പള്ളിക്കുന്ന്
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
11.8937000°N 75.3532100°E കണ്ണൂർ ജില്ലയിലെ ഒരു ചെറിയ നഗരം ആണ് പള്ളിക്കുന്ന്. ഇത് കണ്ണൂർ നഗരസഭയുടെ പുറത്താണ് സ്ഥിതി ചെയ്യുന്നത്. കണ്ണൂർ ടൌണിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരത്താണ് ഈ സ്ഥലം. ഇവിടെ കണ്ണൂർ സെൻട്രൽ ജയിൽ, ദൂരദർശൻ ആകാശവാണി എഫ് എം നിലയം എന്നിവയും സ്ഥിതി ചെയ്യുന്നു. ബ്രിട്ടീഷ് ഭരണ കാലത്ത് സൂപ്രണ്ട് താമസിച്ച ബംഗ്ലാവ് ഇപ്പോൾ കൃഷ്ണ മേനോൻ വനിതാ കോളേജ് ആണ്. പ്രശസ്ത ചെറുകഥാകൃത്ത് ടി. പത്മനാഭൻ പള്ളിക്കുന്നിലാണ് ജനിച്ചത്.
സ്ഥിതിവിവരക്കണക്കുകൾ
2001-ലെ കാനേഷുമാരി പ്രകാരം പള്ളിക്കുന്നിലെ ജനസംഖ്യ 26,963 ആണ് [1]. ഇതിൽ 47% പുരുഷന്മാരും 53% സ്ത്രീകളുമാണ്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.