From Wikipedia, the free encyclopedia
ചെണ്ട, മദ്ദളം തുടങ്ങിയ കേരളീയവാദ്യോപകരണങ്ങൾക്കും കഥകളിയടക്കമുള്ള കേരളീയകലകളൂം അടിസ്ഥാനമാക്കുന്ന താളങ്ങളെയാണ് കേരളീയതാളങ്ങൾ എന്ന് പറയുന്നത്. ഇവ ചെമ്പട, പഞ്ചാരി, ചമ്പ, അടന്ത തൃപുട എന്നിങ്ങനെ അഞ്ച് എണ്ണമാണ്. ഇവക്ക് കർണ്ണാടകസംഗീതത്തിലെ താളങ്ങളുമായി സാദൃശ്യമുണ്ട്.
64ആക്ഷരകാലമുള്ള ഈ താളം കർണ്ണാടകസംഗീതത്തിലെ ആദിതാളത്തിനു തുല്യമാണ്.
വായ്ത്താരി: തരികിട തരികിട
അഞ്ചക്ഷരകാലമുള്ള ചമ്പ കർണ്ണാടകസംഗീതസമ്പ്രദായത്തിലെ മിശ്രജാതി ഝമ്പതാളത്തിനു സമാനമാണ്.
വായ്ത്താരി: തക തകിട
ആറക്ഷരകാലമുള്ള ഈ താളം കർണ്ണാടകസംഗീതത്തിലെ രൂപകതാളത്തിന് സമാനമാണ്.[1]
വായ്ത്താരി: തകിട തകിട പഞ്ചാരി താളം 6 അക്ഷരക്കാലങ്ങൾ ഉള്ളതാണ്. അതിൽ തക, തരികിട എന്നിങ്ങനെ യഥാക്രമം 2,4 അക്ഷരക്കാലങ്ങൾ അടങ്ങുന്ന രണ്ട് അംഗങ്ങളാണുള്ളത്. "തകിട,തകിട " എന്ന വായ്ത്താരി ദക്ഷിണേന്ത്യൻ പദ്ധതിയിൽ നിന്നെടുത്തതാവണം. പഞ്ചാരി താളത്തെ "തകതരികിട " എന്ന വായ്ത്താരിയുപയോഗിച്ച് അടയാളപ്പെടുത്തുന്നതാണ് ശരി.
കർണാടക സംഗീതത്തിലെ ഖണ്ഡജാതി അടതാളത്തിനു സമാനമായ കേരളീയതാളമാണ് അടന്ത. ത്രിപുടതാളം എന്ന പേരിലും അറിയപ്പെടാറുണ്ട്.
കേരളീയ താളമേളങ്ങളിലെല്ലാം അടന്തക്കൂറുകൾ ധാരാളമായി ആലപിച്ചു വരുന്നു. താളരൂപത്തിനാണ് 'കൂറ്' എന്നുപറയുന്നത്. തായമ്പകയിലെ അടന്തക്കൂറുകൾ വിശേഷ പരിഗണന അർഹിക്കുന്നു. [2]
വായ്ത്താരി: തകിട തകധിമി
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.