ഒരു പുരാതന തെക്കേ ഇന്ത്യൻ സാമ്രാജ്യമായിരുന്നു പല്ലവ സാമ്രാജ്യം (തമിഴ്: பல்லவர், തെലുഗു: పల్లవ) . ആന്ധ്രയിലെ ശാതവാഹനരുടെ കീഴിലെ ജന്മി പ്രഭുക്കന്മാരായിരുന്ന പല്ലവർ അമരാവതിയുടെ അധഃപതനത്തിനു ശേഷം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 4-ആം നൂറ്റാണ്ടോടെ ഇവർ കാഞ്ചീപുരം ആസ്ഥാനമാക്കി. മഹേന്ദ്രവർമ്മൻ I (571 – 630), നരസിംഹവർമ്മൻ I (630 – 668 CE) എന്നീ രാജാക്കന്മാർക്കു കീഴിൽ ഇവർ ശക്തിപ്രാപിച്ചു. തമിഴ് സംസാരിക്കുന്ന ഭൂപ്രദേശങ്ങളുടെ വടക്കു ഭാഗവും തെലുഗു സംസാരിക്കുന്ന പ്രദേശങ്ങളും ഇവർ ആറു നൂറ്റാണ്ടോളം (9-ആം നൂറ്റാണ്ടുവരെ) ഭരിച്ചു.

പല്ലവർ
Thumb
പല്ലവസാമ്രാജ്യം 645-ആമാണ്ടിൽ (നരസിംഹവർമ്മന്റെ കാലത്ത്
ഔദ്യോഗികഭാഷകൾതമിഴ്
സംസ്കൃതം
തലസ്ഥാനംകാഞ്ചീപുരം
ഭരണരീതിഏകാധിപത്യം
മുൻകാലരാജ്യങ്ങൾശതവാഹനർ, കളഭ്രർ
പിൽക്കാലരാജ്യങ്ങൾചോളർ, കിഴക്കൻ ചാലൂക്യർ
Thumb
മംതകപ്പത്തു
Thumb
പല്ലവ തൂണ് / பல்லவ தூண்

ഇവരുടേ ഭരണകാലം മുഴുവൻ ബദാമി ചാലൂക്യരുമായും[1]ചോള, പാണ്ഡ്യ രാജാക്കന്മാരുമായും ഇവർ സ്ഥിരമായി തർക്കത്തിലും യുദ്ധത്തിലുമായിരുന്നു. ഒടുവിൽ എട്ടാം നൂറ്റാണ്ടിൽ ചോളരാജാക്കന്മാർ പല്ലവരെ യുദ്ധത്തിൽ തോൽപ്പിച്ചു. അവസാന പല്ലവരാജാവായ അപരാജിതനെ ചോളരാജാവായ ആദിത്യചോളൻ തോൽപിച്ചതോടെ പല്ലവവംശം അവസാനിച്ചു.

ദ്രാവിഡ വാസ്തുവിദ്യയുടെ പ്രോത്സാഹകർ എന്ന നിലയിലാണ് പല്ലവർ അറിയപ്പെടുന്നത്. ഇവരുടെ പ്രോത്സാഹനത്തിൽ നിർമ്മിച്ച ശില്പങ്ങൾ ഇന്നും മഹാബലിപുരത്ത് കാണാം. ഭീമാകാരമായ ശില്പങ്ങളും അമ്പലങ്ങളും നിർമ്മിച്ച പല്ലവർ തനത് ദ്രാവിഡ വാസ്തുവിദ്യയുടെ അടിസ്ഥാനങ്ങൾ നിർവ്വചിച്ചു. പല്ലവ ഭരണകാലത്ത് ചീന സഞാരിയായ ഹുവാൻ സാങ്ങ് കാഞ്ചിപുരം സന്ദർശിച്ചു. ഹുവാൻ സാങ്ങ് തന്റെ ഗ്രന്ഥങ്ങളിൽ പല്ലവ ഭരണത്തിന്റെ മഹിമയെ വാഴ്ത്തി.

ജനജീവിതം

പല്ലവഭരണകാലത്ത് പൊതുജനങ്ങൾക്കിടയിൽ പല തദ്ദേശസമിതികൾ നിലവിലിരുന്നു. ബ്രാഹ്മണരും ജന്മിമാരും അടങ്ങുന്ന സമിതിയാണ്‌ സഭ എന്നറീയപ്പെട്ടിരുന്നത്. ഈ സമിതി പല ഉപസമിതികൾ ഉൾക്കൊള്ളുന്നവയായിരുന്നു. ജലസേചനം, കൃഷി, പാതനിർമ്മാണം, ക്ഷേത്രകാര്യങ്ങൾ എന്നിവയായിരുന്നു സഭയുടെ ഭരണമേഖലയിൽ ഉൾപ്പെട്ടിരുന്നത്.

ബ്രാഹ്മണരല്ലാത്ത ഭൂവുടമകൾ വസിച്ചിരുന്നയിടങ്ങളിലെ ഗ്രാമസഭകളെയാണ്‌ ഊര്‌ എന്ന് അറിയപ്പെട്ടിരുന്നത്. വ്യാപാരികളുടെ സംഘടനെയാണ്‌ നഗരം എന്നറിയപ്പെട്ടിരുന്നത്. ധനികരും ശക്തരുമായ ഭൂവുടമകളും വ്യാപാരികളുമാണ്‌ ഈ സമിതികൾ നിയന്ത്രിച്ചിരുന്നത്[1].

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.