From Wikipedia, the free encyclopedia
തൃശ്ശൂർ ജില്ലയിലെ പായമ്മൽ എന്ന സ്ഥലത്താണ് നാലമ്പലങ്ങളിൽപ്പെട്ട ഈ ശത്രുഘ്ന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ചുരുക്കം ചില ശത്രുഘ്ന ക്ഷേത്രങ്ങളിൽ ഒന്നാണിത് [1].
ഇരിങ്ങാലക്കുട -മതിലകം വഴിയിൽ ഉള്ള അരീപ്പാലം എന്ന സ്ഥലത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് പായമ്മൽ. ഇരിങ്ങാലക്കുട കൂടമാണിക്യ ക്ഷേത്രത്തിൽ നിന്നും 6 കിലോമീറ്റർ മാത്രം ദൂരമുള്ള ഈ ക്ഷേത്രത്തിൽ, ത്യാഗസന്നദ്ധത പ്രാവർത്തികമാക്കാൻ കഴിയാത്ത പുരാണകഥാപാത്രമായ ശത്രുഘ്നനാണ് പ്രധാന പ്രതിഷ്ഠ.
ദ്വാരകയിൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന നാൽ ചതുർബാഹുവിഗ്രഹങ്ങളിൽ പ്രായേണ വലിപ്പം കുറഞ്ഞ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീരാമന്റെ പാദകമലം ഹൃദയത്തിൽ സൂക്ഷിച്ച് പാദുകപൂജ ചെയ്യുന്ന ഭരതന്റെ നിഴലായി മാത്രമെ ആവാൻ കഴിഞ്ഞുള്ളു. അവസരം ലഭിച്ചാൽ മഹത്കർമ്മങ്ങൾ ചെയ്യാൻ പ്രാപ്തനാണ്. ലവണാസുരന്റെ ആക്രമത്തിൽ നിന്നും രാജ്യത്തെ രക്ഷിച്ചത് ശത്രുഘ്നൻ ആയിരുന്നു. മഹാവിഷ്ണുവിന്റെ കൈയ്യിൽ വിളങ്ങുന്ന സുദർശനചക്രത്തിന്റെ അവതാരമാൺ ശത്രുഘ്നൻ എന്നാൺ വിശ്വാസം.
ആദ്യകാലങ്ങളിൽ പായമ്മൽ ഗ്രാമം സാത്വികകർമ്മങ്ങളുടെ അഭാവം മൂലം ചൈതന്യ രഹിതമായിരുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ക്ഷേത്രത്തിന്റ്റെ സങ്കേതത്തിൻ നാശനഷ്ഠങ്ങൾ സംഭവിച്ചു. ജീർണ്ണാവസ്ഥയിലായ ക്ഷേത്രത്തിൽ ഗ്രാമീനരുടെ ഉത്സാഹത്താൽ പൂജയും ഉത്സവവും പുനരാരംഭിച്ചു.
ചതുരാകൃതിയിലുള്ള കരിങ്കല്ലുകൊണ്ട് നിർമ്മിച്ച ശ്രീകോവിലിലാണ് ശത്രുഘ്നന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ശ്രീകോവിലിൽ ശത്രുഘ്ന മൂർത്തി മാത്രമേ ഉള്ളു. ശ്രീകോവിലിനു തെക്കു പടിഞ്ഞാറായി കിഴക്കോട്ട് ദർശനമായി ഗണപതിയുണ്ട്. മുഖമണ്ഡപത്തിൽ ഹനുമത് സാന്നിദ്ധ്യം ഉണ്ട്.
പണ്ട് ഇവിടെ സ്ഥാപിച്ചിരുന്ന പഞ്ചലോഹ വിഗ്രഹം കണ്ടെടുക്കുവാനുള്ള ശ്രമങ്ങൾ ഒന്നും വിജയിച്ചില്ല. ഈ വിഗ്രഹം ക്ഷേത്ര സമുച്ചയത്തിനു പിന്നിലുള്ള കുളത്തിൽ ഉണ്ടെന്നാണ് വിശ്വാസം. ഇന്ന് സ്ഥാപിച്ചിരിക്കുന്ന കരിങ്കല്ലുകൊണ്ട് ഉണ്ടാക്കിയ വിഗ്രഹവും ഒരു പ്രത്യേക ദൈവിക ചൈതന്യം തുളുമ്പുന്നതാണ് എന്ന് പറയപ്പെടുന്നു. ഈ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുമ്പോൾ സമാധാനവും മന:ശ്ശാന്തിയും സംതൃപ്തിയും വിശ്വാസികൾക്കു ലഭിക്കുന്നു എന്നാണ് പറയപ്പെടുന്നത്.
വിശ്വാസികൾ നാലമ്പലം ചുറ്റുവാൻ പോകുമ്പോൾ പോകുന്ന നാലാമത്തെ ക്ഷേത്രമാണ് ഈ ക്ഷേത്രം. ശ്രീരാമനും മറ്റു മൂന്നു സഹോദരന്മാരുമാണീ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. മലയാള മാസമായ കർക്കിടകത്തിലെ ഒരു വിശുദ്ധമായ ആചാരമാണ് നാലമ്പലങ്ങളും സന്ദർശിക്കുന്നത്.[1]തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രം (ഭരതക്ഷേത്രം), എറണാകുളം ജില്ലയിലെ മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം, പായമ്മേൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങൾ. തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം സന്ദർശിച്ചാണ് നാലമ്പലം യാത്ര തുടങ്ങുന്നത്. പായമ്മേൽ ശത്രുഘ്ന ക്ഷേത്രം സന്ദർശിച്ച് ഭക്തജനങ്ങൾ യാത്ര അവസാനിപ്പിക്കുന്നു.[2]
ശത്രുഘ്ന ക്ഷേത്രം സന്ദർശിക്കുവാൻ പോകുന്ന ഭക്തജനങ്ങൾ എറണാകുളം ജില്ലയിലെ ഇളംബലക്കാട്ടിൽ ഉള്ള ശ്രീകൃഷ്ണ ക്ഷേത്രവും സന്ദർശിക്കാറുണ്ട്.
പായമ്മൽ ക്ഷേത്രത്തിൽ മൂന്ന് പൂജയാണുള്ളത്. ഈ ക്ഷേത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വഴിപാടാൺ സുദർശന പുഷ്പാഞ്ജലി. ശത്രുദോഷ ശാന്തിക്കും ശ്രേയസ്സിനും ഈ പുഷ്പാഞ്ജലി ഫലപ്രദമാണ് എന്നാണ് വിശ്വാസം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.