Remove ads
From Wikipedia, the free encyclopedia
സാധനങ്ങളുടെയോ സേവനങ്ങളുടെയോ കൈമാറ്റത്തിനുള്ള മാധ്യമമാണ് പണം. ഒരു രാജ്യത്തിലെ ഗവൺമെന്റ് ഏതു വസ്തുവിനെ പണം എന്നു പറയുന്നുവോ അതിനെ പണമായി അംഗീകരിക്കുവാൻ ആ രാജ്യത്തിലെ ജനത്തിന് ബാദ്ധ്യതയുണ്ട്. പണം കൂടാതെ ഒരു സമ്പദ് വ്യവസ്ഥക്കും വളർച്ച നേടാൻ സാധിക്കില്ല.
സാമ്പത്തികശാസ്ത്രം |
പ്രാദേശികസാമ്പത്തികം |
പൊതുവർഗ്ഗങ്ങൾ |
---|
സൂക്ഷ്മസാമ്പത്തികശാസ്ത്രം · ബൃഹത്സാമ്പത്തികശാസ്ത്രം |
Mathematical & quantitative methods |
Mathematical economics · Game theory |
Fields and subfields |
Behavioral · Cultural · Evolutionary |
Lists |
Journals · Publications |
Economy: concept and history |
Business and Economics Portal |
പണം ചരിത്രപരമായി ഉല്പന്നങ്ങളിലല്ലാതെ ആധാരങ്ങളെ ആശ്രയിച്ചു ഉയർന്നുവരന്നൊരു വ്യവസായ പ്രതിഭാസമാണു്. നിലവിലുള്ള വ്യവസായരിതികളൊയൊക്കെയും നൈസർഗ്ഗികമൂല്യമില്ലാത്ത കല്പിതപണങ്ങളാണു്. ഒരു രാജ്യത്തിന്റെ പണസഞ്ചയം അതിന്റെ ധനം (നോട്ടുകളും നാണയങ്ങളും) ബാങ്ക് നിക്ഷേപം എന്നിവയാണു്.
പ്രാഥമിക ധർമ്മങ്ങൾ
ദ്വിതീയ ധർമ്മങ്ങൾ
പണം എന്നതു തിരുവിതാംകൂറിലെ നാണയവ്യവസ്ഥയിൽ ഒന്നുകൂടിയാണു്. പത്തു് പൈസ ഒരു പണം. അഞ്ച് പണം ഒരു ഉറുപ്പിക. പുതിയ നാണയ വ്യവസ്ഥകൾ സ്വതന്ത്ര ഇന്ത്യയിൽ നടപ്പിൽ വന്നപ്പോൾ പണം എന്ന പ്രയോഗം മറ്റർഥത്തിൽ ഉപയോഗിക്കാൻ തുടങ്ങി.
മാറ്റക്കച്ചവടം പതിനായിരം വർഷങ്ങൾക്കു മുമ്പുണ്ടായിരുന്നെന്നു തെളിവുകളില്ലെങ്കിലും വിശ്വസിച്ചു പോരുന്നു. [1] മാറ്റക്കച്ചവടം തുടക്കത്തിൽ അന്യർ തമ്മിലോ അല്ലെങ്കിൽ ശത്രുക്കൾ തമ്മിലോ ആയിരിക്കും.[2] കാലാന്തരം ലോകത്തു പല സംസ്കാരങ്ങളിലും ഉല്പന്നങ്ങൾ പണമായി ഉപയോഗിച്ചു തുടങ്ങി. തൂക്കത്തിനുള്ള ഏകകങ്ങൾ പിന്നീടു പണമായി കണക്കാക്കി. പിന്നീടു അമേരിക്ക, ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കവടി പണമായി ഉപയോഗിച്ചു. ആദ്യം മുദ്രകുത്തിയ നാണ്യമടിച്ചതു ഏകദേശം 650–-600 ക്രി. മു. എന്നു സമകാലിക പണ്ഡിതർ വിശ്വസിക്കുന്നു.[3]
ഉല്പന്നപണവ്യവസ്ഥ കാലാന്തരം പ്രാതിനിധ്യപണവ്യവസ്ഥയായി ആവിഷ്ക്കരിച്ചു. ഇതിനു കാരണം ബാങ്കുകളും വ്യാപാരികളും നിക്ഷേപകർക്കു ഉല്പന്നം വീണ്ടെടുക്കാവുന്ന രസീതുകൾ നല്കിത്തുടങ്ങി. ഈ രസീതുകൾ പിന്നീടു വേതനമായി സ്വീകരിച്ചു തുടങ്ങി. കടലാസുപണം അഥവാ ബാങ്കുനോട്ടുകൾ ചീനയിലെ സോങ്ങ് രാജവംശക്കാലത്താണു ആദ്യമായി ഉപയോഗിച്ചതു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബ്രെറ്റൻ വുഡ്സ് ഉച്ചകോടിയിൽ മിക്ക രാജ്യങ്ങളും യു.എസ്. ഡോളർ അടിസ്ഥാനമാക്കിയുള്ള പ്രാതിനിധ്യപണവ്യവസ്ഥ സ്വീകരിച്ചു. യു.എസ്. ഡോളർ സ്വർണ്ണത്തെ അടിസ്ഥാനമാക്കി. 1971-ൽ യു.എസ്. ഗവണ്മെന്റ് ഈ നിലപാടു മാറ്റിയതോടെ മിക്ക രാജ്യങ്ങളും ഡോളർ അടിസ്ഥാനം വേണ്ടെന്നു വെച്ചു, പകരം കല്പിതപണവ്യവസ്ഥ തുടർന്നു.
സാമ്പത്തികശാസ്ത്രത്തിൽ പണം എന്നാൽ വിശാലോപയോഗപ്രദമായൊരു പദമാണു്. മുമ്പു വിവരിച്ച ധർമ്മങ്ങൾ പാലിക്കുന്ന സാമ്പത്തികോപകരണത്തെ പണമായി കണക്കാക്കാം. അങ്ങനെ സാമ്പത്തികോപകരണങ്ങളുടെ സഞ്ചയനം പണസഞ്ചയമാകുന്നു. അതായതു ഒരു സമ്പദ്‌വ്യവസ്ഥയിൽ കച്ചവടത്തിനു ലഭ്യമായ സാമ്പത്തികോപകരണങ്ങളുടെ എണ്ണമാണു പണസഞ്ചയം. പണസഞ്ചയത്തിൽ സാമ്പത്തികോപകരണങ്ങൾ പലതരമുള്ളതിനാൽ സമ്പദ്‌വ്യവസ്ഥയിലുള്ള പണത്തിന്റെയളവു ഇവയുടെ ധനസംഗ്രഹമാണു്.
അർവ്വാചീന ധനസിദ്ധാന്തം പണസഞ്ചയമളക്കാൻ സാമ്പത്തികോപകരണങ്ങൾ പണമാക്കി മാറ്റാനുള്ള എളിപ്പമനുസരിച്ചു പല വഴികൾവേർതിരിക്കുന്നുണ്ടു്. പൊതുവേ സ്ഥിരമായി ഉപയോഗിച്ചു വരുന്ന ധനസംഗ്രഹങ്ങൾ M0, M1, M2, M3 എന്നിങ്ങനെ അറിയപ്പെടുന്നു.
M0 എന്നാൽ കേന്ദ്രബാങ്കു് നിർമ്മിക്കുന്ന ധനം (നോട്ടുകളും നാണയങ്ങളും). ഇതു കേന്ദ്രബാങ്കിന്റെ സ്വാധീനത്തിനു വിധേയമാണു്.
M1 എന്നാൽ എല്ലാ ബാങ്കുകളിൽ നിന്നും ചെലവഴിക്കാൻ എടുക്കാവുന്ന പണം. (രൊക്കപ്പണം, നിക്ഷേപങ്ങൾ).
M2 എന്നാൽ M1-ഉം അതിനു പുറമേ ഒരു പരിധി വരെയുള്ള സേവിംസ് നിക്ഷേപങ്ങളും.
M3 എന്നാൽ M2-ഉം അതിനു പുറമേ ദീർഘകാല നിക്ഷേപങ്ങളും.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.