From Wikipedia, the free encyclopedia
പരിസ്ഥിതിശാസ്ത്രം പ്രധാനമായും നാം ജീവിക്കുന്ന പരിസ്ഥിതിയെക്കുറിച്ചുള്ള പഠനമാണ്. ഭുമിയിലെ ജീവനുള്ളതും ജീവനില്ലാത്തതുമായുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനമാണ്. പരിസ്ഥിതിശാസ്ത്രം പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള പഠനത്തിന് സമഗ്രവും വിശാലവുമായ അടിത്തറ നമുക്കു നൽകുന്നു.
പരിസ്ഥിതി ശാസ്ത്രകാരന്മാർ ഭൗമ പ്രതിഭാസങ്ങൾ, പാരമ്പര്യേതര ഊർജ്ജ ഉറവിടങ്ങൾ, മലിനീകരണ നിയന്ത്രണം, പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്ത്വത്തോടെയുള്ള എന്ന് കൈകാര്യം മുതലായ വിഷയങ്ങളെക്കുറിച്ച് ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നു.
സങ്കീർണ്ണമായ പാരിസ്ഥിതിക വിഷയങ്ങൾ അപഗ്രഥിക്കാനും അവയെക്കുറിച്ച് പഠനം നടത്താനും ഒരു സ്വതന്ത്ര ശാസ്ത്രശാഘയുടെ ആവശ്യം ഉയർന്നു വന്നത് 1960-70 കാലഘട്ടത്തിലാണ്. ജനങ്ങൾക്കിടയിൽ പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള അവഗാഹം കൂടിയതും ശക്തമായ പരിസ്ഥിതി നിയമങ്ങൾ ലോകരാഷ്ട്രങ്ങൾ കൊണ്ടുവരാൻ തുടങ്ങിയതുമാണ് പരിസ്ഥിതിശാസ്ത്രം എന്ന ശാസ്ത്രശാഖയുടെ ഉദ്ഭവത്തിനു പ്രധാനകാരണമെന്നു പറയാം.
ഭൂമിയുടെ അന്തരീക്ഷത്തെയും മറ്റുള്ള പരിസ്ഥിതിഘടകങ്ങളുമായുള്ള അന്തരീക്ഷത്തിന്റെ പ്രതിപ്രവർത്തനങ്ങളേയും അതിന്റെ അനന്തരഫലങ്ങളേയും പഠന വിധേയമാക്കുന്ന വിഭാഗമാണ് അന്തരീക്ഷ ശാസ്ത്രം. ഇതിൽ ഉൽക്കാശാസ്ത്രം, ഹരിതഗൃഹ പ്രതിഭാസത്തിനെക്കുറിച്ചുള്ള പഠനങ്ങൾ, അന്തരീക്ഷത്തിലെ മലിനീകാരികളെക്കുറിച്ചും അവയുടെ വിന്യാസത്തെക്കുറിച്ചുമുള്ള പഠനങ്ങൾ,[1][2] ശബ്ദമലിനീകരണം, പ്രകാശമലിനീകരണം എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ മുതലായവ ഉൾപ്പെടുന്നു.
ഒരു പരിസ്ഥിതിയിൽ ജീവിക്കുന്ന ജീവികളുടെ വിതരണം, അവയുടെ എണ്ണം, അവ എങ്ങനെ പരിസ്ഥിതിയുമായി പ്രതിപ്രവർത്തിക്കുന്നു മുതലായ വസ്തുതകളെ ശാസ്ത്രീയമായി പഠനവിധേയമാക്കുന്ന വിഭാഗമാണ് എക്കോളജി അഥവാ പരിസ്ഥിതി വിജ്ഞാനം. ഈ വിഭാഗത്തിൽ രസതന്ത്രം, ജീവശാസ്ത്രം, ഭൗതികശാസ്ത്രം മുതലായ പല ശാസ്ത്രശാഖകളും ഭാഗഭാക്കുകളാണ്.
പാരിസ്ഥിതിക ഭൂഗർഭശാസ്ത്രം, പരിസ്ഥിതിയും മണ്ണും തമ്മിലുള്ള ബന്ധവും പ്രതിപ്രവർത്തനവും പഠനവിധേയമാക്കുന്ന പാരിസ്ഥിതിക സോയിൽ സയൻസ്, അഗ്നിപർവത പ്രതിഭാസങ്ങൾ, ഭൂമിയുടെ ക്രസ്റ്റിന്റെ പരിണാമം എന്നിവയെല്ലാമാണ് ഭൗമശാസ്ത്രത്തിന്റെ കീഴിൽ വരുന്ന ഗവേഷണമേഖലകൾ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.