മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
അൽഫോൻസ് പുത്രൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നേരം. നിവിൻ പോളി, നസ്രിയ, സിംഹാ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. വിന്നർ ബുൾസ് ഫിലിംസ്, കോറൽ ഗ്രൂപ്പ് വിശ്വനാഥ് എന്നിവർ ചേർനാണ് ഈ ചിത്രം നിർമ്മിച്ചത്. തമിഴിലും മലയാളത്തിലുമായി ഒരേ സമയം നിർമ്മിച്ച ഈ ചിത്രം പൂർണാമായും മദ്രാസിലെ മണ്ടവേലി എന്ന സ്ഥലത്താണ് ചിത്രീകരിച്ചത്.[1]
നേരം | |
---|---|
സംവിധാനം | അൽഫോൻസ് പുത്രൻ |
നിർമ്മാണം | വിന്നർ ബുൾസ് ഫിലിംസ്, കോറൽ ഗ്രൂപ്പ് വിശ്വനാഥ് |
രചന | അൽഫോൻസ് പുത്രൻ |
അഭിനേതാക്കൾ |
|
സംഗീതം | രാജേഷ് മുരുകേശൻ |
ഛായാഗ്രഹണം | ആനന്ദ് സി. ചന്ദ്രൻ |
സ്റ്റുഡിയോ | വിന്നർ ബുൾസ് ഫിലിംസ് |
റിലീസിങ് തീയതി | 2013 മെയ് 10 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 109 മിനിറ്റ് |
ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരു ദിവസം പെട്ടെന്നുണ്ടാകുന്ന പ്രതിബന്ധങ്ങളും അവ അന്നുതന്നെ ഇല്ലാതാകുന്ന അത്ഭുതപ്രതിഭാസവുമാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യരുടെ ചീത്തനേരവും, നല്ലനേരവും ജീവിതത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങളാണ് ഈ ചിത്രത്തിന്റെ കഥാതന്തു.
തമിഴിൽ നിവിൻ പോളി, നസ്രിയ, സിംഹ എന്നിവർക്കൊപ്പം നാസർ, തമ്പി രാമയ്യ, ജോൺ വിജയ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.