റെയും വിശ്വസ്തസേവകനായിരുന്ന ലാപ്ലേസ് ഫ്രഞ്ച് വിപ്ലവകാലത്ത് ജനകീയസമനങ്ങളിലും പങ്കാളിയായി. മാറി വന്ന ഓരോ ഭരണാധികാരിയുടെയും കണ്ണിലുണ്ണിയായി മാറിയ ലാപ്ലേസ് നെപ്പോളിയന്റെ മന്ത്രിസഭയിൽ ഏതാനും ആഴ്ച അംഗമായിരുന്നു. 1827 മാർച്ച് 5ന് പാരിസിൻ വച്ച് അദ്ദേഹം അന്തരിച്ചു.

സംഭാവനകൾ

ജോതിശ്ശാസ്ത്രം

ലാപ്ലേസ് തന്റെ ജീവിതകാലത്തിന്റെ സിംഹഭാഗവും ഗണിതസംബന്ധിയായ ജോതിശ്ശാസ്ത്രത്തിലാണ് ചിലവഴിച്ചത്. സൗരയൂഥത്തിന്റെ സ്ഥിരതക്ക് സർ ഐസക് ന്യൂട്ടൻ നൽകിയ വ്യാഖ്യാനം ലാപ്ലേസ് തള്ളിക്കളഞ്ഞു. ഇത് കൂടാതെ മേഘപടലങ്ങളെ കുറിച്ച് അദ്ദേഹം സ്വതന്ത്രമായി ഒരു പരികല്പന ആവിഷ്കരിക്കുകയും തമോഗർത്തങ്ങൾ ഉണ്ടാകാം എന്ന് അവകാശപ്പെടുകയും ചെയ്തു. നിരീക്ഷണജോതിശ്ശാസ്ത്രത്തിലെ ഒരു സുപ്രധാനപ്രശ്നമായിരുന്നു വ്യാഴത്തിന്റെ സഞ്ചാരപഥം തുടർച്ചയായി ചെറുതാവുകയും അതോടൊപ്പം ശനിയുടേത് വലുതാവുകയും ചെയ്യുന്നുണ്ടെന്ന വസ്തുത. ഇതിനു തൃപ്തികരമായ വ്യാഖ്യാനം നൽകാൻ ന്യൂട്ടനു പോലും സാധിച്ചിരുന്നില്ല. എന്നാൽ ന്യൂട്ടന്റെ തന്നെ സാർവത്രിക ഗുരുത്വാകർഷണനിയമം ഉപയോഗപ്പെടുത്തി ലാപ്ലേസ് ഈ പ്രതിഭാസത്തിനു വ്യാഘ്യാനം നൽകി.

ലാപ്ലേസ് സമവാക്യം

ഗണിതശാസ്ത്രത്തിൽ ലാപ്ലേസ് സമവാക്യം ഒരു ഭാഗിക രണ്ടാംകൃതി എലിപ്തിക ഡിഫറൻഷ്യൽ സമവാക്യം ആണ്. ഇതിന്റെ സാധാരണരൂപം താഴെ:

ഇവിടെ ∆ = 2 ലാപ്ലേസ് ഓപ്പറേറ്റർ എന്നറിയപ്പെടുന്നു. വൈദ്യുതകാന്തികത, ജോതിശ്ശാസ്ത്രം എന്നീ മേഖലകളിൽ ലാപ്ലേസ് സമവാക്യം പ്രധാനമാണ്. സ്ഥിരാവസ്ഥയിലുള്ള താപവഹനസമവാക്യം ലാപ്ലേസിന്റെ പേരിലാണ് അറിയപ്പെടുന്നത്.

ലാപ്ലേസ് പരിവർത്തനം

ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും വൻതോതിൽ ഉപയോഗിച്ചു വരുന്ന ഒന്നാണ് ലാപ്ലേസ് പരിവർത്തനം. ഇത് ഫ്യൂറിയർ പരിവർത്തനവുമായി ബന്ധപ്പെട്ടതാണ്. സമയമണ്ഡലത്തിൽ നിന്നും ആവൃത്തിമണ്ഡലത്തിലേക്കുള്ള പരിവർത്തനമാണ് ലാപ്ലേസ് പരിവർത്തനം.

സംഭവ്യതാശാസ്ത്രം

പിയറെ സൈമൺ ലാപ്ലേസിന്റെ മറ്റൊരു മഹത്തായ സംഭാവനയാണ് സംഭവ്യതാസിദ്ധാന്തം. ഇന്ന് അത് ബേയ്സ് നിയമം എന്ന് അറിയപ്പെടുന്നു. സോപാധികമായ സംഭവ്യതയിലെ ഒരു പ്രധാനനിയമമാണ് ഇത്.

അവലംബം

Wikiwand - on

Seamless Wikipedia browsing. On steroids.